Horoscope malayalam: വിശ്വാസമില്ലായ്മ, അധൈര്യം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope malayalam on April 22:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായി സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, കുടുംബജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്..............
ഇന്ന് ഏപ്രിൽ 22 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായി സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, കുടുംബജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം
സന്തോഷവും സമാധാനവും അനുഭവപ്പെടും. തൊഴിൽ രംഗത്ത് ചെറിയ അസ്വസ്ഥതകൾ ഒഴിച്ചാൽ പൊതുവിൽ ദിവസം നല്ലതായിരിക്കും. ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
ഇടവം
ആരോഗ്യത്തിൽ ശ്രദ്ധ പാലിക്കുക. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവാൻ സാധ്യത. കുടുംബത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കും സാധ്യതയില്ല.
മിഥുനം
സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാം. ആരോഗ്യത്തിന് വലിയ പ്രശ്നത്തിന് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
ALSO READ:ഏപ്രിൽ അവസാനത്തോടെ രാജയോഗം, ചിങ്ങം അടക്കമുള്ള രാശികൾക്ക് നേട്ടം
കർക്കിടകം
തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും സന്തോഷവും സമാധാനവും നിലനിൽക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ പൂർത്തിയാക്കുക.
ചിങ്ങം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതത്തിൽ എന്ന സന്തോഷം നിലനിൽക്കും. ഒരു കാര്യത്തിനും സംശയിച്ചു നിൽക്കരുത്. ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുക.
കന്നി
പൊതുവിൽ ദിവസം നല്ലതായിരിക്കും. അനാവശ്യമായ സംശയങ്ങളും ധൈര്യം ഇല്ലായ്മയും ഒഴിവാക്കുക. ഇത് നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ ഗുണം ചെയ്യും. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.
തുലാം
സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.
വൃശ്ചികം
പൊതുവിൽ ദിവസം നല്ലതായിരിക്കും. അനാവശ്യമായ ചിന്തകളും പേടികളും ഒഴിവാക്കുക. ഇന്നിൽ ജീവിക്കാൻ ശ്രമിക്കുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
ധനു
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല.
മകരം
കുടുംബത്തിൽ ചില മാനസിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല.
കുംഭം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാവും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക. എല്ലാ കാര്യവും അനുകൂലമായി വരും.
മീനം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.നിങ്ങൾ ചിന്തിക്കുന്നതിനനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിൽ നല്ലതും ചീത്തതുമായ ഫലങ്ങൾ ഉണ്ടാവുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)