Today’s Horoscope: പുതിയ സംരംഭങ്ങൾ ആരംഭിക്കും, അംഗീകാരങ്ങൾ വന്നുചേരും; ഇന്നത്തെ നക്ഷത്രഫലം
Horoscope Today, June 27 2025: ചിലർക്ക് ഇന്ന് സന്തോഷത്തിന്റെയും നേട്ടങ്ങളുടെയും ദിവസമാകും. എന്നാൽ മറ്റ് ചിലർ ഇന്ന് നഷ്ടങ്ങൾ അനുഭവിക്കും. സമ്പൂർണ രാശി ഫലം വായിക്കാം.
ഇന്ന് ജൂൺ 27. ചെയ്ത് തീർക്കാൻ നിരവധി ഉത്തരവാദിത്തങ്ങളുള്ള മറ്റൊരു ദിവസം. ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും? ചിലർക്ക് ഇന്ന് സന്തോഷത്തിന്റെയും നേട്ടങ്ങളുടെയും ദിവസമാകും. എന്നാൽ മറ്റ് ചിലർ ഇന്ന് നഷ്ടങ്ങൾ അനുഭവിക്കും. സമ്പൂർണ രാശി ഫലം വായിക്കാം.
മേടം
മാനസിക സംഘർഷം, കാര്യ തടസ്സം, സ്വസ്ഥത കുറവ് എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മോശമായേക്കാം. ധനതടസ്സം, അപ്രതീക്ഷിത ചെലവുകൾ എന്നിവയ്ക്കും സാധ്യത.
ഇടവം
ആഗ്രഹങ്ങൾ സഫലീകരിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത. അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. ആരോഗ്യ സ്ഥിതി മെച്ചമായിരിക്കും.
മിഥുനം
അഭിമാനക്ഷതം, കാര്യപരാജയം എന്നിവ കാണുന്നു. ബിസിനസ് സംബന്ധമായ ചർച്ചകൾ പരാജയപ്പെട്ടേക്കാം. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത.
കർക്കടകം
യാത്രകൾ വിജയിക്കും. തൊഴിലിടങ്ങളിൽ അംഗീകാരം ലഭിക്കും. കാര്യവിജയം, സാമ്പത്തിക നേട്ടങ്ങൾ എന്നിവ ഉണ്ടാകും.
ചിങ്ങം
തടസ്സങ്ങൾ വന്നുചേരാം. ഇരുചക്ര വാഹനയാത്രക്കാർ സൂക്ഷിക്കുക. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം. കാര്യതടസം. സ്വസ്ഥത കുറവ് എന്നിവ കാണുന്നു.
കന്നി
ശത്രുക്ഷയം, മത്സര വിജയം എന്നിവ ഉണ്ടാകും. ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയിക്കും. സ്ഥാനക്കയറ്റം. യാത്രകൾക്ക് സാധ്യത.
തുലാം
തൊഴിൽ ലാഭം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. തടസ്സങ്ങൾ മാറി കിട്ടും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമാകും.
വൃശ്ചികം
തടസ്സങ്ങൾ വന്നുചേരും, ചർച്ചകൾ പരാജയപ്പെട്ടേക്കാം. കാര്യപരാജയം, യാത്രാപരാജയം, ശത്രുശല്യം എന്നിവ കാണുന്നു.
ധനു
അപകടഭീതി, മാനസിക പ്രയാസം, ശരീരക്ഷതം എന്നിവയ്ക്ക് സാധ്യത. തടസ്സങ്ങൾ ഉണ്ടായേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മകരം
ധനയോഗം, ബന്ധുസമാഗമം, അംഗീകാരം, മത്സര വിജയം എന്നിവ ഉണ്ടാകും. ചർച്ചകൾ വിജയിക്കും. ആരോഗ്യസ്ഥിതി മെച്ചമാകും.
കുംഭം
മെച്ചപ്പെട്ട ആരോഗ്യം, കാര്യവിജയം, മത്സര വിജയം എന്നിവ ഉണ്ടാകും. തടസ്സങ്ങൾ മാറി കിട്ടും. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഉണ്ടാകും,
മീനം
നഷ്ടങ്ങൾ വന്നുചേരാം. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത ഉള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. മാനസിക സംഘർഷങ്ങൾക്ക് സാധ്യത.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത് . ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)