Horoscope: ശനിയാഴ്ച ശനിദശയോ? സാമ്പത്തിക നേട്ടം ഇവർക്കെല്ലാം; ഇന്നത്തെ നക്ഷത്രഫലം
Horoscope Today, Astrological Predictions: രാശിഫലം അനുസരിച്ച് ചിലർക്ക് നേട്ടങ്ങൾ ഉണ്ടാകുമ്പോൾ മറ്റ് ചില നക്ഷത്രക്കാരെ കാത്തിരിക്കുന്നത് വെല്ലുവിളികളും നഷ്ടങ്ങളുമാണ്. ഇന്നത്തെ നക്ഷത്രഫലം വിശദമായി അറിയാം.....
ഇന്ന് ഡിസംബർ 6, ശനിയാഴ്ച. ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? നേട്ടങ്ങളോ നഷ്ടങ്ങളോ? ഒരു ദിവസത്തെ ഗതി നിർണയിക്കുന്നതിൽ ഓരോ വ്യക്തിയുടെയും രാശിഫലത്തിന് പ്രധാനമായ സ്ഥാനമുണ്ട്. രാശിഫലം അനുസരിച്ച് ചിലർക്ക് നേട്ടങ്ങൾ ഉണ്ടാകുമ്പോൾ മറ്റ് ചില നക്ഷത്രക്കാരെ കാത്തിരിക്കുന്നത് വെല്ലുവിളികളും നഷ്ടങ്ങളുമാണ്. ഇന്നത്തെ നക്ഷത്രഫലം വിശദമായി അറിയാം…..
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. കാര്യവിജയം, മത്സരവിജയം, ധനയോഗം, അംഗീകാരം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യതടസ്സം, കലഹം, അലച്ചിൽ എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത ഉള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ ഉണ്ടായേക്കും. യാത്രകൾക്ക് സാധ്യത.
കർക്കടകം
കർക്കട രാശിക്കാർക്ക് ഇന്ന് മാനസിക സംഘർഷങ്ങൾക്ക് സാധ്യത, കാര്യപരാജയം, നിയമതടസം, ശാരീരിക ബലഹീനത എന്നിവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാനും സാധ്യത.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. കാര്യവിജയം, ധനയോഗം, അംഗീകരാം എന്നിവ കാണുന്നു. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നത വിജയം നേടിയേക്കും.
കന്നി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. ബിസിനസിൽ ലാഭം നേടും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
തുലാം
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യതടസം, നഷ്ടം എന്നിവ ഉണ്ടാകും. കുടുംബത്തിൽ കലഹത്തിന് സാധ്യത. സാമ്പത്തികമായി നഷ്ടങ്ങൾ ഉണ്ടായേക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർ ഇന്നത്തെ ദിവസം കാര്യപരാജയം, കലഹം, അപകടഭീതി, ധനതടസ്സം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. യാത്രകൾ സൂക്ഷിക്കുക.
ധനു
ധനുരാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. കാര്യവിജയം, സാമ്പത്തിക നേട്ടം, അംഗീകാരം, സുഹൃദ്സമാഗമം എന്നിവ കാണുന്നു. ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയിച്ചേക്കും.
മകരം
മകരം രാശിക്കാർക്ക് നേട്ടങ്ങളും വിജയങ്ങളും ഉണ്ടാകും. കാര്യവിജയം, മത്സരവിജയം, അംഗീകാരം, പുതിയ സംരംഭങ്ങൾ, ശത്രുക്ഷയം എന്നിവ കാണുന്നു. പ്രവർത്തന വിജയം നേടും.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം പ്രതികൂലങ്ങളും നഷ്ടങ്ങളും നിറഞ്ഞതായിരിക്കും. കാര്യതടസ്സം, നഷ്ടം, അലച്ചിൽ, യാത്രപരാജയം, മാനസിക സംഘർഷങ്ങൾ എന്നിവ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മീനം
മീനം രാശിക്കാർക്ക് ഇന്ന് ധനനഷ്ടം, കാര്യപരാജയം, അപകടഭീതി, സ്വസ്ഥത കുറവ് എന്നിവ കാണുന്നു. ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കേണ്ടതാണ്.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)