Saturn Direct in Pisces: വർഷാവസാനം മുതൽ ഈ ആറ് രാശിക്കാർ രാജകീയ ജീവിതം നയിക്കും! ശനി മീനത്തിൽ സഞ്ചരിക്കുന്നു

Saturn Direct in Pisces From December:ശനിദേവൻ പ്രതികൂല സ്ഥാനത്ത് ഇരിക്കുമ്പോൾ അതിന്റെ ഫലമായി ചില രാശിക്കാർക്ക് ജീവിതത്തിൽ ചില പ്രശ്നങ്ങളും തടസ്സങ്ങളും നേരിടേണ്ടി വരും. അത് എന്ത് ജോലി ചെയ്താലും നമ്മൾ അതിൽ പരാജയപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ വർഷാവസാനം കൃത്യം പറയുകയാണെങ്കിൽ ഡിസംബർ 11ന് ശനി അതിന്റെ അനുകൂല സ്ഥാനത്തേക്ക് നേർവഴിയിൽ സഞ്ചരിക്കും.......

Saturn Direct in Pisces: വർഷാവസാനം മുതൽ ഈ ആറ് രാശിക്കാർ രാജകീയ ജീവിതം നയിക്കും! ശനി മീനത്തിൽ സഞ്ചരിക്കുന്നു

Saturn Transit

Published: 

18 Sep 2026 | 04:32 PM

ജ്യോതിഷത്തിൽ ശനിയുടെ സ്ഥാനം ഒരാളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും നവഗ്രഹങ്ങളിൽ ഏറ്റവും സാവധാനത്തിൽ സഞ്ചരിക്കുന്ന ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. രണ്ടര വർഷം വരെ ഇതൊരു രാശിയിൽ സഞ്ചരിക്കും. അതിന് പുറമേ ഇത് ചിലപ്പോൾ പ്രതികൂലമായ സ്ഥാനത്ത് സഞ്ചരിക്കുകയും ജീവിതത്തിൽ ചില മോശം സ്വാധീനങ്ങൾ കൊണ്ടുവരികയും ചെയ്യും. നിലവിൽ ശനിദേവൻ മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. ജൂലൈ 27 മുതൽ അദ്ദേഹം ഈ രാശിയിൽ തന്നെ പ്രതികൂലമായ സ്ഥാനത്തായിരുന്നു.

ശനിദേവൻ പ്രതികൂല സ്ഥാനത്ത് ഇരിക്കുമ്പോൾ അതിന്റെ ഫലമായി ചില രാശിക്കാർക്ക് ജീവിതത്തിൽ ചില പ്രശ്നങ്ങളും തടസ്സങ്ങളും നേരിടേണ്ടി വരും. അത് എന്ത് ജോലി ചെയ്താലും നമ്മൾ അതിൽ പരാജയപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ വർഷാവസാനം കൃത്യം പറയുകയാണെങ്കിൽ ഡിസംബർ 11ന് ശനി അതിന്റെ അനുകൂല സ്ഥാനത്തേക്ക് നേർവഴിയിൽ സഞ്ചരിക്കും. ഇതുവരെ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ടവർക്ക് ഇനി അങ്ങോട്ട് നല്ല കാലമാണ്. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.

ALSO READ:എത്ര സമ്പാദിച്ചിട്ടും കാര്യമില്ല, ഈ 4 ശീലങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല

ഇടവം

ശനിയുടെ ഈ ചലനം അതിന്റെ അവസാനത്തിലേക്ക് എത്തുമ്പോൾ ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. കൂടാതെ ജീവിതത്തിൽ അവർ നേരിട്ട എല്ലാ ബുദ്ധിമുട്ടുകളും അവസാനിക്കും. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ഇതുവരെ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടാനും നിങ്ങൾക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്.

മിഥുനം

ശനിയുടെ ഈ സഞ്ചാരം മിഥുനം രാശിക്കാർക്ക് നല്ലതായിരിക്കും. ജോലി മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നവർക്ക് ഡിസംബർ മുതൽ നിങ്ങൾക്ക് നല്ല അവസരങ്ങൾ തേടിയെത്തും. വളരെ കാലമായി പൂർത്തിയാകാത്ത ജോലി വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. എല്ലാ പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ഏറ്റവും പ്രധാനമായി നിങ്ങൾക്ക് മാനസികമായി സമാധാനവും സന്തോഷവും ലഭിക്കും.

കന്നി

ശനിയുടെ സഞ്ചാരം കന്നിരാശിക്കാർക്ക് ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ഇതുവരെ ജീവിതത്തിൽ നേരിട്ട എല്ലാ തടസ്സങ്ങളും മാറി പല കാര്യങ്ങളും തടസ്സങ്ങൾ ഇല്ലാതെ വിജയകരമായി പൂർത്തീകരിക്കപ്പെടും. ജോലി ചെയ്യുന്നവർക്ക് ദീർഘകാല കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാനുള്ള സാധ്യതയുണ്ട്. പലസ്രോതസ്സുകളിൽ നിന്നും അവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കും. ഇത് അവരുടെ സാമ്പത്തിക സ്ഥിതിയിൽ നേട്ടങ്ങൾക്ക് കാരണമാകും.

തുലാം

തുലാം രാശിക്കാർക്ക് നിങ്ങളുടെ കരിയറിൽ നല്ല പുരോഗതി കാണാൻ സാധിക്കും. ജോലിയിലെ പ്രശ്നങ്ങൾ അവസാനിക്കും. സാമ്പത്തിക പുരോഗതിക്ക് പുതിയ അവസരങ്ങൾ വരും. വളരെ കാലമായി പൂർത്തിയാക്കാൻ സാധിക്കാത്ത ജോലികൾ വിജയകരമായി പൂർത്തിയാക്കും ചില ആളുകൾക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു.

മകരം

ശനിയുടെ ഈ സഞ്ചാരം ഡിസംബറോടെ മകരം രാശിക്കാരുടെ ജീവിതത്തിൽ ഒരു സുവർണ്ണ കാലഘട്ടത്തിനുള്ള തുടക്കം ആയിരിക്കും. പ്രത്യേകിച്ച് ജോലിസ്ഥലത്തെ നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം അവസാനിക്കും. ശനിയുടെ അനുഗ്രഹത്താൽ മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തിയാക്കും അതുവഴി നല്ല സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനും സാധ്യത. ഇതുവരെ നിങ്ങളുടെ മനസ്സിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾ നീങ്ങുകയും മനസ്സിൽ വ്യക്തതയും സന്തോഷവും ലഭിക്കും.

കുംഭം

ശനി വക്ര നിവർത്തിയിൽ എത്തുന്നതിനാൽ കുംഭം രാശിക്കാർക്ക് ‌നല്ല നേട്ടങ്ങൾ ലഭിക്കാൻ സാധ്യത. ബിസിനസുകാർക്ക് അപ്രതീക്ഷിതമായി നല്ല ലഭിക്കാൻ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അവ പരിഹരിക്കപ്പെടും എന്നാൽ നിങ്ങൾ ക്ഷമ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ പുതിയ അവസരങ്ങൾ ലഭിക്കും. ജോലിക്ക് വേണ്ടി കാത്തിരിക്കുന്നവർക്കും ശനിയുടെ അനുഗ്രഹത്താൽ ഇത് ലഭിക്കാനുള്ള സാധ്യതയുണ്ട്.

ENGLISH SUMMARY

In astrology, the position of Saturn exerts a significant influence on a person’s life. it is considered the slowest-moving planet among the Navagrahas (the nine celestial bodies). It transits through a single zodiac sign for up to two and a half years. Furthermore, it may sometimes move into an unfavorable position, bringing about adverse effects on one’s life.

Loading...
Unable to load recommendations.
Follow Us
വഴിയുണ്ട്! ദിവസവും ഇസ്തിരി ഇട്ടാലും വൈദ്യുതി ബില്ല് കൂടില്ല
ശരീരഭാരം കൂട്ടാൻ മധുരക്കിഴങ്ങ്: ഗുണങ്ങൾ അറിയാം
യുപിഐ ഇടപാടിലെ മാറ്റം സ്വര്‍ണവില കൂട്ടുമോ? അറിയാം
താരൻ അകറ്റാൻ ചെയ്യാവുന്ന 6 കാര്യങ്ങൾ
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു