Raamayana Maasam 2026: വിവാഹത്തിലെ തടസ്സങ്ങൾ മാറും, മനസ്സിനിണങ്ങിയ പങ്കാളിയെ നേടാം! രാമായണമാസത്തിൽ ഈ അധ്യായം പാരായണം ചെയ്യൂ
Raamayana Maasam 2026: ശ്രീരാമചന്ദ്രനോടൊപ്പം തന്നെ ഭക്തിപൂർവ്വം ആരാധിക്കേണ്ട മറ്റൊരു ഉപാസനാമൂർത്തിയാണ് സാക്ഷാൽ മഹാലക്ഷ്മിയുടെ അവതാരമായ സീതാദേവിയെ. ക്ഷമയുടെയും പതിവ്രത ധർമ്മത്തിന്റെയും പ്രതീകമായ സീതാദേവിയെ രാമായണമാസത്തെ ആരാധിക്കേണ്ട രീതിയെക്കുറിച്ചും അതിലൂടെ നമുക്ക് പ്രാപ്തമാകുന്ന ഗുണങ്ങളെയും ഫലങ്ങളെയും..ദിനവും രാവിലെയും വൈകുന്നേരവും വീടുകളിൽ നിലവിളക്ക് കൊളുത്തിയതിനുശേഷം ആണ് രാമസീത സമേതമായ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിക്കേണ്ടത്. കൂടാതെ അദ്ധ്യാത്മരാമായണത്തിലെ.............

Ramayana Masam
കർക്കടകമാസത്തിന്റെ ദുരിതത്തിൽ നിന്നും ഐശ്വര്യത്തിന്റെയും ശാന്തിയുടെയും വെളിച്ചത്തിലേക്ക് നാടിനെ നയിക്കുന്ന രാമായണമാസക്കാലത്ത് ഭഗവാൻ ശ്രീരാമന്റെ നാമങ്ങളാലാണ് ഓരോ നാടും വീടും മുഖരിതമാകുന്നത്. എന്നാൽ ശ്രീരാമചന്ദ്രനോടൊപ്പം തന്നെ ഭക്തിപൂർവ്വം ആരാധിക്കേണ്ട മറ്റൊരു ഉപാസനാമൂർത്തിയാണ് സാക്ഷാൽ മഹാലക്ഷ്മിയുടെ അവതാരമായ സീതാദേവിയെ. ക്ഷമയുടെയും പതിവ്രത ധർമ്മത്തിന്റെയും പ്രതീകമായ സീതാദേവിയെ രാമായണമാസത്തെ ആരാധിക്കേണ്ട രീതിയെക്കുറിച്ചും അതിലൂടെ നമുക്ക് പ്രാപ്തമാകുന്ന ഗുണങ്ങളെയും ഫലങ്ങളെയും കുറിച്ചാണ് ഇവിടെ പറയുന്നത്.
സീതാദേവിയുടെ പ്രീതി നേടുന്നതിലൂടെ കുടുംബത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും ലഭിക്കുന്ന അത്ഭുതകരമായ ഫലങ്ങളും എന്തൊക്കെയെന്ന് വിശദമായി നോക്കാം.ദിനവും രാവിലെയും വൈകുന്നേരവും വീടുകളിൽ നിലവിളക്ക് കൊളുത്തിയതിനുശേഷം ആണ് രാമസീത സമേതമായ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിക്കേണ്ടത്. കൂടാതെ അദ്ധ്യാത്മരാമായണത്തിലെ ചില പ്രത്യേക ഭാഗങ്ങൾ പാരായണം ചെയ്യുന്നതും പ്രീതിപ്പെടുത്താൻ വളരെ നല്ലതാണ്.
ALSO READ:ഈ ഒറ്റമന്ത്രം മതി! കർക്കിടക മാസത്തിൽ ശ്രീരാമപ്രീതിക്കായി എന്തൊക്കെ ചെയ്യണം?
സീത സ്വയംവരം
രാമായണത്തിലെ ബാലകാണ്ഡം അഥവാ സീതാ സ്വയംവരം വായിക്കുന്നത് വിവാഹത്തിലെ തടസ്സങ്ങൾ മാറുന്നതിനും ഉത്തമനായ പങ്കാളിയെ ലഭിക്കുന്നതിനും സഹായിക്കും. കൂടാതെ സുന്ദരകാണ്ഡവും രാമപട്ടാഭിഷേകവും പാരായണം ചെയ്യുന്നത് വളരെ നല്ലതാണ്.
കൂടാതെ ശ്രീ രാമ ജയരാമ ജയ ജയരാമ
ഓം ശ്രീ സീതാരാമാഭ്യം നമ എന്ന മന്ത്രവും ജപിക്കുക.
രാമായണ മാസത്തിൽ സീതാദേവിയെയും ഭഗവാൻ ശ്രീരാമനെയും ആരാധിക്കുന്നത് കന്യാകമാർക്ക് നല്ല ദാമ്പത്യ പങ്കാളിയെ ലഭിക്കുവാനും വിവാഹത്തിലെ തടസ്സങ്ങളും മാറാനും സഹായിക്കുന്നു. കൂടാതെ ഭാര്യ ഭർത്താക്കന്മാർക്കിടയിലെ അകൽച്ചയും പിണക്കങ്ങളും മാറി ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വരുവാനും ഇത് സഹായകരമാണ്. സീതാദേവി മഹാലക്ഷ്മിയുടെ സ്വരൂപമായതിനാൽ തന്നെ സാമ്പത്തിക പ്രയാസങ്ങൾ മാറി ജീവിതത്തിൽ സമ്പത്തും അഭിവൃദ്ധിയും വരുവാനും ഇത് സഹായിക്കും.. കൂടാതെ രാമായണം പാരായണം ചെയ്യുന്നത് ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു പോകുവാനും മനക്കരുത്തും ക്ഷമയും ആത്മശക്തിയും നേടാനും സഹായിക്കും.
ENGLISH SUMMARY
During the month of Ramayana, which leads the country from the misery of the month of Karkkadaka to the light of prosperity and peace, every village and house is filled with the names of Lord Sri Rama. But along with Sri Rama, another deity who should be worshipped with devotion is Sita Devi, the incarnation of the true Mahalakshmi.