Ram Navami 2026 Rashifal: നല്ലകാലം തുടങ്ങുന്നു! ഭ​ഗവാൻ ശ്രീരാമന് ഇഷ്ടപ്പെട്ട 5 രാശികൾ

Ram Navami 2026 Rashifal Lucky Zodiacs: കൂടാതെ ഇന്നത്തെ ദിവസം വ്രതം അനുഷ്ഠിക്കുന്നതും വളരെ നല്ലതായി കണക്കാക്കുന്നു.ഇന്നത്തെ ദിവസത്തോടുകൂടി ചില പ്രത്യേക രാശികൾക്ക് ഭഗവാൻ ശ്രീരാമന്റെ പൂർണ്ണ അനുഗ്രഹവും ഐശ്വര്യവും ലഭിക്കും. പ്രധാനമായും അഞ്ചു രാശിക്കാരെയാണ് ഭഗവാൻ ശ്രീരാമൻ അനുഗ്രഹം ചൊരിയാനായി ഒരുങ്ങുന്നത്. ആ 5 രാശികൾ ആരൊക്കെ എന്ന് നോക്കാം......

Ram Navami 2026 Rashifal: നല്ലകാലം തുടങ്ങുന്നു! ഭ​ഗവാൻ ശ്രീരാമന് ഇഷ്ടപ്പെട്ട 5 രാശികൾ

Ram Navami

Published: 

27 Mar 2026 | 12:33 PM

ഇന്ന് രാമനവമി. ഭഗവാൻ ശ്രീരാമന്റെ ജന്മദിനമായി ആഘോഷിക്കുന്ന ഇന്നേദിവസം വിവിധ ശ്രീരാമ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും ഉണ്ട്. കൂടാതെ ഇന്നത്തെ ദിവസം വ്രതം അനുഷ്ഠിക്കുന്നതും വളരെ നല്ലതായി കണക്കാക്കുന്നു.

ഇന്നത്തെ ദിവസത്തോടുകൂടി ചില പ്രത്യേക രാശികൾക്ക് ഭഗവാൻ ശ്രീരാമന്റെ പൂർണ്ണ അനുഗ്രഹവും ഐശ്വര്യവും ലഭിക്കും. പ്രധാനമായും അഞ്ചു രാശിക്കാരെയാണ് ഭഗവാൻ ശ്രീരാമൻ അനുഗ്രഹം ചൊരിയാനായി ഒരുങ്ങുന്നത്. ആ 5 രാശികൾ ആരൊക്കെ എന്ന് നോക്കാം.

മിഥുനം: ഈ രാശികൾക്ക് ഈ രാമ നവമിയോടെ നല്ലകാലം ആരംഭിക്കാൻ പോകുന്നു എന്നാണ് ജ്യോതിഷത്തിൽ സൂചിപ്പിക്കുന്നത്. ഇവർക്ക് ആത്മവിശ്വാസം വർദ്ധിക്കും. ഏത് കാര്യത്തെയും ഭയമില്ലാതെ നേരിടാനുള്ള കഴിവ് ഉണ്ടാകും.

കർക്കിടകം: കർക്കിടക രാശിക്കാർക്ക് രാമനവമി ദിനം ഐശ്വര്യവും ഭാഗ്യവും കൊണ്ട് വരും. അവർക്ക് സമൂഹത്തിൽ ബഹുമാനം വർദ്ധിക്കുകയും കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കുകയും ചെയ്യും. ഭാവിയിൽ ഇവരുടെ ജോലി ഉയർച്ചയ്ക്കും സാധ്യത.

തുലാം: തുലാം രാശിയുടെ അധിപൻ ശുക്രനാണ്. ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹത്താൽ ഇവർക്ക് ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടാകും. ആത്മീയ കാര്യങ്ങളിലുള്ള താല്പര്യം വർദ്ധിക്കും. പൊതുവിൽ ഒരു സമാധാനവും സന്തോഷവും അനുഭവപ്പെടും.

ALSO READ:ഈ അഞ്ചു രാശിക്കാർക്ക് ചെലവുകളും മാനസിക സമ്മർദ്ദവും വർദ്ധിക്കും! ശുക്രൻ്റെ സംക്രമണം ബുദ്ധിമുട്ട് സൃഷ്ടിക്കും

കുംഭം : കുംഭം രാശിയുടെ അധിപൻ ശുക്രനാണ്. പൊതുവിൽ കഠിനാദ്ധ്വാനിയും ക്ഷമയും ഉള്ള ഇവരുടെ ജീവിതത്തിൽ ഇനി നല്ല കാര്യങ്ങൾ സംഭവിക്കും. പ്രയാസകരമായ പല കാര്യങ്ങളിലും ഇവർക്ക് നേട്ടം ഉണ്ടാക്കുവാൻ സാധിക്കും. കഠിനാധ്വാനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയും ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊയ്യാൻ ഇവർക്ക് സാധിക്കും.

മീനം: മീനം രാശിയുടെ അധിപൻ വ്യാഴമാണ്. ഇവർക്ക് ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും വർധിക്കാൻ സാധ്യതയുണ്ട്. ഇവർക്ക് സമൂഹത്തിൽ ആദരവും ബഹുമാനവും ലഭിക്കുമെന്നും സൂചന.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us
ചോറിനൊപ്പം പപ്പായ അച്ചാർ ആയാലോ, സംഗതി സിമ്പിളല്ലേ..
കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും എന്ത് ചെയ്യും? വഴിയുണ്ടോ
കറുമുറാ ശബ്ദമില്ലേ?ചക്ക വറുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്