AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Navratri 2026: നവരാത്രി വ്രതം ആരംഭിക്കുന്നത് എന്നാണ്? കൃത്യമായ തീയതി, ശുഭകരമായ സമയം, പൂജാ രീതി എന്നിവ അറിയാം

Navratri 2026 date and Rituals:ഒമ്പത് രാത്രികളും പത്ത് പകലുകളും നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷം ശക്തി സ്വരൂപിണിയായ ആദിപരാശക്തിയുടെ അതായത് ദുർഗ്ഗാദേവിയുടെ ആരാധനയ്ക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. വർഷത്തിൽ വിവിധ സമയങ്ങളിൽ നവരാത്രി വരുന്നുണ്ടെങ്കിലും ശരത്കാലത്ത് വരുന്ന ശരാതീയ നവരാത്രി ഏറെ സവിശേഷമാണ്. തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ് നവരാത്രി. അതിനാൽ ഏതൊരു പുതിയ തുടക്കത്തിലും നവരാത്രി വളരെ സവിശേഷമായി.....

Navratri 2026: നവരാത്രി വ്രതം ആരംഭിക്കുന്നത് എന്നാണ്? കൃത്യമായ തീയതി, ശുഭകരമായ സമയം, പൂജാ രീതി എന്നിവ അറിയാം
Navratri 2026Image Credit source: tv9, getty images
Ashli C
Ashli C | Published: 30 Sep 2026 | 02:40 PM

ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് നവരാത്രി. ഒമ്പത് രാത്രികളും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവം ശക്തി സ്വരൂപിണിയായ ആദിപരാശക്തിയുടെ അതായത് ദുർഗ്ഗാദേവിയുടെ ആരാധനയ്ക്ക് വേണ്ടിയാണ് മാറ്റിവച്ചിരിക്കുന്നത്. വർഷത്തിൽ വിവിധ സമയങ്ങളിൽ നവരാത്രി വരുന്നുണ്ടെങ്കിലും ശരത്കാലത്ത് വരുന്ന ശരാതീയ നവരാത്രി ഏറെ സവിശേഷമാണ്.

തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ് നവരാത്രി. അതിനാൽ തന്നെ ഏതൊരു പുതിയ തുടക്കത്തിലും നവരാത്രി വളരെ സവിശേഷമായി കണക്കാക്കുന്നു. അത്തരത്തിൽ ഈ വർഷത്തെ നവരാത്രി ആരംഭിക്കുന്നത് ഒക്ടോബർ 11 ഞായറാഴ്ചയാണ്. ഞായറാഴ്ച ആരംഭിച്ച് ഒക്ടോബർ 19ന് സമാപിക്കുന്നു. ഒക്ടോബർ 20നാണ് വിജയദശമി അഥവാ ദസറ ആഘോഷിക്കുന്നത്.

ALSO READ: ആഗ്രഹിച്ച ജോലി നേടാം, സ്ഥാനക്കയറ്റവും! ഈ നാല് രാശിക്കാർക്ക് ഒക്ടോബറിൽ കരിയറിൽ മുന്നേറ്റം

നവരാത്രിക്ക് പിന്നിലെ ഐതിഹ്യം എന്താണ്?

നവരാത്രിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. അതിൽ പ്രധാനമായും മഹിഷാസുരൻ എന്ന അസുരനുമായി ബന്ധപ്പെട്ടതാണ്. മഹിഷാസുരൻ എന്ന അസുരനുമായി ഒമ്പത് ദിവസത്തോളം നീണ്ട യുദ്ധത്തിനോട് പത്താം ദിവസം അതായത് വിജയദശമി നാളിൽ ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചു എന്നാണ് വിശ്വാസം. അസത്യത്തിനു മേൽ സത്യവും തിന്മയ്ക്കുമേൽ നന്മയും വിജയം കൈവരിച്ചതിന്റെ ഓർമപ്പെടുത്തലാണ് ഈ ഉത്സവം. കൂടാതെ ലങ്കാപതിയായ രാവണൻ യുദ്ധം ചെയ്യാൻ പുറപ്പെട്ടതിന് മുമ്പ് ശ്രീരാമചന്ദ്രൻ ദേവിയെ ഭജിച്ച് ഒമ്പത് ദിവസം പൂജകൾ നടത്തി ശക്തി ആർജ്ജിച്ചു എന്നും പത്താം ദിവസം രാവണനെ വധിച്ചു എന്നും ആണ് രാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യം.

ദേവിയെ പ്രധാനമായും ദുർഗ, ലക്ഷ്മി, സരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലായാണ് ആരാധിക്കുന്നത്. ആദ്യത്തെ മൂന്നു ദിവസങ്ങൾ കർമ്മ ശേഷിയുടെയും ശക്തിയുടെയും ഭാവമായ ദുർഗ്ഗയ്ക്കും അടുത്ത മൂന്ന് ദിവസങ്ങൾ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ഭാവമായ ലക്ഷ്മിദേവിക്കും അവസാനത്തെ മൂന്നുദിവസങ്ങൾ വിദ്യയുടെയും ജ്ഞാനത്തിന്റെയും ഭാവമായ സരസ്വതീദേവിക്കുമാണ് സമർപ്പിച്ചിരിക്കുന്നത്.നവരാത്രിയുടെ ആദ്യത്തെ ദിവസം വീടുകളിലും അമ്പലങ്ങളിലും മൺകലങ്ങളിൽ മണ്ണ് നിറച്ച് അതിൽ നവധാന്യങ്ങൾ വിതച്ച് അതിനു മുകളിൽ വെള്ളം നിറച്ച് കലശവും മാവിലയും തേങ്ങയും വെച്ച് ദേവിയെ ആവാഹിച്ചാണ് പൂജ ആരംഭിക്കുന്നത്.

ദേവിയുടെ 9 ഭാവങ്ങളും ദിവസങ്ങളും ഇവയൊക്കെയാണ്….

പ്രതിപദം: ഒക്ടോബർ 11: അമ്മ ശൈലപുത്രി
ദ്വിതീയ: ഒക്ടോബർ 12: അമ്മ ബ്രഹ്മചാരിണി
തൃതീയ: ഒക്ടോബർ 13: മാതാവ് ചന്ദ്രഘണ്ട
ചതുര്ഥി: ഒക്ടോബർ 14: അമ്മ കൂഷ്മാണ്ഡ
പഞ്ചമി: ഒക്ടോബർ 15: മാതാവ് സ്കന്ദമാതാ
ഷഷ്ഠി: ഒക്ടോബർ 16: മാതാവ് കാത്യായനി
സപ്തമി: ഒക്ടോബർ 17: അമ്മ കാത്യായനി
സപ്തമി: ഒക്ടോബർ 17: മാതാവ് കാത്യായനി മഹാരാത്രി.
മഹാനവമി: ഒക്ടോബർ 19: അമ്മ സിദ്ധിദാത്രി
ദശമി: ഒക്ടോബർ 20: നവരാത്രി പാരണ, ദുർഗ്ഗാ വിസർജനം, വിജയദശമി (ദസറ), ആയുധപൂജ.

ENGLISH SUMMARY

Navaratri is one of the most important festivals for Hindu devotees. Spanning nine nights and ten days, this festival is dedicated to the worship of Goddess Durga—the embodiment of Shakti (divine feminine power) and the Supreme Goddess (Adi Parashakti). This year, Navaratri begins on Sunday, October 11, and concludes on October 19. Vijayadashami, also known as Dussehra, is celebrated on October 20.

Follow Us