സദ്ഗുരു 360 നേരിട്ട് പ്രേക്ഷകരിലേക്ക്, ആത്മീയ അന്വേഷണത്തിൻ്റെ മറ്റൊരു തലം

പുരാതന ഹിന്ദു കലണ്ടർ വഴി ഭാരതത്തിലെ സമയക്രമ പാലനവും അതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളുമാണ് ആദ്യത്തെ എപ്പിസോഡിൽ സദ്ഗുരു ചൂണ്ടിക്കാണിക്കുന്നത്. ഇതെങ്ങനെ പ്രപഞ്ചവുമായും അതിൻ്റെ രഹസ്യങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു എന്നും സദ്ഗുരു സംസാരിക്കുന്നു. മനുഷ്യജീവിതത്തെ വലിയ പ്രപഞ്ച ചക്രങ്ങളുമായി ചേർത്ത് ഇന്ത്യൻ സംവിധാനങ്ങൾ എങ്ങനെ മാറ്റി എടുത്തു എന്നും എപ്പിസോഡിൽ പറയുന്നു.

സദ്ഗുരു 360 നേരിട്ട് പ്രേക്ഷകരിലേക്ക്, ആത്മീയ അന്വേഷണത്തിൻ്റെ മറ്റൊരു തലം

Sadguru 360

Updated On: 

01 May 2026 | 07:45 PM

ബെംഗളൂരു: ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ് ​​തൻ്റെ ഏറ്റവും പുതിയ യൂട്യൂബ് എപ്പിസോഡിന് തുടക്കമിട്ടു. ആത്മീയത മുതൽ സമകാലിക ജീവിതശൈലി വരെയുള്ള വിവിധ വിഷയങ്ങൾ സദ്ഗുരു ഈ പരമ്പരയിലൂടെ തൻ്റെ പ്രേക്ഷകർക്കായി അവതരിപ്പിക്കും.
ബുദ്ധ പൂർണിമ ദിനത്തിലാണ് സദ്ഗുരു ജഗ്ഗി വാസുദേവ് തൻ്റെ പുതിയ ഡിജിറ്റൽ സീരീസ് പുറത്തിറക്കിയത്. . പ്രേക്ഷകരോട് നേരിട്ട് സംസാരിക്കുകയാണ് സദ്ഗുരു ഈ പരമ്പരയിൽ. ആത്മീയ അന്വേഷണത്തെ സമകാലികതയുമായി സമന്വയിപ്പിക്കുന്നതായിരിക്കും ഡിജിറ്റൽ സീരിസിലെ പ്രധാന പരിപാടികൾ. “സദ്ഗുരു 360” എന്ന് പേരിട്ടിരിക്കുന്ന സീരിസ് സദ്-ഗുരു ഇംഗ്ലീഷ് യൂട്യൂബ് ചാനലിൽ എത്തും.അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് കൂടി പരിപാടി എത്തിക്കുക എന്നതാണ് സദ്ഗുരു 360-ൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

പുരാതന ഹിന്ദു കലണ്ടർ വഴി ഭാരതത്തിലെ സമയക്രമ പാലനവും അതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളുമാണ് ആദ്യത്തെ എപ്പിസോഡിൽ സദ്ഗുരു ചൂണ്ടിക്കാണിക്കുന്നത്. ഇതെങ്ങനെ പ്രപഞ്ചവുമായും അതിൻ്റെ രഹസ്യങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു എന്നും സദ്ഗുരു സംസാരിക്കുന്നു. മനുഷ്യജീവിതത്തെ വലിയ പ്രപഞ്ച ചക്രങ്ങളുമായി ചേർത്ത് ഇന്ത്യൻ സംവിധാനങ്ങൾ എങ്ങനെ മാറ്റി എടുത്തു എന്നും എപ്പിസോഡിൽ പറയുന്നു.

ALSO READ: Sadhguru: ‘നമ്മുടെ മനസ്സ്, ഏറ്റവും വലിയ സമ്പത്ത്’; സദ്ഗുരു

എപ്പിസോഡുകൾ എത്തുന്നത്.

ഓരോ പൂർണിമയിലും (പൗർണ്ണമി ദിവസം) പുതിയ എപ്പിസോഡുകൾ സദ്ഗുരു 360യിൽ എത്തും. പരമ്പരാഗത അഭിമുഖ രീതികളിൽ നിന്നും വ്യത്യസ്തമായി കാഴ്ചക്കാരുമായി നേരിട്ട് ഇടപഴകുകയാണ് എപ്പിസോഡിലൂടെ ലക്ഷ്യം വെക്കുന്നത്, ആത്മീയത, അസ്തിത്വം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള വിവരങ്ങൾ അടങ്ങുന്ന അഭിമുഖങ്ങളും കാഴ്ചക്കാർക്ക് ഇതിൽ പ്രതീക്ഷിക്കാം.

സദ്ഗുരു 360 എപ്പിസോഡ്

യൂട്യൂബിൽ കാണാം

English Summary

Sadhguru Jaggi Vasudev’s New Spiritual Solo cast Series Launched on Buddha Purnima. Sadhguru 360 will be a New Series which audience can directly Interact with Guru. Here we sharing all details about this Programme

Follow Us
Related Stories
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
Lucky Zodiac signs: വിവാഹം കഴിഞ്ഞാൽ പന പോലെ വളരും, സമ്പത്ത് കുമിഞ്ഞു കൂടും! ആ 6 ഭാഗ്യ രാശികൾ ഇവർ
Surya Shukra Nakshatra Parivartan 2026: തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു
Horoscope Today: കയ്യിൽ പണം വരും, മംഗല്യഭാഗ്യവുമുണ്ട്; പക്ഷേ…! ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'