AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ളയിൽ മറ്റൊരു കേസ് കൂടി? മൂന്നാം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ എസ്.ഐ.ടി നിയമോപദേശം തേടും

Another Case in Sabarimala Gold Robbery? SIT Seeks Legal Counsel on Third FIR: 2025-ലെ സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവാണ് ഒന്നാം പ്രതി. ഇദ്ദേഹം അടുത്തിടെ മരണപ്പെട്ടിരുന്നു. ശബരിമല തന്ത്രി കണ്ഠരര് രാജിവര്, ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കറ്റ് ഭണ്ഡാരി. ദേവസ്വം ബോർഡ് അംഗം എ അജികുമാർ, തിരുവാഭരണം കമ്മീഷ്ണർ രജിലാൽ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ

Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ളയിൽ മറ്റൊരു കേസ് കൂടി? മൂന്നാം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ എസ്.ഐ.ടി നിയമോപദേശം തേടും
അന്വേഷണത്തിൻ്റെ ഭാഗമായി സ്വർണപ്പാളികൾ ഇളക്കിമാറ്റിയപ്പോൾImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 01 Jul 2026 | 12:27 PM

ശബരിമല സ്വർണ്ണക്കൊള്ളയിൽ മറ്റൊരു എഫ്.ഐ.ആർ കൂടി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ എസ്,ഐ.ടിക്ക് ആശയക്കുഴപ്പം. ഇക്കര്യത്തിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന പി.എസ് പ്രശാന്തിനെ പ്രതി ചെർത്തിരുന്നു. എന്നാൽ പി.എസ് പ്രശാന്തിൻ്റെ ഭരണസമിതിക്കെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് ആശയക്കുപ്പം എന്നാണ് വിവരം. എ.ഡി.ജി.പി എച്ച് വെങ്കിടേഷാണ് ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുക. അതേസമയം മൂന്നാം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ കുറ്റപത്രം സമർപ്പിക്കുന്നത് വീണ്ടും വൈകും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ജൂൺ 29-നാണ് ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ  പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. 2025-ലെ സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവാണ് ഒന്നാം പ്രതി. ഇദ്ദേഹം അടുത്തിടെ മരണപ്പെട്ടിരുന്നു. ശബരിമല തന്ത്രി കണ്ഠരര് രാജിവര്, ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കറ്റ് ഭണ്ഡാരി. ദേവസ്വം ബോർഡ് അംഗം എ അജികുമാർ, തിരുവാഭരണം കമ്മീഷ്ണർ രജിലാൽ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. വിശ്വാസ വഞ്ചന, വ്യാജരേഖ ചമക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Also Read: Pinarayi Vijayan: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: ബക്കാഡിയുമായുള്ള ഡീൽ ആണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

ദ്വാരപലക ശിൽപ്പങ്ങൾ അഴിച്ച് കൊണ്ടുപ്പോകുന്നത് ദേവസ്വം മാനുവലിന് എതിരാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന പി.എസ് പ്രശാന്ത് ഇതിന് അനുമതി നൽകിയത് എന്നും തന്ത്രി ഇതിന് കൂട്ടുനിന്നും എന്നും അന്വേഷണ സംഘം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2019-ലെ ഗൂഢാലോചനയുടെ തുടർച്ചയായിരുന്നു 2025-ലെ കൊള്ള എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. 2019-ലെ തട്ടിപ്പ് മറയ്ക്കുന്നതിൻ്റെ ഭാഗമായി ബോധപൂർവമാണ് 2025-ൽ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശാനായി കൊണ്ടുപോയത്. 2023-ൽ.തന്നെ ഉണ്ണികൃഷ്ണൻ പോറ്റി ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു എന്നും നേരത്തെ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാാണ് ശിൽപ്പങ്ങൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത് എന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2019-ലെ സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും.

English Summary

The Special Investigation Team (SIT) faces ambiguity regarding the registration of a third FIR in the Sabarimala gold heist case. While former Travancore Devaswom Board President P.S. Prasanth was named an accused, the SIT is uncertain whether to file a separate case against his governing body. ADGP H. Venkatesh will seek legal counsel, though officials note a third FIR could delay the chargesheet submission.

Follow Us