Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനം നേടാന്‍ ഒന്ന് പ്രാര്‍ത്ഥിച്ചാലോ? ഈ മന്ത്രങ്ങള്‍ ഉരുവിട്ടോളൂ

Onam Bumper 2026: Try These Mantras for Luck and Prosperity: വലിയ സമ്മാനത്തുകയോടെയാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വിപണിയിലെത്തിയത്. സമ്മാനത്തുകയില്‍ വര്‍ധനവുണ്ടായതിനാല്‍ തന്നെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണവും ദിനംപ്രതി ഉയരുന്നു. റെക്കോഡ് വര്‍ധനവാണ് ഈ വര്‍ഷം ടിക്കറ്റ് വില്‍പനയില്‍ സംഭവിക്കുന്നത്.

Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനം നേടാന്‍ ഒന്ന് പ്രാര്‍ത്ഥിച്ചാലോ? ഈ മന്ത്രങ്ങള്‍ ഉരുവിട്ടോളൂ

പ്രതീകാത്മക ചിത്രം

Published: 

09 Sep 2026 | 12:54 PM

കേരളത്തിന്റെ ബമ്പര്‍ ലോട്ടറികള്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആളുകള്‍ക്ക് വലിയ താത്പര്യമാണ്. ഒരുപക്ഷെ മലയാളികളേക്കാള്‍ വലിയ ആവേശത്തോടെയാണ് അന്യസംസ്ഥാനക്കാര്‍ ബമ്പര്‍ ലോട്ടറിയെ വരവേല്‍ക്കുന്നത്. ഇതിനകം അന്യസംസ്ഥാനക്കാരായ ആളുകള്‍ക്ക് ബമ്പര്‍ സമ്മാനങ്ങള്‍ നേടാനും സാധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ബമ്പര്‍ സമ്മാനവും കേരളം വിട്ടുപോകുമോ?

വലിയ സമ്മാനത്തുകയോടെയാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വിപണിയിലെത്തിയത്. സമ്മാനത്തുകയില്‍ വര്‍ധനവുണ്ടായതിനാല്‍ തന്നെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണവും ദിനംപ്രതി ഉയരുന്നു. റെക്കോഡ് വര്‍ധനവാണ് ഈ വര്‍ഷം ടിക്കറ്റ് വില്‍പനയില്‍ സംഭവിക്കുന്നത്.

ഓണം ബമ്പര്‍ വില്‍പന പൊടിപൊടിക്കും

ടിക്കറ്റ് വില്‍പനയിലൂടെ ഇതുവരെ സര്‍ക്കാരിന് 230.10 കോടി രൂപ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 125.54 കോടി രൂപ സമ്മാനത്തുകയായും 12.55 കോടി രൂപ ഏജന്‍സി കമ്മീഷനായും മാറ്റിവെക്കും. കേന്ദ്ര സര്‍ക്കാരിനും ബമ്പര്‍ ലോട്ടറി വില്‍പനയിലൂടെ വലിയ നേട്ടമാണ് വന്നുചേരുന്നത്.

നറുക്കെടുപ്പിന് ഇനിയും ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍ ടിക്കറ്റ് വില്‍പന ഉയരുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. സമ്മാനത്തുക ഉയര്‍ത്തിയതും ഓണം അടുത്തെത്തിയതും വില്‍പന വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളാണ്. ഓണം ബമ്പര്‍ വഴി ഒട്ടനവധിയാളുകള്‍ക്കാണ് നേട്ടം ലഭിക്കാന്‍ പോകുന്നത്.

ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന

  1. ഒന്നാം സമ്മാനം- 30 കോടി രൂപ
  2. രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
  3. മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
  4. നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  5. അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  6. ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
  7. ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
  8. എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
  9. ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
  10. സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

Also Read: Onam Bumper 2026: ഓണം ബമ്പറടിക്കാന്‍ ഏത് ദിവസം ടിക്കറ്റെടുക്കണം? ഇവയറിഞ്ഞ് ഭാഗ്യം പരീക്ഷിക്കാം

ഓണം ബമ്പര്‍ നേടാന്‍ ജപിക്കേണ്ട മന്ത്രങ്ങള്‍

  • ഓം ശ്രീ മഹാലക്ഷ്മിയേ ച വിദ്മഹേ വിഷ്ണു പത്‌ന്യ ച ധീമഹീ തന്നോ ലക്ഷ്മി പ്രചോദയാത് ഓം
  • ഓം ഭൂര്‍ഭുവ സ്വഃ: തത്സവിതുര്‍വരേണ്യം ഭര്‍ഗോ ദേവസ്യധിമഹി ധിയോ യോ ന: പ്രചോദയാത്:
  • കരാഗ്രേ വസതേ ലക്ഷ്മി: കര മധ്യേ സരസ്വതി കര മൂലേ സ്ഥിതാ ഗൗരി, പ്രഭാതേ കര ദര്‍ശനം
  • സന്താപനാശകരായ നമോ നമഃ അന്ധകാരാന്തകാരായ നമോ നമഃ ചിന്താമണേ ചിദാനന്ദായതേ നമ നീഹാര നാശകരായ നമോ നമോ മോഹവിനാശകരായ നമോ നമഃ ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാം കാന്തിരൂപായ തേ നമഃ സ്ഥാവര ജംഗമാചാര്യായ തേ നമോ ദേവായ വിശൈ്വകസാക്ഷിണേ തേ നമഃ സത്വപ്രധാനായ തത്ത്വായതേ നമഃ സത്യസ്വരൂപായ നിത്യം നമോ നമഃ
  • ഉത്തര വിരാജേകേദനത്നാംകോ രാജാ ഹാദിക്ശാശ പീര്‍ ക്രിയേപൂജാ ശാശശീമക്കാമാദിനകേ പീര്‍ കാഹേ ഏയ് ഹിന്ദുകേമന്ദിര്‍ അപ്നാനാംരാഖോ മുതല്‍ ആമുക്കോജൊല്‍ദിചോദ

നിരാകരണം: ഇതൊരു പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്, ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമാകണമെന്നില്ല. ജ്യോതിഷത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരുടെയും കാര്യത്തില്‍ ഒരുപോലെ സംഭവിക്കണമെന്നില്ല. അതിനാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ലെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

English Summary

Many people turn to prayers and traditional mantras while hoping for good fortune in the Onam Bumper 2026 lottery. Here are some commonly chanted mantras associated with prosperity, luck and positive energy.

Loading...
Unable to load recommendations.
Follow Us
നിങ്ങളുടെ ഭൂമിയില്‍ സ്വര്‍ണമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
വയറിളക്കത്തിന് ആദ്യം ചെയ്യേണ്ടത് എന്ത്? തെറ്റ് ചെയ്യല്ലേ
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
പുളി ചേർത്ത ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ടോ?
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ