AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mahashivratri 2026: കരിയറിലും ബിസിനസ്സിലും വളർച്ച! മഹാശിവരാത്രി രാത്രിയിൽ ഇങ്ങനെ ചെയ്യൂ

Mahashivratri 2026 astro tips: ജോലിയിലും ബിസിനസിലും പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിന് മഹാശിവരാത്രിയിൽ എന്തെല്ലാം കർമ്മങ്ങൾ ചെയ്യണമെന്നതിനെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.....

Mahashivratri 2026: കരിയറിലും ബിസിനസ്സിലും വളർച്ച! മഹാശിവരാത്രി രാത്രിയിൽ ഇങ്ങനെ ചെയ്യൂ
Shivratri
Ashli C
Ashli C | Edited By: Jenish Thomas | Updated On: 12 Feb 2026 | 08:00 PM

ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ (കറുത്ത രണ്ടാഴ്ച) ചതുർദശി ദിവസത്തിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ പുണ്യ മഹോത്സവം ഭഗവാൻ ശിവനെയും പാർവതി ദേവിയും ആരാധിക്കുന്നതിന് വേണ്ടിയാണ്. ഈ പുണ്യ ദിനത്തിലാണ് ശിവനും പാർവതിയും വിവാഹിതരായതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ മഹാശിവരാത്രി ശിവന്റെയും പാർവതിയുടെയും സ്നേഹത്തിന്റേയും ഐക്യത്തിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്നു.

ഈ ദിവസം ശിവലിംഗത്തിന് കൂവളത്തിന്റെ ഇല സമർപ്പിക്കുന്നത് ശിവന്റെ അനുഗ്രഹം ലഭിക്കുവാൻ സഹായിക്കും. ഇത്തരത്തിൽ വളരെ ലളിതമായ ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഭ​ഗവാൻ ശിവന്റെ അനുഗ്രഹം നേടാൻ സാധിക്കും. അത്തരത്തിൽ ഈ വർഷത്തെ മഹാശിവരാത്രി വരുന്നത് ഫെബ്രുവരി 15നാണ്. ഈ ദിവസം നിരവധി ശുഭകരമായ യോഗങ്ങളും രൂപപ്പെടും. അതിനാൽ ജോലിയിലും ബിസിനസിലും പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിന് മഹാശിവരാത്രിയിൽ എന്തെല്ലാം കർമ്മങ്ങൾ ചെയ്യണമെന്നതിനെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

ബിസിനസ്സിലെയും കരിയറിലേയും ഉയർച്ചയ്ക്ക്

മഹാശിവരാത്രി ദിനത്തിൽ കൂവളത്തിന്റെ ഇല ഭ​ഗവാന് സമർപ്പിക്കുന്നത് നല്ലതായാണ് കണക്കാക്കുന്നത്. ഇത് ബിസിനസ്സ് വളർച്ചയ്ക്ക് കാരണമാകും. ഇതിനായി, മഹാശിവരാത്രി ദിനത്തിൽ ഒരു ശിവക്ഷേത്രം സന്ദർശിക്കുകയും ശിവലിംഗത്തിന് കൂവളത്തിന്റെ ഇവ സമർപ്പിക്കുകയും ചെയ്യുക. അതിനുശേഷം, “ശ്രീ ശിവായ നമസ്തുഭ്യം” എന്ന മന്ത്രം ജപിച്ചുകൊണ്ട് കുറഞ്ഞത് 30 മിനിറ്റെങ്കിലും ക്ഷേത്രത്തിന് പുറത്ത് കാത്തിരിക്കുക. മഹാശിവരാത്രി ദിവസം രാത്രി കൃത്യം 12 മണിക്ക് ഈ കൂവളത്തിന്റെ ഇല കൊണ്ടുള്ള പരിഹാരം ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്ന് കരുതപ്പെടുന്നു. 12 മണി മുതൽ 12:30 വരെ ശിവലിംഗത്തിന് മുന്നിൽ കൂവളത്തിന്റെ ഇല സമർപ്പിച്ചിരിക്കണം. അതിനുശേഷം, അത് ഒരു ചുവന്ന തുണിയിൽ കെട്ടി നിങ്ങളുടെ കടയിൽ സൂക്ഷിക്കുക. 12:30 നും 4 നും ഇടയിൽ ഏത് സമയത്തും നിങ്ങൾക്ക് ഇത് കെട്ടാം. വാസ്തവത്തിൽ, മഹാശിവരാത്രിയിലും മാസത്തിൽ വരുന്ന ശിവരാത്രിയിലും ഈ പരിഹാരം നടത്താവുന്നതാണ്.

കൂടാതെ ഈ വർഷത്തെ മഹാശിവരാത്രി ദിനത്തിൽ സർവാർത്ഥ സിദ്ധി യോഗയുടെ പ്രത്യേക സംയോജനത്തിന് കാരണമാകുന്നു. ഈ ശക്തമായ യോഗം 12 മണിക്കൂറിലധികം നീണ്ടുനിൽക്കും. അതിനാൽ സർവാർത്ഥ സിദ്ധി യോഗ രാവിലെ 7:00 മുതൽ വൈകുന്നേരം 7:48 വരെയായിരിക്കും നീണ്ടുനിൽക്കുക. ഭ​ഗവാൻ ശിവനെ ആരാധിക്കുന്നതിനും ശിവലിംഗത്തിന് ജലം അർപ്പിക്കുന്നതിനും ഈ കാലയളവ് വളരെ ഫലപ്രദമായിരിക്കും. മഹാശിവരാത്രിയിലെ രാത്രി 11:52 മുതൽ പുലർച്ചെ 12:42 വരെ നീണ്ടുനിൽക്കും.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങൾ, ജ്യോതിഷം, കലണ്ടറുകൾ, മതഗ്രന്ഥങ്ങൾ മുതലായവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളുടെയും വസ്തുതകളുടെയും കൃത്യതയ്‌ക്കോ പൂർണ്ണതയ്‌ക്കോ ടിവി9 മലയാളത്തിന് ഉത്തരവാദിത്തമില്ല.

Follow Us