Today’s Horoscope: ദേഷ്യം നിയന്ത്രിക്കുക, സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക! ഇന്നത്തെ നക്ഷത്രഫലം
Horoscope Today: ഇന്ന് നിരാശയുടെയോ അക്ഷമയുടെയോ നിമിഷങ്ങൾ വന്നേക്കാം. അതിനാൽ സംയമനം പാലിക്കേണ്ടത് പ്രധാനമാണ്. അനാവശ്യമായി എത്തുന്ന ദേഷ്യത്തെ നിയന്ത്രിക്കുക. ക്ഷമയോടെ സംസാരിക്കുക. സാമ്പത്തിക തീരുമാനങ്ങൾ എടുക്കുമ്പോൾ ചിന്തിക്കുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ ദിവസം നല്ലതായിരിക്കും.
ഇന്ന് ഒക്ടോബർ 28 ചൊവ്വാഴ്ച. ഒരു വ്യക്തിയുടെ ഓരോ ദിവസവും വ്യത്യസ്ത തലത്തിൽ ആയിരിക്കും. നിങ്ങളുടെ ഒരു ദിവസം എങ്ങനെയായിരിക്കും എന്നതിൽ ഗ്രഹങ്ങളുടെ നിലയ്ക്കും പങ്കുണ്ട്. അത്തരത്തിൽ നിങ്ങളുടെ രാശി പ്രകാരം ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കുമെന്നതിന്റെ സൂചനയാണ് ഇവിടെ നൽകുന്നത്.
മേടം : സാമ്പത്തികമായി ഇന്ന് മികച്ച ദിവസമായിരിക്കും. കരിയറിൽ കൂടുതൽ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. നിങ്ങൾക്ക് പോസിറ്റീവ് ആയ നേട്ടങ്ങൾ ഉണ്ടായേക്കാം. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും.
ഇടവം: ജോലി സംബന്ധമായി ചില യാത്രകൾ ചെയ്യേണ്ടി വന്നേക്കാം. സാമ്പത്തിക ഇടപാടുകളിൽ മുതിർന്നവരുടെ നിർദ്ദേശം കേൾക്കുക. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യത. ആത്മവിശ്വാസം നിറഞ്ഞ ദിവസമായിരിക്കും.
മിഥുനം: മിഥുനം രാശിക്കാർക്ക് ഇന്ന് നിരാശയുടെയോ അക്ഷമയുടെയോ നിമിഷങ്ങൾ വന്നേക്കാം. അതിനാൽ സംയമനം പാലിക്കേണ്ടത് പ്രധാനമാണ്. അനാവശ്യമായി എത്തുന്ന ദേഷ്യത്തെ നിയന്ത്രിക്കുക. ക്ഷമയോടെ സംസാരിക്കുക. സാമ്പത്തിക തീരുമാനങ്ങൾ എടുക്കുമ്പോൾ ചിന്തിക്കുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ ദിവസം നല്ലതായിരിക്കും.
കർക്കിടകം: സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പരിഹാരം ലഭിച്ചേക്കാം. സാമ്പത്തിക നേട്ടത്തിന് സാധ്യത. ഏതു കാര്യത്തിലും സ്വയം വിശ്വാസം അർപ്പിച്ച് ചെയ്യുക. കുടുംബങ്ങളിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും. കഠിനാധ്വാനങ്ങൾ ഫലം കണ്ടേക്കാം.
ചിങ്ങം: പൊതുവിൽ നല്ല ദിവസമായിരിക്കും. ആത്മവിശ്വാസം കൈവരും. എല്ലാ കാര്യങ്ങളും ക്ഷമയോടെ ചെയ്യുക. നേട്ടം നിങ്ങളുടെ പക്ഷത്തായിരിക്കും.
കന്നി: പുതിയ വരുമാനസ്രോതസ്സുകൾ തുറന്നുവരും. വിവിധ തലങ്ങളിൽ ലാഭങ്ങൾ ഉണ്ടാകാനുള്ള സാധ്യത. മികച്ച ദിവസമായിരിക്കും. വിദ്യാർത്ഥികൾക്കും നല്ല ദിവസമാകാൻ സാധ്യത.
തുലാം: ഇന്ന് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. മാനസികമായി വിഷമം ഉണ്ടാകുന്ന ഘട്ടങ്ങൾ ഉണ്ടായേക്കാം. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കുക. സ്വയം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോവുക.
വൃശ്ചികം: പൊതുവിൽ നല്ല ദിവസമായി കാണുന്നു. ആത്മവിശ്വാസം ലഭിക്കും. പുതിയ അവസരങ്ങൾ മുന്നിൽ തുറക്കും. സാമ്പത്തികമായി ലാഭം നേടാൻ സാധ്യത. ശ്രദ്ധയോടെ ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.
ധനു: ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിരത മെച്ചപ്പെടും. മുൻകാല നിക്ഷേപങ്ങളിൽ നിന്നും ലാഭം കൈവരാൻ സാധ്യത.
മകരം : പുതിയ സാമ്പത്തിക സ്രോതസ്സുകൾ തുറന്നു വരാൻ സാധ്യത. പണം കൈകാര്യം ചെയ്യുമ്പോൾ അച്ചടക്കം പാലിക്കുക. ബിസിനസിൽ ലാഭമുണ്ടായേക്കാം. കാര്യങ്ങളെ പ്രായോഗികമായി സമീപിക്കുക.
കുംഭം: വെല്ലുവിളികൾ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയേക്കാം. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ ചെലുത്തുക. അനാവശ്യ ചിലവ് ഒഴിവാക്കുക. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ പോസിറ്റീവ് ഫലം.
മീനം: ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക. ജോലിസ്ഥലത്തും മികച്ച ദിവസമായിരിക്കും. സാമ്പത്തികമായി നേട്ടങ്ങൾ കൈവരും. നിങ്ങളുടെ സമർപ്പണവും ശുഭാപ്തി വിശ്വാസവും നല്ല സ്ഥലങ്ങൾ കൊണ്ടുവരും.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)