ആത്മീയ പൈതൃകം വിളിച്ചോതി ഈഷ യോഗയിൽ ശിവരാത്രി ആഘോഷങ്ങൾ

പ്രതിസന്ധി ഘട്ടങ്ങളിൽ, നമ്മുടെ സൈന്യം ഭഗവാൻ ശിവൻ്റെ കാരുണ്യത്താൽ ശക്തരായെന്നും സഹായങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിൻ്റെ അനുഗ്രഹം ഓപ്പറേഷൻ സിന്ദൂർ' പോലുള്ളവക്കും ഉണ്ടായെന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു

ആത്മീയ പൈതൃകം വിളിച്ചോതി ഈഷ യോഗയിൽ ശിവരാത്രി ആഘോഷങ്ങൾ
Updated On: 

16 Feb 2026 | 10:29 AM

കോയമ്പത്തൂർ: ആത്മീയ പൈതൃകം വിളിച്ചോതി ഈഷ യോഗയിൽ ശിവരാത്രി ആഘോഷങ്ങൾ നടന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചടങ്ങിൽ മുഖ്യതിഥിയായിരുന്നു. നിരവധി പേരാണ് കോയമ്പത്തൂരിലെ ഈഷ യോഗ സെൻ്ററിൽ പരിപാടികളിൽ പങ്കു ചേർന്നത്. “ഗംഗ” എന്ന പ്രമേയത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തവണത്തെ പരിപാടികൾ. “പ്രതിസന്ധി ഘട്ടങ്ങളിൽ, നമ്മുടെ സൈന്യം ഭഗവാൻ ശിവൻ്റെ കാരുണ്യത്താൽ ശക്തരായെന്നും സഹായങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിൻ്റെ അനുഗ്രഹം ഓപ്പറേഷൻ സിന്ദൂർ’ പോലുള്ളവക്കും ഉണ്ടായെന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

ഇവിടെ അനുഭവിക്കുന്ന ദിവ്യാനുഭൂതി, ഈ സ്ഥലം മഹാദേവൻ്റെ അനുഗ്രഹത്താൽ നിറഞ്ഞിരിക്കുന്നുവെന്നതിൻ്റെ ഉദാഹരണമാണ്-” രാജ്നാഥ് സിംഗ് വികാരഭരിതനായി പറഞ്ഞു. സദ്ഗുരുവിനോടൊപ്പം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര സഹമന്ത്രിമാരായ എൽ. മുരുകൻ, സുരേഷ് ഗോപി പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായം, തുടങ്ങിയ നിരവധി പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. അന്താരാഷ്ട്ര ഗായിക സിസ (SZA) ഉൾപ്പെടെയുള്ള പ്രമുഖ കലാകാരന്മാരുടെ സംഗീതവിരുന്നും സദ്ഗുരുവിന്റെ നേതൃത്വത്തിലുള്ള ധ്യാനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

താരങ്ങളും

ചടങ്ങുകൾക്ക് തിളക്കം പകരാൻ നിരവധി സിനിമാ താരങ്ങളും സന്നിഹിതരായിരുന്നു. തമന്ന ഭാട്ടിയ, ജൂഹി ചൗള, മൗനി റോയ്, സലിം മർച്ചന്റ്, തനിഷ, സാറ അർജുൻ, വെങ്കിടേഷ് പ്രസാദ് തുടങ്ങിയവരും ശിവരാത്രിദിനത്തിൽ ഈഷ യോഗയിൽ എത്തി ചേർന്നിരുന്നു.  വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ അദരിക്കുന്ന ഭാരത് ഭൂഷൺ പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. 


ഈ വർഷത്തെ നോമിനികൾ

നമ്പി നാരായണൻ, കിരൺ കുമാർ – സയൻസ് & ടെക്നോളജി

അലർമേൽ വള്ളി – നൃത്തം

എൻ. രാജം – സംഗീതം

വിക്രം സമ്പത്ത് – ചരിത്രവും സംസ്കാരവും

സൈന നെഹ്‌വാൾ – സ്പോർട്സ്

ഓപ്പറേഷൻ സിന്ദൂരിലെ സേവനങ്ങൾക്ക് ഇന്ത്യൻ സായുധ സേനയുടെ പ്രതിനിധികൾ:

വ്യോമസേന: എയർ മാർഷൽ ജിതേന്ദ്ര മിശ്ര

കരസേന: ലെഫ്റ്റനന്റ് ജനറൽ എവിഎസ് രതി

നാവികസേന: വൈസ് അഡ്മിറൽ ആർ.വി. ഗോഖലെ

25 ഭാഷകളിൽ തത്സമയ സംപ്രേക്ഷണം

2026 ലെ ഈഷ മഹാശിവരാത്രി ആഘോഷങ്ങൾ ഇത്തവണ ലോകമെമ്പാടും സംപ്രേഷണം ചെയ്തു. ബധിരർക്കും കേൾവിക്കുറവുള്ളവർക്കും വേണ്ടിയുള്ള ആംഗ്യഭാഷ ഉൾപ്പെടെ ആകെ 25 ഭാഷകളിലായിരുന്നു തത്സമയ സംപ്രേഷണം. ലോകമെമ്പാടുമുള്ള 200 ടിവി ചാനലുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുമായി 150 ദശലക്ഷത്തിലധികം ആളുകളാണ് ചടങ്ങുകളുടെ ഭാഗമായത്, ഇത് ലോകത്തിലെ ഏറ്റവും വലുതും ‘സമ്പൂർണവുമായ’ ആത്മീയ പരിപാടികളിൽ ഒന്നായി മാറി.

ഫെബ്രുവരി 18 വരെ സൗജന്യ ‘ഇന്നർ എഞ്ചിനീയറിംഗ്’

ശിവരാത്രി ദിനത്തിൽ, സദ്ഗുരു മറ്റൊരു പ്രധാന പ്രഖ്യാപനവും നടത്തി. എല്ലാവർക്കും ലഭ്യമാകുന്ന ‘ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ’ സൗജന്യ ഓഫർ അദ്ദേഹം പ്രഖ്യാപിച്ചു. ഈ അവസരം 2026 ഫെബ്രുവരി 18 വരെ ലഭ്യമാകും.

‘കാല ഭൈരവ’ പ്രതിഷ്ഠ ഈ വർഷം അവസാനം

ഈ വർഷം അവസാനം ഈഷ യോഗ സെന്ററിൽ കാലഭൈരവ പ്രതിഷ്ഠ നടക്കുമെന്ന് സദ്ഗുരു വെളിപ്പെടുത്തി. ഈഷയുടെ ആത്മീയ യാത്രയിലെ മറ്റൊരു ചരിത്ര നാഴികക്കല്ലാണ് ഇത് എന്ന് അദ്ദേഹം പറഞ്ഞു.

ഉള്ളിത്തൊലി ഇനി ബുദ്ധിമുട്ടിക്കില്ല! പെട്ടെന്ന് കളയാം
ഫ്രിഡ്ജിൽ സ്ഥലമുണ്ടാക്കാനുമുണ്ട് ഒരു സൂത്രവിദ്യ
കറ്റാർവാഴ പുരട്ടിയാൽ വെയിലത്ത് കറുക്കുമോ? ഈ അബദ്ധം കാട്ടരുത്
തൈരില്ലാതെയും ഉറയൊഴിക്കാം; ഈ ട്രിക്ക് അറിയാമോ?
എനിക്ക് എന്തേലും സംഭവിച്ചാൽ ഉത്തരവാദി യുട്യൂബർമാർ
ആനക്ക് ഇഷ്ടപ്പെട്ടില്ല, ഒടുവിൽ കലിപ്പായി
മാസ് ലുക്കില്‍ മന്ത്രി വി. ശിവന്‍കുട്ടി
വെള്ളത്തിലേക്ക് വിട്ടിട്ടും പാമ്പ് പോയില്ല