AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tripushkar Yog 2025: ചിങ്ങം, വൃശ്ചികം… ഈ 5 രാശിക്കാർക്ക് പണത്തിന്റെ പെരുമഴ; ഒക്ടോബർ 28ന് ത്രിപുഷ്കർ യോഗത്തിന്റെ അപൂർവ്വ സംയോജനം

Lucky Zodiac Signs October 28: ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. മുൻ നിക്ഷേപങ്ങളിൽ നിന്നും ലാഭം നേടാനുള്ള സാധ്യത. ജോലിയിലും ബിസിനസിലും നേട്ടങ്ങൾ ഉണ്ടാകും. ദിവസത്തിന്റെ ആദ്യപകുതിക്ക് ശേഷം കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധ്യത. സാമൂഹിക മേഖലയിൽ നിങ്ങളുടെ ബഹുമാനവും സ്വാധീനവും വർദ്ധിക്കും.

Tripushkar Yog 2025: ചിങ്ങം, വൃശ്ചികം… ഈ 5 രാശിക്കാർക്ക് പണത്തിന്റെ പെരുമഴ; ഒക്ടോബർ 28ന് ത്രിപുഷ്കർ യോഗത്തിന്റെ അപൂർവ്വ സംയോജനം
Thripushkar YogaImage Credit source: PTI Photos, TV9 Network
ashli
Ashli C | Updated On: 28 Oct 2025 08:34 AM

ഇന്ന് ഒൿടോബർ 28 ചൊവ്വാഴ്ച. ദിവസത്തിന്റെ അധിപൻ ഹനുമാനാണ്. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ സപ്തമി ദിനം കൂടിയാണ്. ഈ സാഹചര്യത്തിൽ നിരവധി യോഗങ്ങൾ രൂപപ്പെടാൻ സാധ്യത. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ത്രിപുഷ്കര്‍ യോഗം. ഈ അപൂർവയോഗം മിഥുനം, വൃശ്ചികം എന്നിവ ഉൾപ്പെടെ 5 രാശിക്കാർക്ക് ഭാഗ്യം നൽകും. ആ ഭാ​ഗ്യ രാശിക്കാർ ഏതൊക്കെയെന്ന് നോക്കാം.

ഇടവം: ഇടവം രാശിക്കാർക്ക് പൊതുവിൽ നല്ല ദിവസമായിരിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. മുൻ നിക്ഷേപങ്ങളിൽ നിന്നും ലാഭം നേടാനുള്ള സാധ്യത. ജോലിയിലും ബിസിനസിലും നേട്ടങ്ങൾ ഉണ്ടാകും. ദിവസത്തിന്റെ ആദ്യപകുതിക്ക് ശേഷം കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധ്യത. സാമൂഹിക മേഖലയിൽ നിങ്ങളുടെ ബഹുമാനവും സ്വാധീനവും വർദ്ധിക്കും. പല അത്ഭുതങ്ങളും ഉണ്ടാകാൻ സാധ്യത.
ഇടവം രാശിക്കാർ ഇന്ന് ഹനുമാനെ ആരാധിക്കുക.

മിഥുനം: മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭവും ലാഭവും നിറഞ്ഞ ദിവസമായിരിക്കും. ബിസിനസുകാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. പൂർത്തിയാകാത്ത ജോലികൾ എല്ലാം പൂർത്തിയാക്കും. നിങ്ങൾക്ക് സന്തോഷം ഉണ്ടാവുന്ന വാർത്തകൾ ലഭിച്ചേക്കാം. മിഥുനം രാശിക്കാർ ചൊവ്വാഴ്ച ഗണേശ സ്തോത്രം ജപിക്കുക.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇന്ന് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. ജോലിസ്ഥലത്ത് നേട്ടങ്ങൾ ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്കും മികച്ച ദിവസമാണ്. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളെ നിന്നും പിന്തുണ ലഭിച്ചേക്കാം. ചിങ്ങം രാശിക്കാർ ഇന്ന് ഹനുമാഷ്ടകം ചൊല്ലുക.

ALSO READ: ദേഷ്യം നിയന്ത്രിക്കുക, സാമ്പത്തിക ഇടപാടുകളിൽ ജാ​ഗ്രത പാലിക്കുക! ഇന്നത്തെ നക്ഷത്രഫലം

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഇന്ന് പൊതുവിൽ എല്ലാ മേഖലകളിൽ നിന്നും നേട്ടങ്ങൾ ലഭിക്കും. സന്തോഷം ഉണ്ടാകുന്ന കാര്യങ്ങൾ നടക്കും. മുതിർന്നവരിൽ നിന്നും പിന്തുണ ലഭിച്ചേക്കാം. ജോലി അന്വേഷിക്കുന്നവർക്കും ശുഭകരമായ ദിവസമാണ്. നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്കുള്ള സാധ്യതയുണ്ട്. കുടുംബത്തിലും സന്തോഷവും സമാധാനവും നിലനിൽക്കും. രാവിലെയും വൈകുന്നേരവും ഹനുമാൻ ചാലിസ ചൊല്ലുക.

മീനം:  രാശിക്കാർക്ക് ചൊവ്വാഴ്ച വളരെ ശുഭകരമായ ദിവസമാണ്. ജോലിസ്ഥലത്ത് പ്രവർത്തകരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടത്തിനുള്ള അവസരം കാണുന്നു. ഏതെങ്കിലും പഴയ സുഹൃത്തിനെയോ ബന്ധുവിനെ കാണാൻ സാധിക്കും. നിക്ഷേപങ്ങളിൽ ലാഭം ഉണ്ടാകും. രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഇന്ന് സമാധാനം ലഭിച്ചേക്കാം. ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുകയും അർഹതപ്പെട്ടവർക്ക് എന്തെങ്കിലും ദാനം നൽകുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)