AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lunar eclipse 2026: വർഷത്തെ ആദ്യ ചന്ദ്രഗ്രഹണത്തോടെ ജീവിതം മാറിമറിയുന്ന രാശികൾ

Lunar eclipse 2026:ചില വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. അതിൽ പ്രധാനമാണ് പെൺകുട്ടികൾ ഉള്ളവരെ സംബന്ധിച്ച് അവരുടെ വിവാഹം സംബന്ധിച്ച ആശങ്കകൾ. ചിലർ താമസം മാറാനോ...

Lunar eclipse 2026: വർഷത്തെ ആദ്യ ചന്ദ്രഗ്രഹണത്തോടെ ജീവിതം മാറിമറിയുന്ന രാശികൾ
Lunar Eclipse
Ashli C
Ashli C | Published: 02 Mar 2026 | 10:11 AM

ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം ഫാൽഗുന മാസത്തെ പൂർണ്ണചന്ദ്ര ദിനത്തിൽ അതായത് മാർച്ച് മൂന്നിനാണ് സംഭവിക്കുക. നാളെ സംഭവിക്കാൻ പോകുന്ന ചന്ദ്രഗ്രഹണം 12 രാശികളെയും സ്വാധീനിക്കും. തുലാം രാശിയുടെ അധിപൻ ശുക്രനാണ്. അതിനാൽ ചിത്തിര ചോതി വിശാഖം എന്നീ നാളുകാരെ ഈ ഗ്രഹണം ബാധിക്കും. ഈ ഗ്രഹണം തുലാം രാശിയുടെ ഒന്നാം ഭാവത്തിലാണ് സംഭവിക്കുക.

ഗ്രഹണത്തിന്റെ ഫലമായി തുലാം രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ശത്രുക്കൾ പോലും സുഹൃത്തുക്കളെ പോലെ പെരുമാറും സഹായിക്കും. ആരോഗ്യകാര്യത്തിൽ പുരോഗതി ഉണ്ടാകും എന്തെങ്കിലും അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് അതിന് ശമനം ലഭിക്കും. കുട്ടികളുടെ നേട്ടങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കും.ബിസിനസുകാർക്ക് ഈ കാലഘട്ടം വളരെ ശുഭകരമാണ്, അവർ ബിസിനസ്സിൽ പുരോഗതി കൈവരിക്കും. നിയമപരമായ കാര്യങ്ങളിൽ വിജയം കൈവരിക്കും, ജീവിത സമ്മർദ്ദങ്ങൾ കുറയും. പൂർവ്വിക സ്വത്ത് കാര്യങ്ങളിലും ശുഭകരമായ ഫലങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.

ഇതേസമയം തന്നെ ചില വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. അതിൽ പ്രധാനമാണ് പെൺകുട്ടികൾ ഉള്ളവരെ സംബന്ധിച്ച് അവരുടെ വിവാഹം സംബന്ധിച്ച ആശങ്കകൾ. ചിലർ താമസം മാറാനോ വീട് മാറാനോ സാധ്യതയുണ്ട്.ബന്ധുക്കൾക്കിടയിൽ തർക്കങ്ങൾ വർദ്ധിച്ചേക്കാമെങ്കിലും, അവ ഒടുവിൽ പരിഹരിക്കപ്പെടും. ക്ഷമയോടെ പ്രവർത്തിക്കുകയും ക്ഷമ നഷ്ടപ്പെടാതെ അനാവശ്യ ചെലവുകൾ നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൂടാതെ പ്രിയപ്പെട്ടവരുടെ അസുഖങ്ങൾ നിങ്ങളെ മാനസികമായി തളർത്തിയേക്കാം.

പരിഹാരങ്ങൾ

ഈ ഗ്രഹണസമയത്ത് ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളുടെ ഫലം കുറയ്ക്കുന്നതിനും ശുഭകരമായ ഫലങ്ങൾ വർധിപ്പിക്കുന്നതിനും ആയി തുലാം രാശിക്കാർ ദിനവും ദേവി സ്തുതി ജപിക്കുക.പ്രത്യേകിച്ച് മഹാലക്ഷ്മിയുടെ ഗായത്രി മന്ത്രം ജപിക്കുന്നത് “ഓം മഹാദേവ്യൈ ച വിദ്മഹേ വിഷ്ണുപത്ന്യൈ ച ധീമഹി ലക്ഷ്മി പ്രചോദയാത്” എന്ന് ജപിക്കുന്നത് വലിയ ഐശ്വര്യം നൽകും. മഹാലക്ഷ്മിക്ക് വെളുത്ത പൂക്കളുടെ മാല അർപ്പിക്കുന്നത് ഫലപ്രദമാണ്.

Follow Us