AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Today: സ്ഥാനക്കയറ്റവും അപ്രതീക്ഷിത നേട്ടങ്ങളും; ശ്രദ്ധിക്കേണ്ടത് ഈ രാശിക്കാർ, ഇന്നത്തെ നക്ഷത്രഫലം

Horoscope Today, May 2 2026: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? ചിലർക്ക് അപ്രതീക്ഷിത നേട്ടങ്ങളും അംഗീകാരങ്ങളും ഉണ്ടാകുമ്പോൾ മറ്റു ചിലർക്ക് നഷ്ടങ്ങളും സംഘർഷങ്ങളുമാകും ഉണ്ടാകുന്നത്. ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണോ മോശം ദിവസമാണോ എന്ന് മുൻകൂട്ടി അറിഞ്ഞാലോ? നക്ഷത്രഫലം വിശദമായി അറിയാം....

Horoscope Today: സ്ഥാനക്കയറ്റവും അപ്രതീക്ഷിത നേട്ടങ്ങളും; ശ്രദ്ധിക്കേണ്ടത് ഈ രാശിക്കാർ, ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 02 May 2026 | 06:50 AM

ഇന്ന് മെയ് 2, ശനിയാഴ്ച. ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളും ഉത്തരവാദിത്തങ്ങളും ഉള്ളൊരു മറ്റൊരു ദിവസം. ആഴ്ചയുടെ അവാസാന ദിവസമായതിനാൽ തന്നെ ജോലി തിരക്കുകളും സ്വാഭാവികമാണ്. എന്നാൽ ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? ചിലർക്ക് അപ്രതീക്ഷിത നേട്ടങ്ങളും അംഗീകാരങ്ങളും ഉണ്ടാകുമ്പോൾ മറ്റു ചിലർക്ക് നഷ്ടങ്ങളും സംഘർഷങ്ങളുമാകും ഉണ്ടാകുന്നത്. ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണോ മോശം ദിവസമാണോ എന്ന് മുൻകൂട്ടി അറിഞ്ഞാലോ? നക്ഷത്രഫലം വിശദമായി അറിയാം….

ഇന്നത്തെ രാശി ഫലം എങ്ങനെ?

മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. കാര്യവിജയം, ശത്രുക്ഷയം, മത്സര വിജയം എന്നിവ കാണുന്നു. ബിസിനസ് കാര്യങ്ങളിൽ നിന്ന് അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യത.

ഇടവം
ഇടവം രാശിക്കാർക്കും ഇന്ന് അപ്രതീക്ഷിത നേട്ടങ്ങളും സന്തോഷങ്ങളും ഉണ്ടാകും. കാര്യവിജയം, സൽക്കാര യോഗം, സുഹൃദ്സമാഗമം എന്നിവ കാണുന്നു. യാത്രകൾക്ക് സാധ്യത, ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, അപ്രതീക്ഷിത ചെലവുകൾ, യാത്ര തടസം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതാണ്.

കർക്കടകം
കർക്കടകം രാശിക്കാർക്കും ഇന്നത്തെ ദിവസം പ്രതികൂലമാണ്. കാര്യതടസ്സം, നഷ്ടം, അപകടഭീതി എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത ഉള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതാണ്. പറയുന്ന കാര്യങ്ങൾ സൂക്ഷിക്കുക.

ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെയും സന്തോഷത്തിന്‍റെയും ദിവസമായിരിക്കും. കാര്യവിജയം, പ്രവർത്തന വിജയം, എന്നിവ കാണുന്നു. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത. ബിസിനസിൽ ലാഭം ഉണ്ടാകും.

കന്നി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ടതാണ്. നഷ്ടങ്ങളാണ് കാത്തിരിക്കുന്നത്. കാര്യ തടസം, മാനസിക പ്രയാസം, അഭിമാനക്ഷതം, അപകട ഭീതി എന്നിവ കാണുന്നു. വാഹന യാത്രകൾ സൂക്ഷിക്കുക.

ALSO READ: വീട്ടിലെ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടും! ഒരിക്കലും ഈ തെറ്റുകൾ ചെയ്യരുത്

തുലാം
തുലാം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സര വിജയം, അംഗീകാരം മുതലായ കാത്തിരിക്കുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. ധനയോഗം, ബന്ധുസമാഗമവും കാണുന്നു. സ്ഥാനക്കയറ്റവും ഉണ്ടായേക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം ശ്രദ്ധയോടെയാണ് ഓരോ കാര്യങ്ങളും ചെയ്യാം. കാര്യ പരാജയം, മാനസിക സംഘർഷങ്ങൾ, ശത്രുശല്യം, ശരീര ക്ഷതം എന്നിവ കാണുന്നു. ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ധനു
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, അംഗീകാരം, ശത്രുക്ഷയം എന്നിവ കാണുന്നു. വിദ്യാർത്ഥികൾ മത്സരങ്ങളിൽ വിജയിക്കും. ബിസിനസ് രംഗത്ത് നേട്ടങ്ങൾ വന്നു ചേരും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

മകരം
മകരം രാശിക്കാർക്കും ഇന്ന് നിരവധി നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. കാര്യവിജയം, സൽക്കാരയോഗം, നേട്ടങ്ങൾ എന്നിവ കാണുന്നു. ബിസിനസിൽ ലാഭം ഉണ്ടാകും, പുതിയ സാധ്യതകൾ തുറന്ന് കിട്ടും.

കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യ പരാജയം, കലഹം, യാത്രാപരാജയം എന്നിവ കാണുന്നു. കുടുംബത്തിൽ കലഹത്തിന് സാധ്യത. ധന തടസം ഉണ്ടാകാൻ സാധ്യതയുണ്ട്. വായ്പ ശ്രമങ്ങൾ പരാജയപ്പെട്ടേക്കാം.

മീനം
മീനം രാശിക്കാർക്കും ഇന്നത്തെ ദിവസം പ്രതികൂലമാണ്. മാനസിക പ്രയാസങ്ങൾ, ശത്രുശല്യം, അഭിമാന ക്ഷതം എന്നിവയ്ക്ക് സാധ്യത. യാത്രകൾ പരാജയപ്പെടാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

English Summary:

Today is a favorable day for Aries people. Health will be better. There is a possibility of success in business, defeat of enemies, and victory in competition. Know the complete star sign predictions of 12 zodiac signs.

Follow Us