Kalashtami 2026: കടബാധ്യത നീങ്ങും, വരുമാനം വർദ്ധിക്കും! കാലാഷ്ടമി ദിനത്തിൽ വൈകുന്നേരം ഈ പ്രതിവിധി ചെയ്യൂ

Kalashtami 2026: കാലാഷ്ടമിയുടെ വൈകുന്നേരമാണ് ഇത് ചെയ്യേണ്ടത്. അതിനായി ഭഗവാൻ കാലഭൈരവന്റെ മുന്നിൽ...

Kalashtami 2026: കടബാധ്യത നീങ്ങും, വരുമാനം വർദ്ധിക്കും! കാലാഷ്ടമി ദിനത്തിൽ വൈകുന്നേരം ഈ പ്രതിവിധി ചെയ്യൂ

Kalashtami

Published: 

10 Jan 2026 | 01:20 PM

ഭഗവാൻ ശിവന്റെ രൗദ്രഭാവമാണ് കാലഭൈരവൻ. ഈ ലോകത്തിലെ എല്ലാ നന്മയും തിന്മയും ഒരേപോലെ സ്വീകരിക്കുവാൻ കഴിവുള്ള ലോകേശ്വരൻ. ശിവന്റെ കോപത്തിൽ നിന്നും ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്ന കാലഭൈരവന് ആരാധിക്കുന്നത് ജീവിതത്തിൽ പല സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും. ഒപ്പം ജീവിതത്തിലെ മോശം സ്വഭാവങ്ങളെയും ചീത്ത സ്വാധീനങ്ങളെയും ഇല്ലാതാക്കാനും സാധിക്കും എന്നാണ് വിശ്വാസം.

മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തീയതിയിലാണ് കാലാഷ്ടമി വ്രതം ആചരിക്കുന്നത്.ഈ ദിവസം ഉപവാസം അനുഷ്ഠിക്കുന്നതിനൊപ്പം, ഭഗവാൻ കാലഭൈരവനെ ആരാധിക്കുന്നതും നല്ലതാണെന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും അകറ്റി നമുക്ക് ആത്മവിശ്വാസം നൽകാനും സന്തോഷവും സമാധാനവും നൽകുകയും ചെയ്യും.

മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തീയ്യതിയിലാണ് സാധാരണയായി കാലാഷ്ടമി വരുന്നത്. അത്തരത്തിൽ ഈ വർഷത്തിലെ കാലാഷ്ടമി ജനുവരി 10 ശനിയാഴ്ച രാവിലെ 8:24 ന് ആണ് ആരംഭിക്കുക. അടുത്ത ദിവസം, അതായത് ജനുവരി 11 ഞായറാഴ്ച, രാവിലെ 11:21 ന് കാലാഷ്ടമി അവസാനിക്കുകയും ചെയ്യും. അതിനാൽ, ഉദയ തിഥി പ്രകാരം, കലഷ്ടമി വ്രതം ജനിവരി 10 ന് ആണ് ആചരിക്കേണ്ടത്. കലഷ്ടമിയുടെ വൈകുന്നേരത്തിനായി ചില പ്രത്യേക നടപടികൾ ചെയ്താൽ സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കാൻ സാധിക്കും.

കാലാഷ്ടമിയുടെ വൈകുന്നേരമാണ് ഇത് ചെയ്യേണ്ടത്. അതിനായി ഭഗവാൻ കാലഭൈരവന്റെ മുന്നിൽ കറുത്ത തിരി ഉപയോഗിച്ച് കടുകെണ്ണ വിളക്ക് കത്തിക്കുക. അതിനുശേഷം, മനസ്സിനെ ശാന്തമാക്കി ഭ​ഗവാനേ ധ്യാനിക്കുക. തുടർന്ന് “ഓം കാലഭൈരവായ നമഃ” എന്ന മന്ത്രം കുറഞ്ഞത് 108 തവണയെങ്കിലും ജപിക്കുക. കാലാഷ്ടമിയുടെ വൈകുന്നേരം ഈ ആചാരം നടത്തുന്നത് ഭയം ഒഴിവാക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ ചുറ്റുമുള്ള നെഗറ്റീവ് എനർജിയെ ഇല്ലാതാക്കി പോസിറ്റീവ് എനർജി കൊണ്ടുവരികയും ചെയ്യും.

ജീവിതത്തിലെ തടസ്സങ്ങൾ, ഭയം, നെഗറ്റീവ് എനർജി എന്നിവയിൽ നിന്ന് മുക്തി നേടുന്നതിനു വേണ്ടി കാലാഷ്ടമി ദിനത്തിൽ വൈകുന്നേരത്തെ പ്രാർത്ഥനകൾക്കൊപ്പം ഗായത്രി മന്ത്രവും ജപിക്കുന്നത് നല്ലതാണ്. ശിവന്റെ ഉഗ്രരൂപമായ ഭൈരവന് സമർപ്പിച്ചിരിക്കുന്നതാണ് കാലഭൈരവ ഗായത്രി മന്ത്രം. ‘ഓം കാലഭൈരവായ വിദ്മഹേ കാശിവാസായ ധിമഹി തന്നോ ഭൈരവ പ്രചോദയാത്’ എന്ന ഈ ഗായത്രി മന്ത്രം ജപിക്കുന്നത് ജീവിതത്തിലെ പ്രശ്നങ്ങളിൽ മോചിപ്പിക്കുകയും മാനസിക സമാധാനവും ഏകാഗ്രതയും വർദ്ധിപ്പിക്കുകയും ചെയ്യും.

കൂടാതെ, ഈ ദിവസം വൈകുന്നേരം നായയ്ക്ക് ഭക്ഷണം നൽകുക. ഇത് പ്രധാനപ്പെട്ട ജോലികൾക്കുള്ള തടസ്സങ്ങൾ നീക്കം ചെയ്യുകയും തൊഴിൽ പുരോഗതിയിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യും. നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ, ഈ പ്രതിവിധി പരിഗണിക്കുക. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യും.

Related Stories
Today’s Horoscope: ഇരുചക്രവാഹന യാത്രക്കാര്‍ സൂക്ഷിക്കുക, അപകടം പതിയിരിക്കുന്നു; ഇന്നത്തെ നക്ഷത്രഫലം
Sabarimala Makara Vilakku 2026: വിശുദ്ധമായ 3 പെട്ടികളിൽ അയ്യന് ചാർത്താനെത്തിക്കുന്ന തിരുവാഭരണം, മുകളിൽ വട്ടമിട്ട് പറക്കുന്ന കൃഷ്ണ പരുന്ത്; പ്രത്യേകതകളേറെ
Amla yoga: ശനി അനു​ഗ്രഹം വർഷിക്കുന്ന 5 രാശികൾ! അമലയോ​ഗത്തിന്റെ ശുഭസംയോജനം നേട്ടങ്ങൾ കൊണ്ടുവരും
Today’s Horoscope: അപ്രതീക്ഷിത സാമ്പത്തിക നേട്ടവും നഷ്ടവും! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Sabarimala Makara Vilakku 2026: അയ്യന് ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര 12ന് പുറപ്പെടും
Lakshmi Narayan Rajyog 2026: 2 ഇരട്ടി അല്ല… 4 ഇരട്ടി ഭാ​ഗ്യം! 46 മാസങ്ങൾക്ക് ശേഷം, മകരത്തിൽ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നു
പൊറോട്ടയും ബീഫും അധികം കഴിക്കണ്ട, പ്രശ്നമാണ്
ഭക്ഷണക്രമത്തിൽ ക്യാരറ്റ് ഉൾപ്പെടുത്തിയാൽ ഗുണങ്ങൾ നിരവധി
ആപ്പിൾ ക‍ഴിച്ചാൽ പല്ലിന് പണി കിട്ടും
ദുബായില്‍ എന്തുകൊണ്ട് സ്വര്‍ണത്തിന് വില കുറയുന്നു?
വാനരൻ്റെ കുസൃതി, മാനിൻ്റെ മുകളിൽ ഇരുന്ന് ഒരു യാത്ര
ജയിലിൽ പോയാലും മാപ്പ് പറയില്ലെന്ന് എ കെ ബാലൻ
തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു
ഭാഗ്യത്തിന് എല്ലാവരും രക്ഷപ്പെട്ടു; എത്ര വലിയ അപകടമാണ് ഒഴിവായത്? ബെംഗളൂരുവില്‍ സംഭവിച്ചത്‌