AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Metro Fare: ഡൽഹി മുതൽ കൊച്ചി വരെ; ഇന്ത്യയിലെ മെട്രോ യാത്രാനിരക്കുകൾ എത്രയെന്ന് അറിയാം

How Much Does a Metro Ride Cost in India? Delhi to Kochi Fare Comparison: പ്രധാന നഗരങ്ങളിലെ മെട്രോ യാത്രാനിരക്കുകള്‍ ഏകദേശം 10 രൂപ മുതല്‍ 60 രൂപ വരെയാണ്. എന്നാല്‍ ചില മേഖലകളില്‍ പരമാവധി നിരക്ക് ഇതിലും കൂടുതലാണ്. ഉദാഹരണത്തിന് ഡല്‍ഹിമീരറ്റ് നമോ ഭാരത് സേവനത്തില്‍ സാധാരണ നിരക്ക് 20 രൂപ മുതല്‍ 210 രൂപ വരെയാണ്. ഓരോ നഗരത്തിന് അനുസരിച്ചും മെട്രോ നിരക്ക് വ്യത്യാസപ്പെടും.

Metro Fare: ഡൽഹി മുതൽ കൊച്ചി വരെ; ഇന്ത്യയിലെ മെട്രോ യാത്രാനിരക്കുകൾ എത്രയെന്ന് അറിയാം
മെട്രോ Image Credit source: Mike Powles/Stone/Getty Images
Shiji M K
Shiji M K | Published: 21 Sep 2026 | 10:55 AM

നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തില്‍ യാത്ര ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനങ്ങളിലൊന്നാണ് മെട്രോ. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ മെട്രോ ശൃംഖല വ്യാപിച്ചതോടെ ദിവസേനയുള്ള യാത്രകള്‍ക്ക് ഇത് പ്രധാന മാര്‍ഗമായി മാറി. എന്നാല്‍ രാജ്യത്തെ ഓരോ മെട്രോ ടിക്കറ്റ് നിരക്കിലും കാര്യമായ വ്യത്യാസങ്ങളുണ്ട്.

പ്രധാന നഗരങ്ങളിലെ മെട്രോ യാത്രാനിരക്കുകള്‍ ഏകദേശം 10 രൂപ മുതല്‍ 60 രൂപ വരെയാണ്. എന്നാല്‍ ചില മേഖലകളില്‍ പരമാവധി നിരക്ക് ഇതിലും കൂടുതലാണ്. ഉദാഹരണത്തിന് ഡല്‍ഹിമീരറ്റ് നമോ ഭാരത് സേവനത്തില്‍ സാധാരണ നിരക്ക് 20 രൂപ മുതല്‍ 210 രൂപ വരെയാണ്. ഓരോ നഗരത്തിന് അനുസരിച്ചും മെട്രോ നിരക്ക് വ്യത്യാസപ്പെടും.

ഡല്‍ഹി മെട്രോ

ഡല്‍ഹി മെട്രോയില്‍ 2025 ഓഗസ്റ്റ് 25 മുതല്‍ പുതുക്കിയ നിരക്കുകളാണ് നിലവിലുള്ളത്. സാധാരണ ടിക്കറ്റ് നിരക്ക് യാത്രാദൂരത്തിന് അനുസരിച്ച് 11 രൂപ മുതല്‍ 64 രൂപ വരെ വരും. 2 കിലോമീറ്റര്‍ വരെ 11 രൂപയാണ് നിരക്ക്. 2 മുതല്‍ 5 കിലോമീറ്റര്‍ വരെ 21 രൂപയും 5 മുതല്‍ 12 കിലോമീറ്റര്‍ വരെ 32 രൂപയും നല്‍കണം. 32 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 64 രൂപയാണ് സാധാരണ നിരക്ക്. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇളവ് ലഭിക്കും.

മുംബൈ മെട്രോ

മുംബൈയിലെ വിവിധ മെട്രോ പാതകള്‍ക്ക് വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ഏകദേശം ഏകദേശം 10 രൂപ മുതല്‍ 40 രൂപ വരെയുണ്ടാകുമിത്. റൂട്ടും യാത്രാദൂരവും അനുസരിച്ച് ടിക്കറ്റ് നിരക്ക് മാറും.

ബെംഗളൂരു നമ്മ മെട്രോ

ബെംഗളൂരുവിലെ നമ്മ മെട്രോയില്‍ യാത്രാദൂരം അനുസരിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്. ഏകദേശം 10 രൂപ മുതല്‍ 60 രൂപ വരെയാണ് ചാര്‍ജ് ഈടാക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡ്, ദിവസ പാസ് തുടങ്ങിയ സംവിധാനങ്ങളും യാത്രക്കാര്‍ക്ക് ലഭ്യമാണ്.

ഹൈദരാബാദ് മെട്രോ

ഹൈദരാബാദ് മെട്രോയില്‍ നിരക്ക് ഏകദേശം 11 രൂപ മുതല്‍ 69 രൂപ വരെയാണ്. കുറഞ്ഞ നിരക്ക് 11 രൂപയും പരമാവധി നിരക്ക് 69 രൂപയുമാണ്. ചില ടിക്കറ്റ് സംവിധാനങ്ങളില്‍ ഇളവുകളും ലഭ്യമാണ്.

ചെന്നൈ മെട്രോ

ചെന്നൈ മെട്രോയില്‍ ലഭ്യമായ നിരക്ക് താരതമ്യപ്രകാരം സാധാരണ യാത്രകള്‍ക്ക് ഏകദേശം 10 രൂപ മുതല്‍ 60 രൂപ വരും. യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് ടിക്കറ്റ് നിരക്ക് ഉയരും.

Also Read: Chennai Metro: ചെന്നൈ മെട്രോ രണ്ടാം ഘട്ടം; ഓറഞ്ച് ലൈൻ എന്ന് തുറക്കും?

കൊച്ചി മെട്രോ

കേരളത്തിലെ കൊച്ചി മെട്രോയില്‍ നിലവിലെ നിരക്ക് ഘടനയില്‍ 10, 20, 30, 40, 50, 60 രൂപ എന്നിങ്ങനെയാണ് പ്രധാന നിരക്ക് സ്ലാബുകള്‍. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഓരോ യാത്രയിലും 20 ശതമാനം ഇളവ് ലഭിക്കുന്ന സംവിധാനവുമുണ്ട്.

കൊല്‍ക്കത്ത മെട്രോ

ഇന്ത്യയിലെ ആദ്യ മെട്രോ സര്‍വീസ് ആരംഭിച്ച നഗരമാണ് കൊല്‍ക്കത്ത. ഇവിടെ വിവിധ പാതകള്‍ക്കനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുന്നു. ഔദ്യോഗിക നിരക്ക് പട്ടികയില്‍ 5 രൂപ മുതല്‍ 40 രൂപ വരെയുള്ള നിരക്കുകള്‍ കാണാം.

അഹമ്മദാബാദ് മെട്രോ

അഹമ്മദാബാദ് മെട്രോയില്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് ഏകദേശം 5 രൂപ മുതല്‍ ആരംഭിച്ച് പരമാവധി 40 രൂപ വരെയാണ്. ദൂരത്തിന് അനുസരിച്ചുള്ള നിരക്ക് സ്ലാബാണ് ഇവിടെ ഉപയോഗിക്കുന്നത്.

ഡല്‍ഹിമീരറ്റ് നമോ ഭാരത്

സാധാരണ നഗര മെട്രോയേക്കാള്‍ വ്യത്യസ്തമായ ദീര്‍ഘദൂര മേഖലാ ഗതാഗത സംവിധാനമാണ് ഡല്‍ഹിമീരറ്റ് നമോ ഭാരത്. സാധാരണ ശ്രേണിയില്‍ ടിക്കറ്റ് നിരക്ക് 20 രൂപ മുതല്‍ 210 രൂപ വരെ വരും. പ്രീമിയം ശ്രേണിയില്‍ പരമാവധി നിരക്ക് 250 രൂപ വരെയാകാം.

English Summary

Metro fares vary across Indian cities depending on the distance and metro network. Here is a look at ticket prices in major cities including Delhi, Mumbai, Bengaluru and Kochi.

Follow Us