Horoscope malayalam: കർമ്മരംഗത്ത് വിജയം, മനസ്സിന് സന്തോഷം ലഭിക്കും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope malayalam on May 4: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ അതുപോലെതന്നെ സംഭവിക്കും എന്നല്ല. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.12 രാശികളുടെ സമ്പൂർണ രാശിഫലം അറിയാം........
ഇന്ന് മെയ് 4 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളിലെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.
ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ അതുപോലെതന്നെ സംഭവിക്കും എന്നല്ല മറിച്ച് ഒരു സാധ്യത മാത്രമാണ്. ചിലപ്പോൾ സംഭവിക്കാം അല്ലെങ്കിൽ സംഭവിക്കാതിരിക്കാം എന്നിരുന്നാലും നിങ്ങൾക്ക് ഇത് പ്രകാരം ജീവിതത്തിൽ ഒരു മുൻകരുതൽ എടുക്കാവുന്നതാണ്. അതായത് ഒരു ദിവസത്തെ പ്ലാനിങ്ങിൽ ചില മാറ്റങ്ങൾ വരുത്താനോ അല്ലെങ്കിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുവാനോ സാധിക്കും.. അതുപോലെ നിങ്ങളെ നശിപ്പിക്കുന്ന വികാരങ്ങളായ കോപം, ദേഷ്യം,നിരാശ, എടുത്തുചാട്ടം എന്നിവ നിയന്ത്രിക്കാൻ സാധിക്കും. 12 രാശികളുടെ സമ്പൂർണ രാശിഫലം അറിയാം.
മേടം
ആരോഗ്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക.. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും.
ഇടവം
സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകുമെങ്കിലും പങ്കാളിയുമായി ഇന്ന് അത്ര പൊരുത്തത്തിൽ ആയിരിക്കില്ല. ആരോഗ്യത്തിനും ശ്രദ്ധ നൽകുക.
മിഥുനം
സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പാലിക്കുക. ചിലവ് വർദ്ധിക്കാൻ സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ലെങ്കിലും ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
കർക്കിടകം
ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ നൽകുക. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.
ചിങ്ങം
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ സമ്മിശ്രമായ സ്ഥലമാണ്. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
കന്നി
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും എന്നിരുന്നാലും ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുക. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ അസ്വസ്ഥതകൾക്ക് സാധ്യത.
ALSO READ:പണം വന്നുകൊണ്ടേയിരിക്കും; ഈ വെളുത്ത വസ്തു നിങ്ങളുടെ വീടിന്റെ പ്രധാന കവാടത്തിൽ തൂക്കിയിടൂ
തുലാം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം. മറ്റുകാര്യങ്ങളിൽ സമ്മിശ്രമായ ഫലമാണ് ഉണ്ടാവുക.
വൃശ്ചികം
അനാവശ്യമായ ചിന്തകൾ ഒഴിവാക്കുക. മനസ്സിൽ സമാധാനം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. പണം ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചു ഉപയോഗിക്കുക അനാവശ്യ ചെലവുകൾ ഒഴിവാക്കുക. കർമ്മരംഗത്ത് അതായത് തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
ധനു
സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്തും നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകളും വന്നുചേർന്നേക്കാം.
മകരം
സാമ്പത്തികമായി നേട്ടകൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
കുംഭം
ആരോഗ്യത്തിനു വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികപരമായും കുടുംബത്തിലും നേട്ടവും സമാധാനവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്കു സാധ്യത.
മീനം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)
English Summary
Today is Monday, May 4. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day. This is just an indication of the events that are likely to happen in the lives of the 12 zodiac signs from Aries, Taurus to Pisces, and the impact on marital life, health, wealth, and career. Know the complete star sign predictions of 12 zodiac signs.