Navratri 2026: ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ; ദുർഗ്ഗാ ദേവിയുടെ 9 ഭാവങ്ങൾ
Navratri 2026 9 Forms of Durga:ഈ വർഷത്തെ നവരാത്രി ആരംഭിക്കുന്നത് ഒക്ടോബർ 11 ഞായറാഴ്ചയാണ്. ഞായറാഴ്ച ആരംഭിച്ച് ഒക്ടോബർ 19ന് സമാപിക്കുന്നു ഒക്ടോബർ 20 ആണ് വിജയദശമി അഥവാ ദസറ ആഘോഷിക്കുന്നത്. പ്രധാനമായും ദുർഗ്ഗാദേവിയുടെ 9 ഭാവങ്ങളെയാണ് ഈ ദിവസങ്ങളിൽ ആരാധിക്കുന്നത് ആ 9 ഭാവങ്ങൾ ഏതൊക്കെയാണെന്നും അതിന്റെ സവിശേഷതകളെ കുറിച്ചാണ് ഈ ലേഖനത്തിൽ.........
ഹിന്ദുമത വിശ്വാസത്തിലെ ഏറ്റവും സവിശേഷമായ ഉത്സവങ്ങളിൽ ഒന്നാണ് നവരാത്രി. ദുർഗാദേവിയെയും അവളുടെ ഒമ്പത് ഭാഗങ്ങളെയുമാണ് ഈ രാത്രികളിലും പകലുകളിലുമായി ആരാധിക്കുന്നത്. നന്മയുടെ മേൽ തിന്മയുടെ വിജയമാണ് നവരാത്രി. അതിനാൽ തന്നെ നവരാത്രി ആഘോഷിക്കുന്നത് പുതിയ തുടക്കങ്ങൾക്ക് വളരെ സവിശേഷമായാണ് കണക്കാക്കുന്നത്.
അത്തരത്തിൽ ഈ വർഷത്തെ നവരാത്രി ആരംഭിക്കുന്നത് ഒക്ടോബർ 11 ഞായറാഴ്ചയാണ്. ഞായറാഴ്ച ആരംഭിച്ച് ഒക്ടോബർ 19ന് സമാപിക്കുന്നു ഒക്ടോബർ 20 ആണ് വിജയദശമി അഥവാ ദസറ ആഘോഷിക്കുന്നത്. പ്രധാനമായും ദുർഗ്ഗാദേവിയുടെ 9 ഭാവങ്ങളെയാണ് ഈ ദിവസങ്ങളിൽ ആരാധിക്കുന്നത് ആ 9 ഭാവങ്ങൾ ഏതൊക്കെയാണെന്നും അതിന്റെ സവിശേഷതകളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
ശൈലപുത്രി
പർവ്വതരാജനായ ഹിമവന്റെ പുത്രിയായി ജനിച്ച പാർവതി ദേവിയുടെ ഭാവമാണിത്. നവരാത്രിയുടെ ഒന്നാം ദിവസം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്.
ബ്രഹ്മചാരിണി
തപസ്സ് അനുഷ്ഠിക്കുന്ന സർവ്വവ്യാപിയായ ബ്രഹ്മസ്വരൂപണിയായ ദേവിയുടെ ഭാവമാണിത്. രണ്ടാം ദിവസം ബ്രഹ്മചാരിണിയെ ആരാധിക്കുന്നു.
ചന്ദ്രഘണ്ട
മൂന്നാം ദിവസം രവിയുടെ ഈ രൂപത്തെയാണ് ആരാധിക്കുന്നത് നെറ്റിയിൽ ചന്ദ്രക്കല കണക്ക് മണി പോലെയുള്ള അർദ്ധ ചന്ദ്രനെ ധരിച്ച ഭക്തരുടെ ദുഃഖങ്ങൾ ശമിപ്പിക്കുന്ന ഭാവമാണിതെന്ന് വിശ്വാസം.
കൂഷ്മാണ്ട
തന്റെ മന്ദഹാസം കൊണ്ട് പ്രപഞ്ചത്തെ സൃഷ്ടിച്ച ആദിശക്തിയായ ദേവിയുടെ ഭാവമാണിത്. നാലാം ദിവസം കൂഷ്മാണ്ടയെ ആണ് ആരാധിക്കുന്നത്.
സ്‌കന്ദമാത
അഞ്ചാം ദിവസം ഈ രൂപത്തെയാണ് ആരാധിക്കുന്നത്. സുബ്രഹ്മണ്യന്റെ മാതാവായ കുഞ്ഞിനെ മടിയിൽ ഇരുത്തിയ ഭാവമാണിത്.
കാത്യായനി
കാത്യായന മഹർഷി തപസ്സ് ചെയ്ത പ്രീതിപ്പെടുത്തി അതിലൂടെ അദ്ദേഹത്തിന്റെ പുത്രിയായി അവതരിച്ച ഭാവമാണിത് ആറാം ദിവസം കാത്യായനി ഭാവത്തെ ആരാധിക്കുന്നു.
കാളരാത്രി
അസുരന്മാരെ നിഗ്രഹിക്കാനായി ഭീകരമായ രൂപം പൂണ്ട ദുർഗ്ഗാദേവിയുടെ ഉഗ്രരൂപമാണിത്. ഏഴാം ദിവസം കാളരാത്രിയാണ്.
മഹാഗൗരി
വെളുത്ത വസ്ത്രവും ശരീരകാന്തിയും ഉള്ള ശാന്ത സ്വരൂപിണിയായ ദേവിയുടെ ഭാവം. എട്ടാം ദിവസം ദുർഗാഷ്ടമി നാളിൽ മഹാഗൗരിയെ ആരാധിക്കുന്നു.
സിദ്ധിദാത്രി
ഭക്തർക്കും സിദ്ധന്മാർക്കും സർവ്വവിധ സിദ്ധികളും അനുഗ്രഹങ്ങളും നൽകി സന്തുഷ്ടയാകുന്ന ഭാവം. ഒമ്പതാം ദിവസം സിദ്ധിദാത്രിയെയാണ് ആരാധിക്കുന്നത്.
ENGLISH SUMMARY
Navaratri is one of the most distinctive festivals in the Hindu faith. Throughout these days and nights, Goddess Durga and her nine manifestations are worshipped. Navaratri signifies the victory of good over evil; consequently, the festival is considered a particularly auspicious time for new beginnings.