AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today: യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക, അമിത കോപം ആപത്ത്; അറിയാം ഇന്നത്തെ രാശിഫലം

Horoscope Malayalam On August 13th: ഇന്നത്തെ രാശിഫലത്തിൽ ചിലർക്ക് അപകടസാധ്യതകളും ആരോ​ഗ്യപ്രശ്നങ്ങളും ഒപ്പം കുടുംബത്തിൽ ചില അലോസരങ്ങളും ഉണ്ടാകുനുള്ള സാധ്യത കാണുന്നു. എന്നാൽ മറ്റ് ചിലർക്ക് ആകട്ടെ ശുഭദിനം, മനസമാധാനം, സന്തോഷം തുടങ്ങിയവയാണ് ഇന്നത്തെ ഫലം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ സമ്പൂർണ രാശിഫലം വായിച്ചറിയാം.

Horoscope Today: യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക, അമിത കോപം ആപത്ത്; അറിയാം ഇന്നത്തെ രാശിഫലം
HoroscopeImage Credit source: Gettyimages
neethu-vijayan
Neethu Vijayan | Published: 13 Aug 2025 06:10 AM

ഇന്ന് ഓ​ഗസ്റ്റ് 13 ബുധനാഴ്ച്ച. ശുഭപ്രതീക്ഷകളോട് മറ്റൊരു പുലരിയും വന്നെത്തി. ഇന്നത്തെ രാശിഫലത്തിൽ ചിലർക്ക് അപകടസാധ്യതകളും ആരോ​ഗ്യപ്രശ്നങ്ങളും ഒപ്പം കുടുംബത്തിൽ ചില അലോസരങ്ങളും ഉണ്ടാകുനുള്ള സാധ്യത കാണുന്നു. എന്നാൽ മറ്റ് ചിലർക്ക് ആകട്ടെ ശുഭദിനം, മനസമാധാനം, സന്തോഷം തുടങ്ങിയവയാണ് ഇന്നത്തെ ഫലം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ സമ്പൂർണ രാശിഫലം വായിച്ചറിയാം.

മേടം‌‌

ഇന്ന് മേടം രാശിക്ക് അത്ര നല്ല ദിവസമല്ല. കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, അപകടഭീതി എന്നിവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. കാര്യവിജയം, നേട്ടം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, നല്ല ആരോഗ്യം ഇവ കാണുന്നു. ദീർഘകാലമായി നിങ്ങൾ ആഗ്രഹഹിച്ച കാര്യം ഇന്ന് നടക്കാം.

മിഥുനം

ഇന്ന് മിഥുനം രാശിക്കാർക്ക് ഏറെ പ്രതീക്ഷയുള്ള ദിവസമാണ്. കാര്യവിജയം, ഉത്സാഹം, അംഗീകാരം, തൊഴിൽ ലാഭം, അനുകൂലസ്ഥലം മാറ്റം, പരീക്ഷാവിജയം എന്നിവയാണ് നിങ്ങളുടെ രാശിഫലത്തിൽ കാണുന്നത്. യാത്രകൾ പോകുന്നത് ​ഗുണകരമായേക്കാം.

കർക്കടകം

ഇന്ന് നിങ്ങൾക്ക് അത് നല്ല ദിവസമായിരിക്കില്ല. കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം, ധനനഷ്ടം, യാത്രാതടസ്സം എന്നിവയാണ് ഫലത്തിൽ കാണുന്നത്. മനസിനെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ വന്നു ചേരാം.

ചിങ്ങം‌

ചിങ്ങം രാശിക്കാർക്ക് ​ഗുണദോഷസമ്മിശ്രമായ ദിവസമാണ് ഇന്ന്. കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, അലച്ചിൽ, അമിത ചെലവ് എന്നിവ കാണുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം ചില നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.

കന്നി

ഇന്ന് നിങ്ങളുടെ ജീവിതത്തിൽ പല നല്ല കാര്യങ്ങളും നടന്നേക്കാം. പൊതുവേ കാര്യവിജയം, നേട്ടം, അംഗീകാരം, നല്ല ആരോഗ്യം, സൽക്കാരയോഗം, എന്നിവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

തുലാം

നിങ്ങളുട ഇന്ന് ഫലം വളരെ അനുകൂലമാണ്. കാര്യവിജയം, മത്സരവിജയം, ഉപയോഗസാധനലാഭം, സമ്മാനലാഭം, തൊഴിൽ ലാഭം, എന്നിവ കാണുന്നു. തൊഴിലന്വേഷകരായവർക്ക് വിജയം ലഭിച്ചേക്കാം.

വൃശ്ചികം

ഇന്ന് നിങ്ങളുടെ ജീവിത്തതിൽ പല മാറ്റങ്ങളും സംഭവിച്ചേക്കാം. ഒപ്പം കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, കലഹം, അലച്ചിൽ, അമിതമായ ചെലവ് എന്നിവ കാണുന്നു. പല കാര്യങ്ങൾക്കും തടസ്സങ്ങൾ വന്നു ചേരാം.

ധനു

ധനു രാശിക്കാർക്ക് പൊതുവേ ഇന്ന് അത്ര നല്ല ദിവസമല്ല. കാര്യതടസ്സം, യാത്രാതടസ്സം, ഉദരവൈഷമ്യം, യാത്രാപരാജയം, സ്വസ്ഥതക്കുറവ്, ശത്രുശല്യം എന്നിവയാണ് ഫലത്തിൽ കാണുന്നത്.

മകരം

മകരം രാശിക്കാരുടെ ഇന്നത്തം ദിവസം വളരെ അനുകൂലമാണ്. കാര്യവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. മുതിർന്നവരുമായുള്ള ചർച്ചകൾ ഫലവത്താവാം.

കുംഭം

കുംഭം രാശിക്കാർ ഇന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. കാര്യപരാജയം, നഷ്ടം, കലഹം, അഭിമാനക്ഷതം, ഇച്ഛാഭംഗം, മനഃപ്രയാസം, അപകടഭീതി എന്നിവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ പരമാവധി സൂക്ഷിക്കുക.

മീനം

മീനം രാശിക്കാർക്ക് പൊതുവേ ​ഗുണദോഷസമ്മിശ്രമായ ദിവസമാണ് ഇന്ന്. കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു. സുഹൃത്തുകളെ കണ്ടുമുട്ടിയേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത്‌ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)