Horoscope Today: ഈ രാശിക്കാർക്ക് കിട്ടാനുള്ള പണം തിരികെ ലഭിച്ചേക്കാം, അപ്രതീക്ഷിത ലാഭം വേറെ!; ഇന്നത്തെ നക്ഷത്രഫലം
Horoscope Today: Check Your Astro Predictions for June 30, 2026: ജൂൺ 30-ലെ ദിവസഫലം സമ്മിശ്രമാണ്. മിഥുനം, കർക്കടകം, തുലാം, ധനു, കുംഭം, മീനം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടവും വിജയവും പ്രതീക്ഷിക്കാം. എന്നാൽ മേടം, ഇടവം, ചിങ്ങം, കന്നി, വൃശ്ചികം, മകരം രാശിക്കാർക്ക് തടസ്സങ്ങൾ നേരിടാം. ഇതിൽ ഇടവക്കൂറുകാർ യാത്രാവേളകളിലും ചിങ്ങക്കൂറുകാർ മാനസിക സമ്മർദ്ദങ്ങളിലും പ്രത്യേകം ജാഗ്രത പാലിക്കുക
ഓരോ ദിവസവും തുടങ്ങും മുൻപ് ആ ദിനം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷ എല്ലാവർക്കുമുണ്ട്. സാമ്പത്തികം, ജോലി, ആരോഗ്യം കുടുംബം, തുടങ്ങി നിങ്ങളുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളിൽ ഇന്ന് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത് എന്ന് അറിയാനായി 2026 ജൂൺ 30 ചൊവ്വാഴ്ചയിലെ ദിവസ ഫലം നോക്കാം
മേടം
മേടം രാശിക്കാർക്ക് ഇന്ന് കാര്യതടസ്സത്തിനും ഇച്ഛാഭംഗത്തിനും സാധ്യതയുണ്ട്. ഇവർ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. ഉദര സംബന്ധമായ പ്രശ്നങ്ങളും, ശരീരത്തിന് സുഖക്കുറവും അനുഭവപ്പെടാം. വേണ്ടപ്പെട്ടവർ അകലാനുള്ള സാധ്യതയും കാണുന്നുണ്ട്.
ഇടവം
ഇടവം രാശിക്കാർ ഇന്ന് ഒരൽപ്പം സൂക്ഷ്മത പുലർത്തണം. സമ്പത്തിക നഷ്ടം, കാര്യപരാജയം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യതയുണ്ട്. അപകടഭീതി കൂടി നിലനിൽക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങളിൽ ഉൾപ്പടെയുള്ള യാത്രകൾ പ്രത്യേകം ശ്രദ്ധിക്കുക.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് മികച്ച നേട്ടങ്ങളുടെ ദിവസമാണ്. കാര്യവിജയവും അംഗീകാരവും തേടിയെത്തും. ആരോഗ്യവും കൂട്ടിനുണ്ടാകും. തൊഴിലന്വേഷണങ്ങൾ വിജയിക്കാനുള്ള സാധ്യത കാണുന്നുണ്ട്., സമ്പത്തിക ലാഭത്തിനുള്ള സാധ്യതയും കാണുന്നു. ഇഷ്ട ഭക്ഷണത്തിൻ്റെ കാര്യത്തിലും സമൃദ്ധി തന്നെ.
കർക്കിടകം
കർക്കിടകം രാശിക്കാർക്കും ഇന്നത്തെ ദിനം ഗുണകരം തന്നെ. മത്സരങ്ങളിൽ വിജയം സുനിശ്ചിതം. അംഗീകാരം തേടിയെത്തും. സുഹൃത്തുക്കളുമായുള്ള കൂടിച്ചേരൽ സന്തോഷം നൽകും. ഉല്ലാസ യാത്രകൾക്കും സാധ്യത കാണുന്നുണ്ട്. ശത്രുക്കളുടെ നീക്കങ്ങൾ വിജയം കാണില്ല.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് മാനസ്സിക പ്രയാസങ്ങളും കാര്യ തടസ്സങ്ങളും നേരിടാൻ സാധ്യതയുണ്ട്. അഭിമാനക്ഷതവും കലഹങ്ങളും അനുഭവപ്പെട്ടേക്കാം. സാമ്പത്തിക തടസ്സങ്ങളും കാണുന്നു. പുതിയ വായ്പ്പകൾക്കുള്ള ശ്രമങ്ങൾ പരാജയപ്പെടേക്കാം.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് അലച്ചിലും, യാത്രാ തടസ്സവും അനുഭവപ്പെടാം. സാമ്പത്തിക നഷ്ടം കാരണവും, ചിലവ് വർധിക്കുന്നത് കാരണവും മനഃപ്രയാസത്തിനും സാധ്യതയുണ്ട്. കാര്യപരാജയം നിരാശയിലാക്കാം. വേണ്ടപ്പെട്ടവർ നിങ്ങളിൽ നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്.
Also Read: Financial Growth Symptom’s: ജീവിതത്തിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? നിങ്ങൾ സമ്പന്നരാകാൻ പോകുന്നതിന്റെ സൂചനയാണ്
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസമാണ്. കാര്യവിജയം, മത്സരവിജയം, പുതിയ നേട്ടങ്ങൾ എന്നിവ തേടിയെത്തും. മികച്ച ആരോഗ്യവും അനുഭവപ്പെടും. സമൂഹത്തിൽ നിന്നും അംഗീകാരം ലഭിക്കാനും ഇടയുണ്ട് .
വൃശ്ചികം
വിശ്ചികം രാശിക്കാർക്ക് ചില കാര്യങ്ങൾ ഭാഗികമായി ശരിയായേക്കാം. പ്രവർത്തനമാന്ദ്യവും, കാര്യതടസ്സവും മനഃപ്രയാസത്തിന് കാരണമാകും. ഉദര സംബന്ധമായ പ്രശ്നങ്ങളും, ശരീരത്തിന് സുഖക്കുറവും അനുഭവപ്പെട്ടേക്കാം.
ധനു
ധനു രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം തന്നെ. മത്സരങ്ങളിൽ മുന്നേറ്റവും കാര്യവിജയവും അനുഭവപ്പെടും. മനസ്സിലെ ആഗ്രഹങ്ങൾ നടക്കും. മികച്ച ആരോഗ്യവും കാണുന്നുണ്ട്. സമൂഹത്തിൽ നിന്നും അംഗീകാരവും പ്രതീക്ഷിക്കാം.
മകരം
പല കാര്യങ്ങളിൽ നിന്നും മകരം രാശിക്കാരെ മറ്റുള്ളവർ മാറ്റി നിർത്താൻ ശ്രമിക്കുന്നതായി തോന്നാം. കാര്യപരാജയവും, ഇച്ഛാഭംഗവും നേരിടാൻ സാധ്യത. സാമ്പത്തിക നഷ്ടത്തിനും ഇടയുണ്ട്.
കുംഭം
യാത്രകൾ ഉദ്ദേശിച്ച ഫലം നൽകുകയും വിജയിക്കുകയും ചെയ്യും. മത്സര വിജയം, മികച്ച ആരോഗ്യം, കാര്യവിജയം, ശത്രുക്ഷയം എന്നിങ്ങനെ എല്ലാം ഗുണം തന്നെ. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി മികച്ച ദിവസമാണ്. കിട്ടാനുള്ള പണം തിരികെ ലഭിച്ചേക്കാം. കാര്യവിജയം, യാത്രാവിജയം, മത്സരവിജയം എന്നവക്കൊപ്പം, അപ്രത്രീക്ഷീത ദ്രവ്യലാഭവും ഉണ്ടാകും. സുഹൃത്തുക്കളുമായുള്ള കൂടിച്ചേരൽ സന്തോഷം നൽകും. സമൂഹത്തിൽ നിന്ന് അംഗീകാരവും ലഭിക്കും.
നിരാകരണം: ഈ വാര്‍ത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.
English Summary
Gemini, Cancer, Libra, Sagittarius, Aquarius, and Pisces will enjoy financial gains, recognition, and success. However, Aries, Taurus, Leo, Virgo, Scorpio, and Capricorn face distinct challenges, with Taurus needing strict travel caution and Leo facing potential mental stress.