Sri Krishna Jayanthi 2026: ശ്രീകൃഷണ ജയന്തി എന്നാണ്? കൃത്യമായ തീയ്യതി, ശുഭകരമായ സമയം, പൂജാരീതി അറിയാം
Sri Krishna Jayanthi 2026 Date:ശ്രീകൃഷ്ണജയന്തി അഥവാ കൃഷ്ണ ജന്മാഷ്ടമി ഹിന്ദുക്കൾ ആചാരപൂർവ്വം ഭക്തിനിർഭരമായി ആഘോഷിക്കുന്നു.ചിങ്ങ മാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി വരുന്ന രോഹിണി നക്ഷത്ര ദിവസത്തിലാണ് ശ്രീ കൃഷ്ണ ജയന്തി.ഇത് ഭഗവാൻ കൃഷ്ണന്റെ 5253ാംമത്തെ ജന്മവാർഷികമാണ്. തിന്മയുടെ മേൽ നന്മ വിജയം നേടിയ ദിവസമാണ് ശ്രീകൃഷ്ണജയന്തി. അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ തന്നെ അഷ്ടമിരോഹിണി ദിനത്തിൽ അർദ്ധരാത്രിയിൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനകളും നടക്കും......

Sree Krishna Jayanthi
ഭഗവാൻ ശ്രീകൃഷ്ണന്റെ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് ശ്രീകൃഷ്ണജയന്തി. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസം ആണ് ഇത്. ദ്വാപര യുഗത്തിലാണ് ഭഗവാൻ കൃഷ്ണൻ ജനിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ ശ്രീകൃഷ്ണജയന്തി അഥവാ കൃഷ്ണ ജന്മാഷ്ടമി ഹിന്ദുക്കൾ ആചാരപൂർവ്വം ഭക്തിനിർഭരമായി ആഘോഷിക്കുന്നു. മധുരയിൽ യദുവംശത്തിൽ വസുദേവന്റെയും ദേവികയുടെയും മകനായാണ് ശ്രീകൃഷ്ണൻ ജനിച്ചത്. എന്നാൽ കൃഷ്ണനെ വളർത്തിയത് യശോദയും നന്ദഗോപരും ആണ്. ചിങ്ങ മാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി വരുന്ന രോഹിണി നക്ഷത്ര ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യ ദിവസം കൃഷ്ണാഷ്ടമി, ഗോപാലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.
കേരളത്തിൽ രോഹിണി നക്ഷത്രം വരുന്ന ദിവസമാണ് ശ്രീകൃഷ്ണജയന്തി ആഘോഷമാക്കുന്നത് എങ്കിൽ മറ്റു ചില സംസ്ഥാനങ്ങളിൽ അഷ്ടമി വരുന്ന ദിവസത്തെയാണ് കൃഷ്ണജന്മാഷ്ടമി ആയി കരുതുന്നത്. അത്തരത്തിൽ ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത് സെപ്റ്റംബർ 4 വെള്ളിയാഴ്ചയാണ്. ഇത് ഭഗവാൻ കൃഷ്ണന്റെ 5253ാംമത്തെ ജന്മവാർഷികമാണ്. തിന്മയുടെ മേൽ നന്മ വിജയം നേടിയ ദിവസമാണ് ശ്രീകൃഷ്ണജയന്തി. ഈ ദിവസം ഭഗവാൻ കൃഷ്ണന്റെ ജനനത്തെയാണ് അടയാളപ്പെടുത്തുന്നത്. ഭഗവാൻ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. ഈ ദിവസം വ്രതം ആചരിക്കുന്നതും ഭഗവാൻ കൃഷ്ണനെ ആരാധിക്കുന്നതും. ചാന്ദ്ര കലണ്ടർ പ്രകാരം ഭദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം ദിവസമാണ് ശ്രീകൃഷ്ണജയന്തി വരുന്നത്.
ALSO READ:അനിഴം നാളിൽ ശനി രേവതി നക്ഷത്രത്തിലേക്ക്! 3 രാശിക്കാരുടെ ബാങ്ക് ബാലൻസ് ഇരട്ടിക്കും
അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണൻ ജനിച്ചത്
അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ തന്നെ അഷ്ടമിരോഹിണി ദിനത്തിൽ അർദ്ധരാത്രിയിൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനകളും നടക്കും. ഈ ദിവസങ്ങളിൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നതും വ്രതം അനുഷ്ഠിക്കുന്നതും വളരെ ശ്രേഷ്ഠമാണ്. മാത്രമല്ല ഭഗവത്ഗീത പാരായണം ചെയ്യുന്നതും ശ്രീകൃഷ്ണ വചനങ്ങൾ ചൊല്ലുന്നതും നല്ലതായി കണക്കാക്കപ്പെടുന്നു. പലസംസ്ഥാനങ്ങളിലും പല രീതിയിലാണ് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. ചിലയിടങ്ങളിൽ ശ്രീകൃഷ്ണൻ ജനിച്ചുവെന്ന വിശ്വസിക്കുന്ന അർദ്ധരാത്രിക്ക് ശേഷം കുഞ്ഞു കൃഷ്ണന്റെ രൂപങ്ങൾ കുളിപ്പിച്ച് വസ്ത്രം ധരിപ്പിക്കുകയും തുടർന്ന് തൊട്ടിലിൽ വയ്ക്കുകയും ചെയ്യുന്ന ഒരു ആചാരമുണ്ട്.
ശേഷം കുടുംബത്തിലെ അംഗങ്ങൾ തമ്മിൽ മധുരപലഹാരങ്ങൾ പങ്കിടുകയും സ്ത്രീകൾ അവരുടെ വീടിന്റെ വാതിലിനും അടുക്കളയും പുറത്ത് ചെറിയ കുട്ടികളുടെ കാൽപ്പാടുകൾ വരയ്ക്കുകയും ചെയ്യുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ അവരുടെ വീട്ടിലേക്ക് വരുന്നു എന്നതാണ് ഇതുകൊണ്ട് പ്രതീകപ്പെടുന്നത്. ശ്രീകൃഷ്ണജയന്തി ദിവസത്തിൽ ഗുരുവായൂരിലും, അമ്പലപ്പുഴയിലും, ആറന്മുള പത്മനാഭസ്വാമി, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, തിരുവാർപ്പ്, തൃച്ചംബരം, തെക്കൻ ചിറ്റൂർ, തൃശ്ശൂർ തിരുവമ്പാടി, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഏലൂർ മേജർ നാറാണത്തു ക്ഷേത്രം, തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ വിശേഷമായ ആഘോഷങ്ങളോടെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു.
ENGLISH SUMMARY
Sri Krishna Jayanti is the most auspicious day of Lord Krishna. It is the birthday of Lord Krishna. It is believed that Lord Krishna was born in the Dwapara Yuga. This year, Sri Krishna Jayanti is celebrated on Friday, September 4. This is the 5253rd birth anniversary of Lord Krishna.Therefore, Sri Krishna Jayanti or Krishna Janmashtami is celebrated by Hindus with devotion and devotion.