AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope malayalam: ആരോഗ്യത്തിൽ ശ്രദ്ധിക്കുക, ധനനഷ്ടം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope malayalam on April 23:രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ, സാമ്പത്തികം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം.......

Horoscope malayalam: ആരോഗ്യത്തിൽ ശ്രദ്ധിക്കുക, ധനനഷ്ടം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope on April 23Image Credit source: Getty Images
Ashli C
Ashli C | Updated On: 23 Apr 2026 | 06:47 AM

ഇന്ന് ഏപ്രിൽ 23 വ്യാഴാഴ്ച. രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ, സാമ്പത്തികം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യത ഇല്ലെങ്കിലും ജാഗ്രത വേണം. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ സാധ്യത.

ഇടവം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളും ചെറിയ തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

മിഥുനം

ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകണം. ചെറിയ വേദനകൾ പോലും അവഗണിക്കരുത്. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം പൂർത്തിയാകും.

കർക്കിടകം

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യ ചിലവുകൾ വന്നേക്കാം. ആരോഗ്യ കാര്യത്തിലും ശ്രദ്ധ വേണം. പൊതുവിൽ ഒരു അലച്ചിൽ അനുഭവപ്പെടുന്ന ദിവസമായി തോന്നാം. എന്നിരുന്നാലും ആത്മവിശ്വാസം കൈവിടാതെ കാര്യങ്ങൾ ചെയ്താൽ എല്ലാം പൂർത്തിയാകും.

ALSO READ:കടം തീരില്ല! വീട്ടിലെ ഡൈനിങ് ടേബിളിൽ ഇതൊക്കെയാണോ വയ്ക്കുന്നത്?

ചിങ്ങം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളൊക്കെ സാധ്യതയില്ല. സാമ്പത്തികമായി നേട്ടം ഉണ്ടാകും. എന്നിരുന്നാലും അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. കുടുംബത്തിലും സമാധാനം അനുഭവപ്പെട്ടേക്കാം.

കന്നി

നിങ്ങളുടെ മനസ്സിന്റെ സമാധാനത്തിന് നല്ല പ്രാധാന്യം നൽകുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

തുലാം

ദാമ്പത്യ ജീവിതത്തിൽ ഇന്ന് അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമെങ്കിലും ആത്മാവിശ്വാസം കൈവിടാതെ കാര്യങ്ങൾ ചെയ്താൽ എല്ലാം നിങ്ങൾ വിചാരിച്ച പോലെ നടക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ പൂർത്തിയാക്കുക.

വൃശ്ചികം

ഒടുവിൽ ഒരു അലച്ചിൽ അനുഭവപ്പെടുന്ന ദിവസമായിരിക്കും. എന്നാലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം നിങ്ങൾ അനുകൂലമായി വരും. ഒരിക്കലും വിധിയെ ആശ്രയിച്ച് ജീവിക്കരുത്.

ധനു

പൊതുവിൽ സ്വസ്ഥത അനുഭവപ്പെടുന്ന ദിവസമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം നിങ്ങൾ ഉദ്ദേശിച്ച പോലെ നടക്കും. എന്നിരുന്നാലും എടുക്കുന്ന തീരുമാനങ്ങളിൽ ജാഗ്രത വേണം.

മകരം

കുടുംബത്തിൽ സമാധാനം ഉണ്ടാകും.
എന്നിരുന്നാലും മറ്റു കാര്യങ്ങളിൽ ചെറിയ വിഷമങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

കുംഭം

പൊതുവിൽ ഒരു അലചിൽ നിറഞ്ഞ ദിവസം ആയിരിക്കും. എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

മീനം

ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ ദിവസം സന്തോഷകരമായിരിക്കും.
മറ്റുള്ളവർക്ക് അധികം ചെവി കൊടുക്കാതിരിക്കുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us