Today Horoscope: ഈ രാശിക്കാർ വാഹനങ്ങൾ തൊടരുത്, ജോലിസ്ഥലത്തും അസ്വസ്ഥത; ഇന്നത്തെ നക്ഷത്രഫലം
Horoscope Today In Malayalam: ചിലരെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പിടിമുറുക്കുന്നു, വിദ്യാഭ്യാസ രംഗത്ത് കുട്ടികൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. മറ്റ് ചിലർക്കാകട്ടെ സന്തോഷവും സാമ്പത്തിക പുരോഗതിയും വന്നുചേരുന്നു. അത്തരത്തിൽ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

Horoscope
ഇന്ന് ഡിസംബർ 15 തിങ്കളാഴ്ച്ച. ശുഭപ്രതീക്ഷയോടെ വീണ്ടും ഒരു ദിവസം കൂടി വന്നെത്തിയിരിക്കുന്നത്. പതിവുപോലെ ഇന്നത്തെ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ചിലരെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പിടിമുറുക്കുന്നു, വിദ്യാഭ്യാസ രംഗത്ത് കുട്ടികൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. മറ്റ് ചിലർക്കാകട്ടെ സന്തോഷവും സാമ്പത്തിക പുരോഗതിയും വന്നുചേരുന്നു. അത്തരത്തിൽ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.
മേടം
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യം അനുകൂലമായി പ്രവർത്തിക്കും. നല്ല കാര്യങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. ബുദ്ധിയും കൗശലവും ഉപയോഗിച്ച് കാര്യങ്ങൾ സാധിക്കുക. തൊഴിൽ രംഗത്ത് പ്രതീക്ഷിച്ചതിലും വലിയ വിജയം കൈവരിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് കുടുംബജീവിതത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. കഠിനാധ്വാനത്തിലൂടെ ബിസിനസ്സിൽ പുരോഗതി സ്വന്തമാക്കും. തൊഴിൽ രംഗത്ത് അംഗീകാരം ലഭിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. ജോലിയായാലും കുടുംബപരമായ സന്തോഷമായാലും എന്തിലും നല്ലത് പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയിക്കാനാകും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത സംഭവങ്ങൾ നേരിടേണ്ടി വന്നേക്കാം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
ALSO READ: വിവാഹത്തിന് തയ്യാറെടുക്കുകയാണോ? ഇത്തരം സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കുന്നത് നല്ലത്!
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഗുണദോശ സമ്മിശ്രങ്ങളുടം ദിനമാണ് ഇന്ന്. ഉച്ചവരെ കഷ്ടപാടുകൾ ഉണ്ടെങ്കിലും ഉച്ചയ്ക്ക് ശേഷമുള്ള ജീവിതം സന്തോഷകരമാകും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
കന്നി
കന്നി രാശിക്കാർക്ക് യാത്രകൾ പോകാനുള്ള അവസരമുണ്ടാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. സർക്കാർ ജോലി ആഗ്രഹിച്ചവർക്ക് അതിനുള്ള അവസരം ഒരുങ്ങും.
തുലാം
തുലാം രാശിക്കാർക്ക് സംസാരിക്കാനുള്ള കഴിവ് മൂലം ആഗ്രഹിച്ച മേഖലയിൽ വിജയം നേടാൻ കഴിയും. കുടുംബത്തിന്റെ പിന്തുണ എപ്പോഴും കൂടെയുണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. ജോലികളിൽ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. വിവാഹങ്ങൾ പോലുള്ള ശുഭകാര്യങ്ങളിൽ പങ്കെടുക്കും. മനസ്സിൽ സന്തോഷം നിലനിൽക്കും.
ധനു
ധനു രാശിക്കാർക്ക് ആഗ്രഹിച്ച കാര്യത്തിൽ വിജയം നേടും. പുതിയ ബിസിനസ്സ് യാഥാർത്ഥ്യമാക്കാം. തൊഴിൽ രംഗത്ത് എതിരാളികളെ മറികടക്കാൻ കഴിയും.
മകരം
മകരം രാശിക്കാർ ഇന്ന് ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ വിജയം നേടാൻ കഴിയും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.
കുംഭം
കുംഭം രാശിക്കാർക്ക് തൊഴിൽ രംഗത്ത് നിലവിലുള്ള പ്രശ്നങ്ങളിൽ പരിഹരിക്കാൻ സാധിക്കും. നിങ്ങളുടെ എല്ലാ പ്രവർത്തികളും വിജയകരമാകും. പണമിടപാടുകൾക്ക് പോകരുത്.
മീനം
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം മോശമായേക്കാം. ചില ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നേരിടേണ്ടി വരും. അത്തരം സമയങ്ങളിൽ കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ധൈര്യം കൈവിടരുത്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. TV9 മലയാളെ ഈ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.)