Angark Yog 2026: സെപ്റ്റംബർ 2 വരെ മകരം ഉൾപ്പെടെ രാശിക്കാരുടെ സമയം മോശം! ഭാഗ്യം തുണക്കില്ല, അപകടങ്ങൾക്കും സാധ്യത
Angark Yog 2026 Unlucky Zodiac Signs:ചൊവ്വ രാഹുവിന്റെ നക്ഷത്ര സമൂഹത്തിൽ പ്രവേശിക്കുമ്പോൾ എല്ലാം ചില രാശിക്കാർക്ക് പെട്ടെന്ന് ദേഷ്യം മാനസിക സമ്മർദ്ദം സാമ്പത്തിക പ്രതിസന്ധി ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ സെപ്റ്റംബർ 2 വരെയുള്ള കാലയളവ് ചില രാശിക്കാരെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും............

Angark Yog
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാശി മാറ്റങ്ങളും നക്ഷത്രസംക്രമണങ്ങളും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. അത്തരത്തിൽ ചൊവ്വ നിലവിൽ രാഹുവിന്റെ രാശിയിലാണ് സഞ്ചരിക്കുന്നത്. ഇത് സെപ്റ്റംബർ 2 വരെ നീണ്ടുനിൽക്കും. ജ്യോതിഷത്തിൽ ചൊവ്വയുടെയും രാഹുവിന്റെയും സംക്രമണം അത്ര ശുഭകരമല്ല. ഇത് പല രാശിക്കാർക്കും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും സൃഷ്ടിക്കും.
ചൊവ്വ രാഹുവിന്റെ നക്ഷത്ര സമൂഹത്തിൽ പ്രവേശിക്കുമ്പോൾ എല്ലാം ചില രാശിക്കാർക്ക് പെട്ടെന്ന് ദേഷ്യം മാനസിക സമ്മർദ്ദം സാമ്പത്തിക പ്രതിസന്ധി ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ സെപ്റ്റംബർ 2 വരെയുള്ള കാലയളവ് ചില രാശിക്കാരെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ആ രാശികൾ ആരൊക്കെയാണെന്നും നേരിടേണ്ടി വരുന്ന കാര്യങ്ങളുടെ സൂചനയുമാണ് ഇവിടെ നൽകുന്നത്.
മേടം: മേടം രാശിക്കാരെ സംബന്ധിച്ച് ചൊവ്വയുടെ രാഹുവിലേക്കുള്ള ഈ മാറ്റം അത്ര ഗുണകരമായിരിക്കില്ല എന്ന് ജ്യോതിഷത്തിൽ പറയുന്നു. പണം ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. പണം കടം കൊടുത്തത് തിരികെ ലഭിക്കാൻ ബുദ്ധിമുട്ടാകും. മാനസിക സമ്മർദ്ദവും കോപവും വർദ്ധിച്ചേക്കാം.. വാഹനം ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക. പരിക്കേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
കർക്കിടകം: സെപ്റ്റംബർ 2 വരെയുള്ള സമയം കർക്കിടകം രാശിക്കാർക്ക് മാനസികമായും ശാരീരികമായും സമ്മർദ്ദം നിറഞ്ഞതായിരിക്കും. തൊഴിലിലുള്ളവർക്ക് സഹപ്രവർത്തകരുമായോ മേലുദ്യോഗസ്ഥരുമായോ അഭിപ്രായ വ്യത്യാസങ്ങൾ നേരിടേണ്ടി വന്നേക്കാം. ബിസിനസിൽ പ്രതീക്ഷിച്ച ലാഭം നേടുന്നതിൽ പരാജയപ്പെടുന്നത് നിങ്ങൾക്ക് നിരാശയ്ക്ക് കാരണമാകും. രക്തസമ്മർദ്ദം വയറ്റിലെ പ്രശ്നങ്ങൾ അല്ലെങ്കിൽ തലവേദന എന്നിവ നിങ്ങളെ അലട്ടാം നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക.
വൃശ്ചികം : വൃശ്ചികം രാശിക്കാർക്ക് ഈ കാലയളവിൽ വളരെയധികം ശ്രദ്ധ നൽകണം മറഞ്ഞിരിക്കുന്ന ശത്രുക്കൾ നിങ്ങൾക്കെതിരെ സജീവമാകാൻ സാധ്യത. കോടതി കേസുകളിൽ നിങ്ങൾക്ക് പണം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ വാദപ്രതിവാദങ്ങളിൽ നിന്നും നിയമപരമായ കാര്യങ്ങളിൽ നിന്നോ വിട്ടുനിൽക്കുക. നിങ്ങളുടെ കുടുംബജീവിതത്തിൽ തെറ്റിദ്ധാരണകൾ വർദ്ധിച്ചേക്കാം. നിങ്ങളുടെ അടുത്തുള്ള ഒരാൾ നിങ്ങൾക്ക് മാനസികമായ സമ്മർദ്ദം ഉണ്ടാക്കിയേക്കാനും സാധ്യത.
മകരം : മകരം രാശിക്കാർക്ക് രാഹു നക്ഷത്ര സമൂഹത്തിലെ ചൊവ്വയുടെ ഈ സംക്രമണം ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം പെട്ടെന്ന് അപ്രതീക്ഷിതമായി വലിയ ചെലവുകൾ ഉണ്ടാകാൻ സാധ്യത അത് നിങ്ങളുടെ ബജറ്റിനെ തകർത്തേക്കാം. നിങ്ങളുടെ ബിസിനസ് പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത. പ്രധാനപ്പെട്ട ബിസിനസ് തീരുമാനങ്ങൾ എടുക്കുന്നതിന് മുന്നോടിയായി പരിചയ സമ്പന്നനായ വ്യക്തികളുടെ ഉപദേശം തേടുക.
ENGLISH SUMMARY
According to astrology, planetary changes and star transits have a big impact on life. For example, Mars is currently transiting in Rahu’s sign. This will continue till September 2. In astrology, the transit of Mars and Rahu is not very auspicious.