AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: വിവാഹത്തിന് തയ്യാറെടുക്കുകയാണോ? ഇത്തരം സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കുന്നത് നല്ലത്!

Chanakya Niti for Marriage: വിവാഹം ഏറ്റവും പവിത്രവും പാവനവുമായ ബന്ധമാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർ ജീവിത പങ്കാളിയെ വളരെ ശ്രദ്ധയോടെ തീരുമാനിക്കണമെന്ന് ചാണക്യൻ പറയുന്നു.

Chanakya Niti: വിവാഹത്തിന് തയ്യാറെടുക്കുകയാണോ? ഇത്തരം സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കുന്നത് നല്ലത്!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 14 Dec 2025 21:16 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം നേടാനുള്ള വഴികളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. വിവാഹം ഏറ്റവും പവിത്രവും പാവനവുമായ ബന്ധമാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർ ജീവിത പങ്കാളിയെ വളരെ ശ്രദ്ധയോടെ തീരുമാനിക്കണമെന്ന് ചാണക്യൻ പറയുന്നു. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ പുരുഷന്മാർ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കിയാലോ….

സ്വന്തം നേട്ടത്തിനായി സ്നേഹം നടിക്കുന്ന സ്ത്രീകൾ നിങ്ങൾ ചുറ്റുമുണ്ടാകാം. ലക്ഷ്യം കൈവരിക്കുന്നതുവരെ സ്നേഹം പ്രകടിപ്പിക്കുകയും പിന്നീട് അവർ സ്വയം അകന്നു പോകുകയും ചെയ്യുന്നു. അത്തരം സാഹചര്യങ്ങൾ പുരുഷനെ മാനസികമായി തളർത്തിയേക്കും. അതിനാൽ സ്വാർത്ഥയുള്ളവരെ ജീവിതപങ്കാളിയാക്കരുതെന്ന് ചാണക്യൻ പറയുന്നു.

ബാഹ്യസൗന്ദര്യത്തേക്കാൾ പ്രധാനം സ്വഭാവമാണെന്നും ചാണക്യൻ വ്യക്തമാക്കുന്നു. സദ്‌ഗുണങ്ങളുള്ള സ്ത്രീകളെ ജീവിതപങ്കാളിയാക്കുന്നവർ ഭാഗ്യമുള്ളവരാണെന്ന് ചാണക്യൻ പറയുന്നു. അതുപോലെ വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീയുടെ കുടുംബ പശ്ചാത്തലം എല്ലായ്‌പ്പോഴും പരിശോധിക്കണം. കാരണം, വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീയുടെ കുടുംബ പശ്ചാത്തലം മോശമാണെങ്കില്‍, ആ സ്ത്രീ നിങ്ങളുടെ വീട്ടിലെ സമാധാനം കൂടി കെടുത്താന്‍ സാധ്യതയുണ്ട്.

ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കാതെ ചെറിയ കാര്യങ്ങളിൽ പോലും വൈകാരികമായി പെരുമാറുന്നവരുമായുള്ള ബന്ധം  ജീവിതം തകർക്കും. അതുപോലെ പരുഷവും മോശവുമായി പെരുമാറുന്ന, നുണകൾ പറയുന്ന, മോശം സ്വഭാവമുള്ള സ്ത്രീകളെയും വിവാഹം കഴിക്കരുതെന്ന് ചാണക്യൻ പറയുന്നു.

 

( നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)