Astro Tips For Worship: പ്രാർത്ഥിച്ചിട്ടും ഫലം കാണുന്നില്ലേ? ആരാധനയുടെ പൂർണ്ണ ഗുണം നേടാനുള്ള നിയമങ്ങളും രീതിയും
Tips to Pray: പൂജ നടത്തുന്നതിനു മുമ്പായി ആ വ്യക്തി മൂന്ന് തവണ വായ കഴുകണം. ഇത് ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ എന്നീ മൂന്ന് ദൈവങ്ങളെ പ്രീതിപ്പെടുത്തും. പെരുവിരൽ ഉപയോഗിച്ച് ഒരിക്കലും
മനസ്സിന് സമാധാനം ലഭിക്കാൻ പലരും തിരഞ്ഞെടുക്കുന്ന മാർഗമാണ് പ്രാർത്ഥന. തന്റെ ഇഷ്ട ദേവനെ അല്ലെങ്കിൽ ദേവതയെ ആരാധിക്കുന്നതിലൂടെ മനസ്സിന് സമാധാനം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് പലരും. മറ്റു ചിലർ ജീവിതത്തിലെ വിജയത്തിനും കാര്യസാധനത്തിനുവേണ്ടിയും പ്രാർത്ഥിക്കാറുണ്ട്. എന്നാൽ പലപ്പോഴും ആളുകൾക്ക് നിരാശയും ലഭിക്കാറുണ്ട്. അത് ഒരു പക്ഷേ നാം പ്രാർത്ഥിക്കുന്നതിന്റെ അല്ലെങ്കിൽ ആരാധിക്കുന്നതിന്റെ രീതിയിൽ ഉള്ള തെറ്റുകൾ ആവാം അതിനു കാരണം. പലർക്കും വീട്ടിൽ സ്വന്തമായി പൂജാമുറി ഉണ്ടാകും. എന്നാൽ നാം ആരാധിക്കുന്ന രീതി ശരിയല്ലെങ്കിൽ ദൈവം പ്രീതിപ്പെടുന്നതിനു പകരം പ്രതികൂലമായ ഫലങ്ങൾ ലഭിക്കും.
അതിനാൽ ആരാധിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. വീട്ടിൽ ആരാധിക്കുന്നതിന് ഒരു വിഗ്രഹം മാത്രം സൂക്ഷിക്കുന്നതിന് പകരം നിരവധി ദേവീ ദേവന്മാരെ ആരാധിക്കുക. വീട്ടിൽ രണ്ട് ശിവലിംഗങ്ങൾ പൂജിക്കരുത്. ദിവസവും പൂജിക്കാൻ സാധിക്കുന്ന ഒരു ശിവലിംഗം മാത്രം സൂക്ഷിക്കുക. കഴിവതും വീട്ടിൽ ശിവലിംഗങ്ങൾ വെക്കാതിരിക്കുന്നതാണ് നല്ലത്. വീട്ടിൽ ഒരിക്കലും മൂന്ന് ഗണേശ വിഗ്രഹങ്ങൾ വെച്ച് ആരാധിക്കരുത്. പൂജ ചെയ്യുമ്പോൾ കുശ പുല്ല് അല്ലെങ്കിൽ സ്വർണം മോതിരം എന്നിവ ധരിച്ചാലും ദേവിക പ്രീതി പൂർത്തീകരിക്കാൻ സാധിക്കും.
ALSO READ: വൃശ്ചികം, ധനു… 5 രാശിക്കാർക്ക് സാമ്പത്തിക അഭിവൃദ്ധി; ധന യോഗത്തിന്റെ ശുഭകരമായ സംയോജനം
ശുഭകരമായ ചടങ്ങുകളിൽ കുങ്കുമ തിലകം ചാർത്തുന്നത് നല്ലതായി കണക്കാക്കുന്നു. പൂജാസമയത്ത് വയ്ക്കുന്ന അരി ഒരിക്കലും പൊട്ടിപ്പോയത് ആകരുത്. അരി പൂർണമായും വൃത്തിയുള്ളതും മുഴുവൻ ആകൃതിയിൽ ഉള്ളതും ആകാൻ ശ്രദ്ധിക്കണം. വെള്ളം പാൽ തൈര് നെയ്യ് മുതലായവ വിരലുകൾ കൊണ്ട് ഒരിക്കലും ഒഴിക്കരുത്. ഇവ ഒരു പാത്രം സ്പൂൺ മുതലായ ഉപയോഗിച്ച് മാത്രം ഒഴിക്കുക. കാരണം നിങ്ങളുടെ നഖങ്ങൾ തൊടുന്നതോടെ ഈ വസ്തുക്കൾ അശുദ്ധമാകും.
പാൽ തൈര് പഞ്ചാമൃതം മുതലായവ ചെമ്പ് പാത്രങ്ങളിൽ വയ്ക്കരുത്. കാരണം അവ മദ്യത്തിന് സമാനമാകും. പൂജ നടത്തുന്നതിനു മുമ്പായി ആ വ്യക്തി മൂന്ന് തവണ വായ കഴുകണം. ഇത് ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ എന്നീ മൂന്ന് ദൈവങ്ങളെ പ്രീതിപ്പെടുത്തും. പെരുവിരൽ ഉപയോഗിച്ച് ഒരിക്കലും ദൈവങ്ങൾക്ക് ചന്ദനം ചാർത്തരുത്. എല്ലായിപ്പോഴും ഒരു ചെറിയ പാത്രത്തിലോ ഇടതു കൈപ്പത്തിയിലോ വെക്കുക. പൂജ എപ്പോഴും കിഴക്ക് വടക്ക് അല്ലെങ്കിൽ വടക്കു കിഴക്ക് ദിശകളിലേക്ക് ദർശനമായി നടത്തുക. ഏതു പൂജയും ആരംഭിക്കുന്നതിനു മുമ്പ് കുളിച്ച് ശുദ്ധിയാക്കുക. ആരംഭിക്കുന്നതിനു മുമ്പായി ഗണപതിയേയും ഗുരുവിനെയും നിങ്ങളുടെ ദേവതയെയും ധ്യാനിക്കുക. പുഷ്പങ്ങൾ ഒരിക്കലും എന്തെങ്കിലും പാത്രങ്ങളിൽ വെള്ളം ഒഴിച്ച് അതിൽ കുതിർത്തു വയ്ക്കരുത്.