2026ലെ അവസാനത്തെ മൂന്നു മാസങ്ങൾ ഈ മൂന്ന് രാശിക്കാർക്ക് സൗഭാഗ്യം കൊണ്ടുവരും! നിങ്ങളും ഉണ്ടോ?
ഒക്ടോബർ മാസത്തിൽ ഒരു പ്രധാന ഗ്രഹ സംക്രമണം നടക്കും. ആ സമയത്ത് ദേവന്മാരുടെ ഗുരുവായ ഗുരു ഭഗവാൻ ചിങ്ങം രാശിയിൽ പ്രവേശിക്കും. ഇതോടൊപ്പം രാഹുവും കേതുവും അവരുടെ സ്ഥാനങ്ങൾ മാറ്റും. ഇതുകൂടാതെ ഈ സമയത്ത് ഗ്രഹങ്ങളുടെ നക്ഷത്ര മാറ്റങ്ങളും ഗ്രഹസംയോജനങ്ങൾ മൂലമുള്ള യോഗങ്ങളുടെ രൂപീകരണവും ചില രാശിചനങ്ങളുടെ ഭാഗ്യം പ്രകാശിപ്പിക്കും...........
2026 അവസാനിക്കാൻ ഒരുങ്ങുകയാണ്. ഇനി ഒരു മൂന്നുമാസം കൂടി കഴിഞ്ഞാൽ നമ്മൾ 2027 ലേക്ക് പ്രവേശിക്കും. ജ്യോതിഷം അനുസരിച്ച് വർഷത്തിലെ അവസാനത്തെ മൂന്നു മാസങ്ങൾ വളരെ പ്രത്യേകതയുള്ളതാണ്. മാത്രമല്ല ഈ മൂന്നു മാസങ്ങളിലെ ഗ്രഹസ്ഥാനങ്ങളുടെ സ്വാധീനം 12 രാശിചിഹ്നങ്ങളുടെയും ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ അനുഭവപ്പെടുന്നതായിരിക്കും. ഒക്ടോബർ മാസത്തിൽ ഒരു പ്രധാന ഗ്രഹ സംക്രമണം നടക്കും. ആ സമയത്ത് ദേവന്മാരുടെ ഗുരുവായ ഗുരു ഭഗവാൻ ചിങ്ങം രാശിയിൽ പ്രവേശിക്കും. ഇതോടൊപ്പം രാഹുവും കേതുവും അവരുടെ സ്ഥാനങ്ങൾ മാറ്റും. ഇതുകൂടാതെ ഈ സമയത്ത് ഗ്രഹങ്ങളുടെ നക്ഷത്ര മാറ്റങ്ങളും ഗ്രഹസംയോജനങ്ങൾ മൂലമുള്ള യോഗങ്ങളുടെ രൂപീകരണവും ചില രാശിചനങ്ങളുടെ ഭാഗ്യം പ്രകാശിപ്പിക്കും.
ഇത് ഈ രാശികൾക്ക് ഭാഗ്യം, തൊഴിൽ, പുരോഗതി സാമ്പത്തിക നേട്ടങ്ങൾ, ആഗ്രഹിക്കുന്ന വിജയം, ബന്ധങ്ങളിലെ അടുപ്പം പുതിയ ജോലി അവസരങ്ങൾ മുതലായവ കൊണ്ടുവരും. അത്തരത്തിൽ 2026 അവസാനത്തെ മൂന്നു മാസങ്ങളിൽ ഏതൊക്കെ രാശി
ക്കാർക്ക് ഭാഗ്യം ലഭിക്കാൻ പോകുന്നത് എന്ന് നോക്കാം.
ALSO READ:നാളെ ഈ മൂന്ന് രാശിക്കാർ പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക! സെപ്റ്റംബർ 26ന് ബുധൻ സംക്രമിക്കുന്നു!
കർക്കിടകം
കർക്കിടക രാശിക്കാർക്ക് വർഷത്തിലെ അവസാനത്തെ മൂന്നുമാസം വളരെ ഭാഗ്യം നിറഞ്ഞതായിരിക്കും. എല്ലാ ജോലിയിലും നിങ്ങൾക്ക് നല്ല വിജയം ലഭിക്കും. ജോലിയിൽ നിങ്ങൾക്ക് നല്ല മാറ്റങ്ങൾ കാണാൻ സാധിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ഒരു പുതിയ ജോലി ആരംഭിച്ചാൽ നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന വിജയം ലഭിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും ചിലർക്ക് വിദേശത്ത് ജോലി ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കും ദാമ്പത്യ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും ജോലിക്കാർക്ക് യാത്രകൾ നടത്തേണ്ടി വന്നേക്കാം. ഈ യാത്രകൾ നിങ്ങൾക്ക് മികച്ച നേട്ടങ്ങൾ കൊണ്ടുവരും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് വർഷത്തിലെ അവസാനത്തെ മൂന്നുമാസം വളരെ സന്തോഷം നിറഞ്ഞതായിരിക്കും. നിങ്ങളുടെ മൂല്യവും ബഹുമാനവും വർദ്ധിക്കും. കുടുംബത്തിൽ നിങ്ങളുടെ സ്വാധീനം പതിവിലും വർദ്ധിക്കും. പുതിയൊരു വീടോ വാഹനമോ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും. വളരെ കാലമായി നിങ്ങളുടെ കൈകളിൽ കുടുങ്ങിക്കിടക്കുന്ന പണം നിങ്ങളുടെ കൈകളിൽ എത്തിച്ചേരും. ക്ഷമയോടെ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന നിങ്ങളുടെ ശ്രമങ്ങളിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. ബിസിനസുകാർക്ക് അപ്രതീക്ഷിതമായി നല്ല ലാഭം ലഭിക്കും പ്രധാനമായും നിങ്ങളുടെ ജീവിതം നിലവാരം ഉയരും.
തുലാം
2019ലെ അവസാന മൂന്ന് മാസങ്ങൾ തുലാം രാശിക്കാർക്ക് നേട്ടങ്ങൾ നിറഞ്ഞതായിരിക്കും. നിങ്ങൾ ഇതുവരെ നേരിട്ടിരുന്ന പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല ആശ്വാസം ലഭിക്കും. ജോലി, ബിസിനസ് എന്നിവയ്ക്ക് വേണ്ടി നിങ്ങൾക്ക് ദീർഘദൂര യാത്രകൾ നടത്തേണ്ടി വന്നേക്കാം. വിവാഹിതരല്ലാത്തവർക്ക് ഒരു നല്ല ഭർത്താവിനെ ലഭിക്കും. നിങ്ങൾ പ്രണയത്തിൽ ആണെങ്കിൽ ആ സ്നേഹം കുടുംബാംഗങ്ങൾ അംഗീകരിക്കും. കരിയർ വളരെ മികച്ചത് ആയിരിക്കും. ബന്ധങ്ങളിൽ പരസ്പരവിശ്വാസവും ആകർഷണവും വർദ്ധിക്കും. പ്രധാനമായും നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കാണാൻ സാധിക്കും.
( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും ജ്യോതിഷഫലമായ സൂചനകളുടെയും അടിസ്ഥാനത്തിലാണ്.TV9 മലയാളം ഇവർ സ്ഥിതീകരിക്കുന്നില്ല )