Today Horoscope: അഹങ്കാരം ആപത്തിലാക്കും, ജോലി നഷ്ടമായേക്കാം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope Today In Malayalam: ചിലർക്ക് നല്ലതും പ്രതീക്ഷയുള്ളതുമായ സംഭവങ്ങൾ ജീവിത്തിൽ ഉണ്ടായേക്കാം. മറ്റ് ചിലർക്ക് വളരെ മോശം അനുഭവമാകാം ഫലം. അത്തരത്തിൽ ഇന്നത്ത് നിങ്ങളുടെ രാശിഫലം പൂർണമായി പരിശോധിക്കാം.

Today Horoscope: അഹങ്കാരം ആപത്തിലാക്കും, ജോലി നഷ്ടമായേക്കാം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Today Horoscope

Published: 

01 Sep 2025 06:13 AM

ഇന്ന് സെപ്റ്റംബർ ഒന്ന് തിങ്കളാഴ്ച്ച. വീണ്ടും ശുഭപ്രതീക്ഷകളോടെ പുതിയൊരു മാസത്തിലേക്ക് കടക്കുകയാണ്. മലയാളം മാസം ചിങ്ങം 16 തൃക്കേട്ട. തിരുവോണത്തിന് ഇനി ദിവസങ്ങൾ മാത്രം. ഓണത്തോട് അടുക്കുന്തോറും മലയാളികൾ പരക്കംപാച്ചിലിലാണ്. എന്നാൽ ഏത് തിരക്കിലും ചില രാശിക്കാർ നിങ്ങളുടെ ദിവസഫലം എന്താണെന്ന് അറിഞ്ഞിരിക്കണം. ചിലർക്ക് നല്ലതും പ്രതീക്ഷയുള്ളതുമായ സംഭവങ്ങൾ ജീവിത്തിൽ ഉണ്ടായേക്കാം. മറ്റ് ചിലർക്ക് വളരെ മോശം അനുഭവമാകാം ഫലം. അത്തരത്തിൽ ഇന്നത്ത് നിങ്ങളുടെ രാശിഫലം പൂർണമായി പരിശോധിക്കാം.

മേടം

മേടം രാശിക്കാർക്ക് പൊതുവേ നല്ല ദിവസമാണ് ഇന്ന്. എന്നാൽ അഹങ്കാരം മൂലം മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ജോലിയിൽ എതിരാളികൾ ഉണ്ടായേക്കാനുള്ള സാധ്യത കൂടുതലാണ്. യാത്രകൾ ഗുണം ചെയ്യും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് പൊതുവേ ​ഗുണദോഷസമ്മിശ്ര ദിവസമാണ്. ആരോഗ്യവും ശ്രദ്ധിക്കുക. കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടാവാം. ബിസിനസ്സിൽ ശ്രദ്ധിക്കണം. വരുമാനത്തിന് അനുസരിച്ച് ചിലവ് നിയന്ത്രിക്കുക.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് അല്പം വിഷമം നേരിട്ടേക്കാം. ജോലി സ്ഥലത്ത് വളരെയധികം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ജോലി നഷ്ടമായേക്കാം. വീട്ടിലെ പ്രശ്നങ്ങൾ ഓർത്ത് സമാധാനം പോയേക്കാം. തർക്കങ്ങൾ പറഞ്ഞു തീർക്കുക.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. യാത്രകൾ പോകാൻ അവസരം ലഭിച്ചേക്കാം. കുടുംബത്തിനുള്ളിൽ തെറ്റിദ്ധാരണകൾ വരാൻ സാധ്യതയുണ്ട്. എന്നാൽ അവ പരിഹരിക്കാൻ സാധിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാർ ആരോ​ഗ്യ പ്രത്യേകം ശ്രദ്ധിക്കേണ്ട ദിവസമാണ്. വീട്ടിലെ ആവശ്യങ്ങൾക്കായി കൂടുതൽ പണം ചിലവഴിക്കേണ്ടി വരും. ജോലി മാറാൻ ശ്രമിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിച്ചേക്കാം.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ആഗ്രഹങ്ങൾ സഫലമായേക്കാം. രഹസ്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. അതിനാൽ ചിലവുകൾ നിയന്ത്രിക്കു.

തുലാം

തുലാം രാശിക്കാർക്ക് ​ഗുണദോഷസമ്മിശ്ര ദിവസമാണ് ഇന്ന്. കോടതി കാര്യങ്ങളിൽ വിജയം ഉണ്ടാകും. ബിസിനസ്സിൽ മെച്ചം കുറവായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് അല്പം വിഷമങ്ങൾ ഉണ്ടായേക്കാം. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയം ഉണ്ടാകും. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ നിങ്ങൾ കോപം നിയന്ത്രിക്കുക.

ധനു

ധനു രാശിക്കാർക്ക് ഇന്ന് പൊതുവേ നല്ല ദിവസമാണ്. പങ്കാളിത്ത ബിസിനസ്സിൽ ശ്രദ്ധ വേണം. ആരോ​ഗ്യം പ്രത്യേകം ശ്രദ്ധിക്കുക. കുടുംബത്തിൽ മനസമ്മാധാനം ഉണ്ടാകും.

മകരം

മകരം രാശികാർക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങൾക്ക് പുതിയ വസ്തുക്കൾ വാങ്ങാൻ സാധിക്കും. സാമ്പത്തികമായി നേട്ടമുണ്ടാകും. കോപവും വാശിയും നിയന്ത്രിക്കണ്ട സമയമാണ്.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. മറ്റുള്ളവരുമായി തർക്കിക്കാതിരിക്കാൻ ശ്രമിക്കുക. ബിസിനസ്സിൽ ശ്രദ്ധയോടെ പണം നിക്ഷേപിക്കുക.

മീനം

മീനം രാശിക്കാർക്ക് ഇന്ന് ഉയർച്ചകളുടെ ദിവസമാണ്. പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും. കുടുംബത്തിൽ മം​ഗളകരമായ കാര്യങ്ങൾ നടക്കും. വിവാഹം ആലോചിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്