ഈ നാല് രാശിക്കാർക്ക് രണ്ടാം വിവാഹത്തിന് സാധ്യത!

അത് ഒരു തെറ്റോ അവരുടെ കുറ്റമോ അല്ല അവരുടെ രാശിപ്രകാരമുള്ള ചില സ്വഭാവസവിശേഷതകളും യോഗങ്ങളും കാരണമാണ് അങ്ങനെ സംഭവിക്കുന്നത്. ആ വ്യക്തികളുടെ സാഹചര്യം, വളർച്ചയോടുള്ള അഭിനിവേശം, അല്ലെങ്കിൽ പുതിയ തുടക്കങ്ങളിലുള്ള വിശ്വാസം തുടങ്ങിയ വിവിധ കാരണങ്ങളാൽ ആണ് ഇത് സംഭവിക്കുന്നത്. അത്തരത്തിൽ രണ്ടു തവണ വിവാഹം കഴിക്കാൻ സാധ്യതയുള്ള.....

ഈ നാല് രാശിക്കാർക്ക് രണ്ടാം വിവാഹത്തിന് സാധ്യത!

Marriage

Updated On: 

24 Sep 2026 | 09:31 PM

ജ്യോതിഷപ്രകാരം ചില രാശിക്കാർക്ക് രണ്ട് വിവാഹങ്ങൾ കഴിക്കാനുള്ള സാധ്യത കൂടുതലാണ്. അത് ഒരു തെറ്റോ അവരുടെ കുറ്റമോ അല്ല അവരുടെ രാശിപ്രകാരമുള്ള ചില സ്വഭാവസവിശേഷതകളും യോഗങ്ങളും കാരണമാണ് അങ്ങനെ സംഭവിക്കുന്നത്. ആ വ്യക്തികളുടെ സാഹചര്യം, വളർച്ചയോടുള്ള അഭിനിവേശം, അല്ലെങ്കിൽ പുതിയ തുടക്കങ്ങളിലുള്ള വിശ്വാസം തുടങ്ങിയ വിവിധ കാരണങ്ങളാൽ ആണ് ഇത് സംഭവിക്കുന്നത്. അത്തരത്തിൽ രണ്ടു തവണ വിവാഹം കഴിക്കാൻ സാധ്യതയുള്ള രാശികൾ ആരൊക്കെ എന്ന് നോക്കാം.

ഇടവം

പ്രണയത്തിന്റെയും ബന്ധങ്ങളുടെയും ഗ്രഹമായ ശുക്രൻ ഭരിക്കുന്ന ഇടവം ബന്ധങ്ങളിലെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും വളരെയധികം പ്രാധാന്യം നൽകുന്നവരാണ്. ദാമ്പത്യത്തിലെ സ്ഥിരതയും വിശ്വസ്തതയും പുലർത്തുന്നതിൽ ഇവർ സവിശേഷമാണ്. അതിനാൽ തന്നെ ആദ്യത്തെ വിവാഹം അവരുടെ പ്രതീക്ഷകൾ നിറവേറ്റിയില്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന സ്ഥിരതയും സുരക്ഷയും നൽകാൻ കഴിയുന്ന ഒരു പങ്കാളിയെ കണ്ടെത്തുന്നതായിരിക്കും ഇവരിൽ കൂടുതൽ താല്പര്യം കാണിക്കുക. സ്കൂട്ടർ ഒന്നിനും അവരുടെ വ്യക്തിപരമായ സന്തോഷത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. അവരുടെ ആദ്യത്തെ വിവാഹം നിറവേറ്റിന്നില്ലെങ്കിൽ പുനർവിവാഹം നടത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

ALSO READ:ഈ നാല് രാശിക്കാർക്ക് ഒക്ടോബർ മാസം നേട്ടങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരും

തുലാം

ഇടവം രാശികളെ പോലെതന്നെ തുലാം രാശിക്കാരെയും സൗന്ദര്യത്തിന്റെയും ബന്ധങ്ങളുടെയും അർഹമായ ശുക്രനാണ് ഭരിക്കുന്നത്. തുലാം രാശിക്കാർ അവരുടെ ബന്ധങ്ങളിലെ ഐക്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നു. അതിനാൽ തന്നെ അവരുടെ ആദ്യ വിവാഹത്തിൽ ആഗ്രഹിക്കുന്ന ഐക്യമോ സന്തോഷമോ സംതൃപ്തിയോ ലഭിച്ചിട്ടില്ലെങ്കിൽ രണ്ടാം വിവാഹത്തിലൂടെ അത്തരം ഒരു അന്തരീക്ഷം നൽകാൻ കഴിഞ്ഞാൽ പങ്കാളിയെ അവർ അന്വേഷിച്ച് കണ്ടെത്തും.

വൃശ്ചികം

ചൊവ്വ ഭരിക്കുന്ന വൃശ്ചിക രാശിക്കാർ അവരുടെ ആഴത്തിലുള്ള വൈകാരിക സ്വഭാവത്തിനും തീവ്രമായ വികാരങ്ങൾക്കും പേരുകേട്ടവരാണ്. ജീവിതത്തിൽ അർഹമായ അംഗീകാരവും അഭിനന്ദനവും ലഭിക്കുന്നതിൽ അവർ വിമുഖത കാണിക്കും. വിവാഹത്തിൽ അവർക്ക് സ്നേഹവും അടുപ്പവും അംഗീകാരവും ആവശ്യമാണ്. ആദ്യ വിവാഹത്തിൽ അർഹമായ അംഗീകാരം ലഭിച്ചില്ലെങ്കിൽ അവർ അവരുടെ തീവ്രമായ വികാരങ്ങൾക്കും വൈകാരിക സ്വഭാവത്തിന് പകരം വയ്ക്കാൻ കഴിയുന്ന ഒരു പങ്കാളിയെ തീർച്ചയായും രണ്ടാം വിവാഹത്തിലൂടെ അന്വേഷിക്കും.

ധനു

വ്യാഴത്തിന്റെ ആധിപത്യത്തിൽ ധനു രാശിക്കാർ അവരുടെ സ്വാതന്ത്ര്യത്തെ വളരെയധികം വിലമതിക്കുന്നു. ദാമ്പത്യജീവിതം നൽകുന്ന സന്തോഷത്തേക്കാൾ വ്യക്തിപരമായ സ്വാതന്ത്ര്യമാണ് ഇവർക്ക് പ്രധാനം. അതിനാൽ പരമ്പരാഗത ദാമ്പത്യത്തിൽ അവർക്ക് എളുപ്പത്തിൽ ശ്വാസംമുട്ടൽ അനുഭവപ്പെടും പോലെ തോന്നാം. അതിനാൽ ആദ്യത്തെ വിവാഹത്തിൽ അവർക്ക് പരിമിതികൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ കൂടുതൽ സ്വാതന്ത്ര്യം സ്വയംഭരണവും നൽകാൻ കഴിയുന്ന മറ്റൊരു പങ്കാളിയെ അവർ അന്വേഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായി സൂചനകളുടെയും അടിസ്ഥാനത്തിലാണ് . വ്യക്തികളുടെ സംസ്കാരവും രീതിയും അനുസരിച്ച് ഇതിലും മാറ്റങ്ങൾ വന്നേക്കാം. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ TV9 മലയാളം സ്ഥിരീകരിക്കുന്നില്ല.

ENGLISH SUMMARY

According to astrology, individuals belonging to certain zodiac signs have a higher likelihood of marrying twice. This is not a mistake or a fault of their own; rather, it stems from specific personality traits and astrological alignments associated with their signs. Such outcomes arise from various factors, including their personal circumstances, a strong drive for growth, or a belief in fresh beginnings.

Loading...
Unable to load recommendations.
Follow Us
തനിയെ നിറം മാറും! ടിവിഎസ് ജുപ്പിറ്റർ സ്പെക്ട്രൽ എഡിഷൻ
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം