Today’s Horoscope: പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും, ശ്രമങ്ങൾ ഫലം കാണും; ഇന്നത്തെ രാശിഫലം അറിയാം
Horoscope Today Malayalam on May 30 2025: ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെ ആയിരിക്കും, അനുകൂലമാണോ പ്രതികൂലമാണോ എന്നറിയാൻ നോക്കാം സമ്പൂർണ രാശിഫലം.

പ്രതീകാത്മക ചിത്രം
ഇന്ന് മെയ് 30, വെള്ളിയാഴ്ച. ഓരോരുത്തരുടെയും ദിവസഫലം അതാത് രാശി അനുസരിച്ച് മാറുന്നു. ഇന്ന് ചില രാശിക്കാർക്ക് അനുകൂല സമയമാണെങ്കിൽ നാളെയും ഇതേ സ്ഥിതി തന്നെ തുടരണം എന്നില്ല. അതുപോലെ തന്നെ ഇന്ന് നിങ്ങൾക്ക് അനുകൂല സമയമല്ലെങ്കിലും നാളെ ഈ സ്ഥിതി മാറാം. അതിനാൽ ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെ ആയിരിക്കും, അനുകൂലമാണോ പ്രതികൂലമാണോ എന്നറിയാൻ നോക്കാം സമ്പൂർണ രാശിഫലം.
മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ സാധിക്കും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. സാമ്പത്തികനില മെച്ചപ്പെടും. ആഗ്രഹിച്ചിരുന്ന ജോലി ലഭിക്കും. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമാണ്.
ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർക്ക് ഇന്ന് കുടുംബ ജീവിതം സന്തോഷകരമാകും. നിയമപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. നേരത്തെ നിശ്ചയിച്ച വിവാഹം നടക്കും. പുതിയ വരുമാന മാർഗ്ഗം കണ്ടെത്തും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)
മിഥുനം രാശിക്കാർക്ക് ഇന്ന് സാഹസിക പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കുക. മനഃക്ലേശം ഉണ്ടാകാൻ ഇടയുണ്ട്. കുടുംബത്തിനായുള്ള ചിലവുകൾ വർദ്ധിക്കും. പുതിയ ഒരു കാര്യത്തിന് തുടക്കം കുറിക്കാൻ ഇന്ന് നല്ലതല്ല.
കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)
കർക്കടകം രാശിക്കാർ ഇന്ന് ആത്മനിയന്ത്രണത്തോടെ ആത്മനിയന്ത്രണത്തോടെ പെരുമാറാൻ ശ്രദ്ധിക്കുക. ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. ചിലവിന് നിയന്ത്രണം ഏർപ്പെടുത്തുക.
ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)
ചിങ്ങം രാശിക്കാർ ഇന്ന് പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. സാമ്പത്തിക നില ഭദ്രമാണ്. പുതിയ അധികാരങ്ങൾ ഏറ്റെടുക്കും. അവിചാരിതമായ പല നേട്ടങ്ങളും പ്രതീക്ഷിക്കാം. ആഗ്രഹിച്ചിരുന്ന ജോലി ലഭിക്കും.
കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർ ഇന്ന് ആരോഗ്യം തൃപ്തികരം. പൂർവിക സ്വത്ത് വന്നുചേരും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. ശ്രമങ്ങൾ ഫലം കാണും. ചിലർക്ക് ബഹുമതികൾ ലഭിക്കാൻ ഇടയുണ്ട്. സന്തോഷ വാർത്ത എത്തിച്ചേരും.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)
തുലാം രാശിക്കാർക്ക് ഇന്ന് അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. സാധനങ്ങൾ നഷ്ടപ്പെടാം. മനഃക്ലേശം ഉണ്ടാകാം. അനാവശ്യ വാഗ്‌വാദങ്ങളിൽ നിന്ന് ഒഴിവാവുക. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർ ഇന്ന് പ്രയത്നങ്ങൾക്ക് അനുസൃതമായ ഫലം ഉണ്ടാകും. കുടുംബാംഗങ്ങളോടൊപ്പം യാത്ര പോകും. മുടങ്ങിപ്പോയ പഠനം പുനരാരംഭിക്കും. പുതിയ വരുമാന മാർഗ്ഗം കണ്ടെത്തും. സാമ്പത്തിക നില മെച്ചപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ധനു രാശിക്കാർ ഇന്ന് സുഹൃത്തുക്കളുമായി ഒത്തുകൂടും. ജോലിയിൽ ഉയർച്ച പ്രതീക്ഷിക്കാം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ വീണ്ടും ഒന്നിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാവും.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
മകരം രാശിക്കാർ ഇന്ന് ബിസിനസിൽ നഷ്ടമുണ്ടാകും. പല കാര്യങ്ങൾക്കും പ്രാരംഭ തടസ്സം നേരിടും. ധാരാളം പണം ചിലവാക്കും. വസ്തു ഇടപാടുകൾ ഇന്ന് വേണ്ട. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകുന്നത് നന്ന്.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
കുംഭം രാശിക്കാർക്ക് ഇന്ന് ഒറ്റക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. മനഃക്ലേശം ഉണ്ടാകാൻ ഇടയുണ്ട്. അനാവശ്യ വാഗ്‌വാദങ്ങളിൽ നിന്ന് ഒഴിവാവുക. അപകട സാധ്യത ഉള്ളതിനാൽ ജാഗ്രത പുലർത്തുക.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർ ഇന്ന് സത്ക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ഇടയുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മക്കളോടൊപ്പം വിദേശത്ത് താമസിക്കാനുള്ള അവസരം ഉണ്ടാകും. യാത്രകൾ ഗുണകരമാകും. പ്രവർത്തനരംഗത്ത് നല്ല അന്തരീക്ഷമായിരിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)