Shukra Stotram: നിങ്ങളുടെ ജാതകത്തിൽ ശുക്രൻ ദുർബലനാണോ? വെള്ളിയാഴ്ച ഈ സ്തോത്രം ചൊല്ലുക
Shukra Stotram to chant on friday: നിങ്ങളുടെ ജാതകത്തിൽ ശുക്രൻ ദുർബലം ആണെങ്കിൽ അതിനെ ശക്തിപ്പെടുത്തുന്നതിനായി വെള്ളിയാഴ്ച ശുക്രൻ്റെ സ്തോത്രങ്ങൾ ചൊല്ലുന്നത് വളരെ നല്ലതായി കണക്കാക്കുന്നു. ശുക്രൻ ജാതകത്തിൽ ശക്തമാണെങ്കിൽ സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം....

Lord Shukra
ഹിന്ദു വിശ്വാസത്തിൽ ഓരോ ആഴ്ചയിലെ ഓരോ ദിവസവും ഏതെങ്കിലും ദേവതയ്ക്കോ ദേവനോ വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിരിക്കുന്നു. അതിനാൽ തന്നെ വെള്ളിയാഴ്ചകളിൽ ലക്ഷ്മിദേവിയെയും എല്ലാ അനുഷ്ഠാനങ്ങളോടുകൂടിയും ആരാധിക്കുന്നതും ഉപവാസങ്ങൾ അനുഷ്ഠിക്കുന്നതും നല്ലതായാണ് കണക്കാക്കുന്നത്.
ലക്ഷ്മിദേവിയെ ശരിയായ രീതിയിൽ ആരാധിക്കുകയും വെള്ളിയാഴ്ചകളിൽ ഉപവസിക്കുകയും ചെയ്യുന്നത് സന്തോഷവും സമാധാനവും നൽകുമെന്നാണ് വിശ്വാസം. വെള്ളിയാഴ്ച ദേവി ലക്ഷ്മിക്ക് വേണ്ടി മാത്രമല്ല ശുക്രനും കൂടിയുള്ള ദിവസമാണ്. അതിനാൽ തന്നെ ഈ ദിവസത്തിൽ ശുക്രനേയും ആരാധിക്കുന്നു. സന്തോഷം സ്നേഹം സമ്പത്ത് വിവാഹമെന്നിയുടെ ഘടകമായാണ് ലക്ഷ്മിദേവിയെ കണക്കാക്കുന്നത്. നിങ്ങളുടെ ജാതകത്തിൽ ശുക്രൻ ദുർബലം ആണെങ്കിൽ അതിനെ ശക്തിപ്പെടുത്തുന്നതിനായി വെള്ളിയാഴ്ച ശുക്രൻ്റെ സ്തോത്രങ്ങൾ ചൊല്ലുന്നത് വളരെ നല്ലതായി കണക്കാക്കുന്നു. ശുക്രൻ ജാതകത്തിൽ ശക്തമാണെങ്കിൽ സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.
ശുക്രസ്തോത്രം
ഹിമകുന്ദ മൃണാലാഭം ദൈത്യാനാം പരമം ഗുരും സർവ്വശാസ്ത്ര പ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം
മഞ്ഞും മുല്ലപ്പൂവും താമര പോലെ വെളുത്ത നിറമുള്ള വരും അസുരന്മാരുടെ പരമ ഗുരുവും എല്ലാ ശാസ്ത്രങ്ങളിലും അറിവുള്ളവനുമായ ഭൃഗുമഹർഷിയുടെ പുത്രനായ ശുക്ര ഭഗവാനെ ഞാൻ സ്മരിക്കുന്നു എന്നാണ് ഈ സ്തോത്രത്തിന്റെ അർത്ഥം. ഈ സ്തോത്രം ജപിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉന്നതി ലഭിക്കാൻ സഹായിക്കും. ശുക്രനുമായി ബന്ധപ്പെട്ട ജാതകത്തിലെ ദോഷങ്ങൾ അകലും.
ഹിമകുന്ദ മൃണാലാഭം ദൈത്യാനാം പരമം ഗുരും സർവ്വശാസ്ത്ര പ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം.