AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Malayalam: അനാവശ്യമായ ആരോടും തർക്കിക്കാൻ പോകരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope Malayalam on April 21:മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം, പ്രണയം എതിരെയുള്ള മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ജ്യോതിഷഫലമായ സൂചനയാണിത്.12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

Horoscope Malayalam: അനാവശ്യമായ ആരോടും തർക്കിക്കാൻ പോകരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope on April 21Image Credit source: Getty Images
Ashli C
Ashli C | Updated On: 21 Apr 2026 | 06:53 AM

ഇന്ന് ഏപ്രിൽ 21 ചൊവ്വാഴ്ച്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം, പ്രണയം തുടങ്ങിയ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ജ്യോതിഷഫലമായ സൂചനയാണിത്.12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.

ഇടവം

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല.

മിഥുനം

ആരോഗ്യകാര്യത്തിൽ ശ്രദ്ധ നൽകുക. കുടുംബത്തിൽ ചെറിയ മാനസിക വിഷമങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ അനുകൂലമായി വരും.

കർക്കിടകം

പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു അലച്ചിലും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

ചിങ്ങം

ദാമ്പത്യ ജീവിതത്തിലെ ഇന്ന് ചെറിയ മാനസിക വിഷമങ്ങൾ ഉണ്ടായേക്കാം. മറ്റുകാര്യങ്ങളിൽ എന്ന് വിചാരിച്ചപോലെ കാര്യങ്ങൾ നടക്കാനും ചെറിയ തടസ്സങ്ങളും നേരിടാൻ സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

കന്നി

സാമ്പത്തികമായും കുടുംബത്തിലും നേട്ടങ്ങൾക്കും സന്തോഷത്തിനും ഉള്ള കാര്യങ്ങൾ നടക്കും. എന്നിരുന്നാലും പണം ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. മറ്റു കാര്യങ്ങളിലും ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.

ALSO READ:ഇവർക്കിനി പണം വന്നുകൊണ്ടേയിരിക്കും! കേതുവിന്റെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് ഐശ്വര്യം നൽകും

തുലാം

കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. മറ്റുകാര്യങ്ങളിലെ തടസ്സങ്ങൾ ക്ഷമയോടെ ചെയ്താൽ മാറും.

വൃശ്ചികം

ക്ഷമയോടെ മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുക. അനാവശ്യമായി ആരോടും തർക്കിക്കാൻ പോകരുത്. ഭാവിയെ മുന്നിൽകണ്ട് ഇപ്പോൾ പ്രവർത്തിക്കുക.

ധനു

മറ്റുള്ളവരുടെ മാനസിക അവസ്ഥ കൂടി മനസ്സിലാക്കിക്കൊണ്ട് പെരുമാറുക. എടുത്തുചാട്ടം നല്ലതല്ല. സാമ്പത്തികമായും കുടുംബത്തിലും നേട്ടവും സമാധാനവും ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മകരം

നിങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും പ്രാധാന്യം നൽകുക. ആരോഗ്യത്തിന് നല്ല ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുകാര്യങ്ങളിൽ അനുഭവപ്പെടുന്ന തടസ്സങ്ങൾ നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് അനുകൂലമായി വരും.

കുംഭം

പുതിയ ശീലങ്ങൾ തുടങ്ങാൻ നല്ല ദിവസം. മറ്റുള്ളവരോട് ബഹുമാനവും കരുണയും ഉണ്ടായിരിക്കണം. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

മീനം

സ്വയം നിയന്ത്രിക്കുക. പറഞ്ഞിട്ട് കാര്യമില്ലാത്തവരോട് തർക്കിക്കാൻ നിൽക്കരുത്. സ്വന്തം മാനസികാവസ്ഥയ്ക്ക് പ്രാധാന്യം നൽകുക. ഓരോ കാര്യങ്ങളും ക്ഷമയോടെ ചിന്തിച്ചു മാത്രം ചെയ്തു തീർക്കുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us