Rahu- Moon Conjunction: രാഹുചന്ദ്ര സംയോജനം: ഇന്നുമുതൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഈ മൂന്ന് രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം

അത്തരത്തിൽ സെപ്റ്റംബർ 23ന് ചന്ദ്രൻ കുംഭം രാശിയിൽ പ്രവേശിക്കുന്നു. ഇത് ചില രാശിക്കാരെ സംബന്ധിച്ച് അത്ര ഗുണകരമായ ഫലങ്ങൾ നൽകിയില്ല.ഈ യോഗത്തിന്റെ സ്വാധീനം എല്ലാ രാശികളിലും കാണപ്പെടും എങ്കിലും ചില രാശിക്കാർക്ക് തൊഴിൽപരമായ നിരവധി പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം. ആ രാശികൾ ആരൊക്കെയെന്ന് നോക്കാം.......

Rahu- Moon Conjunction: രാഹുചന്ദ്ര സംയോജനം: ഇന്നുമുതൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഈ മൂന്ന് രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം

Rahu Moon

Published: 

23 Sep 2026 | 10:01 PM

ജ്യോതിഷത്തിൽ ഗ്രഹങ്ങൾ ഇടയ്ക്കിടെ അവയുടെ രാശികൾ മാറ്റുന്നു. ഇത് പലപ്പോഴും മറ്റു ഗ്രഹങ്ങളുമായി ശുഭകരവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കും. ഇത് മനുഷ്യ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു. അത്തരത്തിൽ നവഗ്രഹങ്ങൾ രാഹുവിനെ നിഴൽ ഗ്രഹമായാണ് കണക്കാക്കുന്നത്. ശനിദേവന് ശേഷം വളരെക്കാലം ഈ രാഹുവിന് ഒരു രാശിയിൽ സഞ്ചരിക്കാൻ സാധിക്കും. അതായത് രാഹു ഒരു രാശിയിൽ 18 മാസം വരെ തുടരും.

നിലവിൽ രാഹു കുംഭം രാശിയിൽ ആണ്. ഈ സാഹചര്യത്തിൽ മനസ്സിന്റെ ഘടകമായി കണക്കാക്കപ്പെടുന്ന ചന്ദ്രൻ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അതിന്റെ രാശി മാറ്റുന്നു. അതിനാൽ ഇത് പലപ്പോഴും മറ്റു ഗ്രഹങ്ങളുമായി യോഗങ്ങൾ സൃഷ്ടിക്കും. അത്തരത്തിൽ സെപ്റ്റംബർ 23ന് ചന്ദ്രൻ കുംഭം രാശിയിൽ പ്രവേശിക്കുന്നു. ഇത് ചില രാശിക്കാരെ സംബന്ധിച്ച് അത്ര ഗുണകരമായ ഫലങ്ങൾ നൽകിയില്ല.ഈ യോഗത്തിന്റെ സ്വാധീനം എല്ലാ രാശികളിലും കാണപ്പെടും എങ്കിലും ചില രാശിക്കാർക്ക് തൊഴിൽപരമായ നിരവധി പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം. ആ രാശികൾ ആരൊക്കെയെന്ന് നോക്കാം.

ALSO READ:സൂര്യൻ അത്തം നക്ഷത്രത്തിൽ സംക്രമിക്കുന്നു! ഇടവം ഉൾപ്പെടെ 4 രാശികൾക്ക് ഗുണം ചെയ്യും

കർക്കിടകം

കർക്കിടക രാശിയുടെ എട്ടാം ഭാവത്തിലാണ് രാഹു ചന്ദ്ര സംയോജനം നടക്കുന്നത്. ഈ കാരണത്താൽ ഈ രാശിക്കാർ അടുത്ത രണ്ട് ദിവസങ്ങളിൽ ജാഗ്രത പാലിക്കണം. ചെലവുകൾ അപ്രതീക്ഷിതമായി വർദ്ധിക്കുവാൻ സാധ്യത. പ്രശസ്തിയെ ബാധിക്കാനും സാധ്യതയുണ്ട് ബിസിനസുകാർ അവരുടെ ബിസിനസ്സിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം അല്ലാത്തപക്ഷം അവർക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം.

കന്നി

കന്നി രാശിയുടെ ആറാം ഭാവത്തിലാണ് രാഹുചന്ദ്ര സംയോജനം നടക്കുന്നത്. അതിനാൽ ഈ രാശിക്ക് ശത്രുക്കളെ കുറിച്ച് ജാഗ്രത പാലിക്കണം. ജോലിസ്ഥലത്ത് ഏത് ജോലിയും ശ്രദ്ധാപൂർവ്വം മാത്രം ചെയ്യുക. അല്ലെങ്കിൽ ഇവർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകം. പണത്തിന്റെ കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കുക ആരെയും അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കണം ബിസിനസ്സുകാർ പണം ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ പാലിക്കുക.

മീനം

മീനം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് രാഹു ചന്ദ്രസംയോജനം സംഭവിക്കുന്നത്. ഇത് മൂലം ഈരാശിക്കാർക്ക് മോശം ഫലങ്ങൾ നേരിടേണ്ടതായി വരും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാൽ പണത്തിന്റെ കാര്യങ്ങളിൽ നല്ല ശ്രദ്ധ പാലിക്കുക. ചെയ്യുന്ന ജോലിയിൽ അശ്രദ്ധ ഒഴിവാക്കണം. അല്ലാത്തപക്ഷം ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. അതുപോലെ ആരോഗ്യത്തിലും ശ്രദ്ധിക്കുക.

ENGLISH SUMMARY

Rahu is currently positioned in the Aquarius zodiac sign. In this context, the Moon—which is considered the significator of the mind—will soon be changing its sign. Consequently, it will frequently form conjunctions with other planets. As part of this movement, the Moon enters Aquarius on September 23rd. This transit will not yield particularly favorable results for individuals belonging to certain zodiac signs.

Loading...
Unable to load recommendations.
Follow Us
40 കഴിഞ്ഞ സ്ത്രീകൾ ഈ വ്യായാമങ്ങൾ ശീലമാക്കൂ; മാറ്റം ഉറപ്പാണ്
ചീത്ത കൊഴുപ്പ് കത്തിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
7500mAh ബാറ്ററിയും നാല് 50MP ക്യാമറകളും ഉണ്ട്!
ദോശ മാവ് തലേന്ന് അരയ്ക്കേണ്ട, 10 മിനിറ്റിൽ റെഡിയാക്കാം
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video