AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today Horoscope: കുടുംബകാര്യങ്ങളിൽ ജാഗ്രത, യാത്രകളിൽ കരുതൽ വേണം; ഇന്നത്തെ നക്ഷത്രഫലം

Horoscope Today In Malayalam: ചിലർക്ക് സന്തോഷകരമായ കുടുംബജീവിതത്തിന് വിട്ടുവീഴ്ചകൾ ആവശ്യമായി വരുന്ന ഒരു സമയമാണിത്. അതുപോലെ തന്നെ, ഇന്നത്തെ യാത്രകൾ ചിലർക്ക് അത്ര ശുഭകരമായ സമയമല്ലെന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. നിങ്ങളുടെ രാശിയും നക്ഷത്രവും അനുസരിച്ച് ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി അറിയാം.

Today Horoscope: കുടുംബകാര്യങ്ങളിൽ ജാഗ്രത, യാത്രകളിൽ കരുതൽ വേണം; ഇന്നത്തെ നക്ഷത്രഫലം
Horoscope Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 03 Feb 2026 | 06:07 AM

ജീവിതയാത്രയിൽ ഓരോ ദിവസവും പുതിയ പാഠങ്ങളാണ് നമുക്ക് നൽകുന്നത്. എന്നാൽ ഗ്രഹനിലയിലെ മാറ്റങ്ങൾ നമ്മുടെ ഓരോ ചുവടുവെപ്പിനെയും സ്വാധീനിക്കാറുണ്ട്. ഇന്ന് 2026 ഫെബ്രുവരി മൂന്ന് ബുധനാഴ്ച്ചയാണ്. ഇന്നത്തെ നക്ഷത്രഫലങ്ങൾ സൂചിപ്പിക്കുന്നത് ചില രാശിക്കാർ അല്പം ജാഗ്രതയോടെയും കരുതലോടെയും നീങ്ങേണ്ട ഒരു ദിനമാണെന്നാണ്. ചിലർക്ക് സന്തോഷകരമായ കുടുംബജീവിതത്തിന് വിട്ടുവീഴ്ചകൾ ആവശ്യമായി വരുന്ന ഒരു സമയമാണിത്. അതുപോലെ തന്നെ, ഇന്നത്തെ യാത്രകൾ ചിലർക്ക് അത്ര ശുഭകരമായ സമയമല്ലെന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. നിങ്ങളുടെ രാശിയും നക്ഷത്രവും അനുസരിച്ച് ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി അറിയാം.

മേടം

മേടം രാശിക്കാർ ഇന്ന് യാത്രകളിൽ അതീവ ശ്രദ്ധ വേണ്ട ദിവസമാണ്. അനാവശ്യ ധൃതി ഒഴിവാക്കുക. കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം, സംസാരത്തിൽ നിയന്ത്രണം വേണം.

ഇടവം

ഇടവം രാശിക്കാർക്ക് സാമ്പത്തിക ഇടപാടുകളിൽ ലാഭം ഉണ്ടാവുമെങ്കിലും കുടുംബത്തിൽ സമാധാനക്കുറവ് അനുഭവപ്പെടാം. വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് സമാധാനം നിലനിർത്താൻ സഹായിക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് യാത്രകൾ പരമാവധി ഒഴിവാക്കുന്നത് നന്നായിരിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ സഹായം ലഭിക്കും.

കർക്കടകം

കർക്കടകം രാശിക്കാർക്ക് മാനസികമായ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. വീട്ടിലെ മുതിർന്നവരുമായി തർക്കങ്ങളിൽ ഏർപ്പെടരുത്. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക.

ALSO READ: കരിയറിലും ബിസിനസ്സിലും വളർച്ച! മഹാശിവരാത്രി രാത്രിയിൽ ഇങ്ങനെ ചെയ്യൂ

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് അപ്രതീക്ഷിത ചിലവുകൾ വന്നുചേരാം. പങ്കാളിയുമായി സമയം ചിലവഴിക്കുന്നത് മാനസിക സന്തോഷം നൽകും. മാതാപിതാക്കളുടെ ആരോ​ഗ്യം ഇന്ന് ശ്രദ്ധിക്കുക.

കന്നി

കന്നി രാശിക്കാർക്ക് പുതിയ കാര്യങ്ങൾ തുടങ്ങാൻ അനുകൂലമായ ദിവസമല്ല. കുടുംബജീവിതത്തിൽ ക്ഷമ പാലിക്കേണ്ടതുണ്ട്. സുഹൃത്തുക്കളിൽ നിന്നും സഹായം പ്രതീക്ഷിക്കാം.

തുലാം

തുലാം രാശിക്കാർക്ക് ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും വീട്ടിൽ സമാധാനക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ യാത്രകളിൽ വിലപ്പെട്ട രേഖകൾ സൂക്ഷിക്കുക.

വൃശ്ചികം

വൃശ്ചികം രാശിക്കാരുടെ മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ കുടുംബത്തിൽ നടക്കാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. എന്നാൽ ജോലിസ്ഥലത്ത് ഇന്ന് അനുകൂലമായ ദിവസമാണ്.

ധനു

ധനു രാശിക്കാർക്ക് ധനലാഭത്തിന് സാധ്യതയുണ്ടെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം. കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ പരുഷമായ വാക്കുകൾ ഒഴിവാക്കുക.

മകരം

മകരം രാശിക്കാർക്ക് ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നുചേരും. യാത്രകളിൽ അലച്ചിലും സമയനഷ്ടവും ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമയോടെ ഇരിക്കുക.

കുംഭം

കുംഭം രാശിക്കാരിൽ വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ ഉണ്ടായേക്കാം. പണം കടം കൊടുക്കരുത്. തിരികെ ലഭിക്കാനുള്ള സാധ്യത കാണുന്നില്ല.

മീനം

കുംഭം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. എന്നാൽ രാത്രികാല യാത്രകൾ പൂർണ്ണമായും ഒഴിവാക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

(Disclaimer: ഈ പ്രവചനങ്ങൾ പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളിൽ മാറ്റമുണ്ടായേക്കാം. ഈ ലേഖനം വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇതിലെ വാദങ്ങൾസ്ഥിരീകരിക്കുന്നില്ല)

Follow Us