Horoscope Today: ഭാഗ്യം തുണയ്ക്കുന്നത് ഈ രാശിക്കാരെ; ഇന്നത്തെ നക്ഷത്രഫലം

Horoscope Today, September 21: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവ അറിഞ്ഞാലോ.. 12 രാശികളുടെ സമ്പൂർണ്ണ ഫലം വായിക്കാം...

Horoscope Today: ഭാഗ്യം തുണയ്ക്കുന്നത് ഈ രാശിക്കാരെ; ഇന്നത്തെ നക്ഷത്രഫലം

പ്രതീകാത്മക ചിത്രം

Updated On: 

21 Sep 2026 | 07:37 AM

ഇന്ന് സെപ്റ്റംബർ 21 തിങ്കളാഴ്ച. ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളുള്ള മറ്റൊരു ദിവസം. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവ അറിഞ്ഞാലോ.. 12 രാശികളുടെ സമ്പൂർണ്ണ ഫലം വായിക്കാം…

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബാംഗങ്ങളുടെ പിന്തുണയോടെ ബിസിനസ്സിൽ ബുദ്ധിമുട്ടുള്ള ചില തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

ഇടവം

ഇടവം രാശിക്കാർക്ക് സ്ഥാനക്കയറ്റം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക. നിസ്സാര കാര്യങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ ബന്ധങ്ങളെ ബാധിക്കാമെന്നതിനാൽ പ്രണയിതാക്കൾ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക.

ALSO READ: മൗനം രക്ഷിക്കും! ജീവിതത്തിൽ എപ്പോഴൊക്കെ മിണ്ടാതിരിക്കണം?

കർക്കടകം

കർക്കടകം രാശിക്കാർക്കും ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല. മാനസിക സംഘർഷങ്ങളും പരാജയങ്ങളും ഉണ്ടായേക്കാം. ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂലമാണ്. തൊഴിൽസ്ഥലത്ത് അംഗീകാരത്തിന് സാധ്യത. കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത വിജയങ്ങൾ വന്നുചേരും. ബിസിനസ്സ് ആവശ്യങ്ങൾക്കായി വിദേശയാത്രയ്ക്കോ ഉന്നത വിദ്യാഭ്യാസത്തിനായുള്ള അവസരമോ ലഭിക്കും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. തെറ്റിദ്ധാരണകളിലോ ഗൂഢാലോചനകളിലോ അകപ്പെടാൻ സാധ്യതയുള്ളതിനാൽ അനാവശ്യ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്.

വൃശ്ചികം

ഇന്ന് ജോലിയിൽ തിരക്കുള്ള ദിവസമായിരിക്കും. ബിസിനസ്സിന് ഗുണം ചെയ്യുന്ന വേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കും. പങ്കാളിയുമായി ചേർന്ന് പുതിയ സംരംഭം ആരംഭിച്ചേക്കാം.

ധനു

ഇന്ന് ജോലിസ്ഥലത്ത് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. സ്ഥാനക്കയറ്റത്തിനോ അനുകൂലമായ സ്ഥലംമാറ്റത്തിനോ ഉള്ള അവസരങ്ങൾ കാണുന്നു. നാളുകളായുള്ള ആരോഗ്യപ്രശ്നങ്ങൾ മെച്ചപ്പെടാൻ തുടങ്ങും.

മകരം

മകരം രാശിക്കാർക്കും ഇന്ന് അനുകൂലമാണ്. ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും.

കുംഭം

കുംഭം രാശിക്കാർ ശ്രദ്ധയോടെ ഓരോ കാര്യങ്ങളും ചെയ്യേണ്ടതാണ്. ആത്മവിശ്വാസക്കുറവ് കാരണം ജോലിയിൽ ക്രിയേറ്റീവായ ആശയങ്ങൾ നടപ്പിലാക്കാൻ സാധിച്ചേക്കില്ല. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

മീനം

നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചു തുടങ്ങും, ഇത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. സഹോദരങ്ങളുമായുള്ള സ്വത്ത് തർക്കങ്ങൾ പരിഹരിക്കപ്പെടാം.

English Summary:

Daily horoscope for September 21, 2026. Aries may benefit from family support and strong communication skills, while Taurus could see fresh business ideas and job opportunities.

Loading...
Unable to load recommendations.
Follow Us
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു