AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shukra Gochar 2026:ജൂലൈ 4 മുതൽ തുലാം ഉൾപ്പെടെ രാശികളുടെ ഭാഗ്യം മാറുന്നു! ശുക്രൻ തുണയ്ക്കും

Shukra Gochar 2026 Lucky Zodiac Signs:ഈ രാശി ചിഹ്നത്തിന്റെ മാറ്റം 12 രാശികളുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. എന്നാൽ ചില രാശിക്കാരെ സംബന്ധിച്ച് വലിയ രീതിയിലുള്ള അനുഗ്രഹങ്ങൾക്കും സൗഭാഗ്യങ്ങൾക്കും ഈ സമയം കാരണമാകും. ഇവരുടെ കരിയർ ബന്ധങ്ങൾ സാമ്പത്തിക സ്ഥിതി എന്നിവയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഈ സംക്രമണം ഏതൊക്കെ രാശിക്കാർക്കാണ്..............

Shukra Gochar 2026:ജൂലൈ 4 മുതൽ തുലാം ഉൾപ്പെടെ രാശികളുടെ ഭാഗ്യം മാറുന്നു! ശുക്രൻ തുണയ്ക്കും
Shukra Gochar Image Credit source: Tv9 Network
Ashli C
Ashli C | Published: 01 Jul 2026 | 01:35 PM

ജ്യോതിഷത്തിൽ ശുക്രനെ സന്തോഷം, സമൃദ്ധി, സ്നേഹം എന്നിവയുടെ ഒരു ഘടകമായാണ് കണക്കാക്കുന്നത്. അത്തരത്തിൽ ശുക്രൻ്റെ സംക്രമണം നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ഈ സാഹചര്യത്തിൽ ജൂലൈ നാലിന് വൈകുന്നേരം ശുക്രൻ അതിന്റെ രാശി മാറ്റുന്നു. അത് കർക്കിടകം രാശി വിട്ട് ചിങ്ങം രാശിയിലേക്ക് കടക്കുന്നു.

ഈ രാശി ചിഹ്നത്തിന്റെ മാറ്റം 12 രാശികളുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. എന്നാൽ ചില രാശിക്കാരെ സംബന്ധിച്ച് വലിയ രീതിയിലുള്ള അനുഗ്രഹങ്ങൾക്കും സൗഭാഗ്യങ്ങൾക്കും ഈ സമയം കാരണമാകും. ഇവരുടെ കരിയർ ബന്ധങ്ങൾ സാമ്പത്തിക സ്ഥിതി എന്നിവയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഈ സംക്രമണം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം കൊണ്ടു വരുന്നതെന്ന് നോക്കാം.

ALSO READ:ധനു ഉൾപ്പടെ രാശികൾക്ക് ഇനി വിജയം മാത്രം! ദശാങ്ക് യോഗം സൗഭാ​ഗ്യങ്ങളുമായി എത്തുന്നു

ശുക്രൻ്റെ സംക്രമണം ഭാഗ്യം കൊണ്ടുവരുന്ന രാശികൾ…

മേടം

ശുക്രൻ അഞ്ചാം ഭാവത്തിലൂടെ സഞ്ചരിക്കുന്നത് മേടം രാശിക്കാർക്ക് വിജയത്തിലേക്കുള്ള പുതിയ വാതിലുകൾ തുറക്കും. വിദ്യാർത്ഥികളെ സംബന്ധിച്ചും ഇത് നല്ല സമയമായിരിക്കും. മത്സര പരീക്ഷകളിൽ മികച്ച വിജയം നേടാൻ സാധിക്കും. അവിവാഹിതരെ സംബന്ധിച്ച് ജീവിതത്തിലേക്ക് പ്രത്യേക ഒരു വ്യക്തി വരാൻ സാധ്യത. നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ മാധുര്യം വർദ്ധിക്കും. നിക്ഷേപങ്ങൾ ലാഭം നേടിത്തരും. ദീർഘകാലമായി മുടങ്ങി കിടക്കുന്ന പല ജോലികളും പൂർത്തിയാകും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ശുക്രൻ രണ്ടാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇത് ജീവിതത്തിൽ അപ്രതീക്ഷിതമായ പല മാറ്റങ്ങളും കൊണ്ടുവരും. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും നിങ്ങൾക്ക് മോചനം ലഭിക്കും. നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പുതിയ അംഗീകാരവും ബഹുമാനവും സമൂഹത്തിൽ ലഭിക്കും. ജോലി ചെയ്യുന്നവർക്കും ജോലി അന്വേഷിക്കുന്നവർക്കും ഇത് മികച്ച സമയം.

ചിങ്ങം

ഈ കാലയളവിൽ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ് ചെയ്യുന്നവർക്കും പുതിയ ബിസിനസിനെ കുറിച്ച് ചിന്തിക്കുന്നവർക്കും ഇത് നല്ല സമയം. മാതാപിതാക്കളിൽ നിന്നും പങ്കാളിയിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പ്രശംസ ലഭിക്കാനുള്ള സാധ്യതയും കാണുന്നു.

തുലാം

തുലാം രാശിയുടെ അധിപനാണ് ശുക്രൻ അതിനാൽ തന്നെ ഈ സംക്രമണം നിങ്ങൾക്ക് പല ലാഭങ്ങളും നേടിത്തരും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. നിക്ഷേപങ്ങളിലെ ഓഹരി വിപണിയിലെ ഏർപ്പെട്ടിരിക്കുന്നവർക്ക് ​ഗണ്യമായ നേട്ടങ്ങൾ കാണാൻ സാധിക്കും. പഴയ സുഹൃത്തുക്കളിൽ നിന്നോ മുതിർന്ന സഹോദരങ്ങളിൽ നിന്നോടുള്ള സ്നേഹവും പിന്തുണയും നിങ്ങൾക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങൾക്ക് കാരണമാകും. ജോലി ചെയ്യുന്നവർക്കും ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പുതിയ ബിസിനസ് തുടങ്ങാൻ ആരും ആഗ്രഹിക്കുന്നവർക്കും ഈ സമയം മികച്ചത് ആയിരിക്കും.

ENGLISH SUMMARY

In astrology, Venus is considered an element of happiness, prosperity, and love. As such, the transit of Venus can bring about major changes in our lives. In this case, on the evening of July 4, Venus changes its sign. It leaves Cancer and enters Leo.

 

Follow Us