Today’s Horoscope: പകൽ ദുരിതമായിരിക്കും, പക്ഷെ വൈകുന്നേരം കാര്യങ്ങൾ മാറിമറിയും, ഇന്നത്തെ നക്ഷത്രഫലം

Today's complete horoscope Februry 21 : മിക്ക രാശിക്കാർക്കും വൈകുന്നേരം ആറു മണി എന്നത് ഒരു നിർണ്ണായക സമയമാണ്. ഈ സമയക്രമം മനസ്സിലാക്കി കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത് ഗുണകരമാകും.

Todays Horoscope: പകൽ ദുരിതമായിരിക്കും, പക്ഷെ വൈകുന്നേരം കാര്യങ്ങൾ മാറിമറിയും, ഇന്നത്തെ നക്ഷത്രഫലം

Horoscope

Published: 

21 Feb 2026 | 06:03 AM

ഇന്ന് ഫെബ്രുവരി 21 ശനിയാഴ്ച. ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്തഫലങ്ങളാകും അനുഭവപ്പെടുക. ഇന്നത്തെ കാര്യമെടുത്താൽ ചില രാശിക്കാർക്ക് വൈകുന്നേരം ആറു മണിക്ക് ശേഷം വലിയ മാറ്റങ്ങൾ പ്രവചിക്കപ്പെടുന്നു. നോക്കാം 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം.

മേടം: പകൽ കലഹവും യാത്രാതടസ്സവും ഉണ്ടായേക്കാം. എന്നാൽ ആറു മണിക്ക് ശേഷം കാര്യവിജയവും ആരോഗ്യവും കൈവരും.

ഇടവം: കാര്യവിജയം, അംഗീകാരം, ആരോഗ്യം എന്നിവ ഫലം. ബിസിനസ്സിൽ പുതിയ വഴിത്തിരിവുകൾക്ക് സാധ്യത.

മിഥുനം: പരീക്ഷകളിൽ വിജയം, ഇഷ്ടഭക്ഷണ ലഭ്യത. പുതിയ കോഴ്സുകളിൽ പ്രവേശനം നേടാൻ അനുകൂല സമയം.

കർക്കടകം: പകൽ നേരിടുന്ന മനഃപ്രയാസവും ഇച്ഛാഭംഗവും വൈകുന്നേരത്തോടെ മാറും. നിയമവിജയവും ഭക്ഷണസമൃദ്ധിയും പ്രതീക്ഷിക്കാം.

ചിങ്ങം: ധനതടസ്സം, നഷ്ടം, ഉദരവൈഷമ്യം എന്നിവ നേരിടാം. വൈകുന്നേരത്തിന് ശേഷവും സമ്മിശ്രഫലമായിരിക്കും.

 

Also read – വീട്ടിൽ സമ്പത്തും സമൃദ്ധിയും കൊണ്ടുവരണോ? പരിഹാരമുണ്ട്

 

കന്നി: പകൽ സമയം കാര്യവിജയവും അംഗീകാരവും ഉണ്ടാകുമെങ്കിലും വൈകുന്നേരം 6 കഴിഞ്ഞാൽ കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യത.

തുലാം: യാത്രകൾ വിജയിക്കും. സമ്മാനങ്ങൾ ലഭിക്കാനും പുതിയ വസ്തുക്കൾ വാങ്ങാനും അവസരം ലഭിക്കും.

വൃശ്ചികം: പകൽ അലച്ചിലും നഷ്ടങ്ങളും ഉണ്ടായേക്കാം. രാത്രിയോടെ കാര്യവിജയവും ശത്രുക്ഷയവും ഫലം.

ധനു: ഇന്ന് ഈ രാശിക്കാർക്ക് അല്പം പ്രയാസകരമായ ദിനമാണ്. കലഹം, ശരീരസുഖക്കുറവ്, വേദനാജനകമായ അനുഭവങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത വേണം.

മകരം: പകൽ കാർഷിക-ബിസിനസ് ലാഭങ്ങൾ ഉണ്ടായേക്കാം. എന്നാൽ വൈകുന്നേരത്തോടെ അഭിപ്രായവ്യത്യാസങ്ങളും സ്വസ്ഥതക്കുറവും നേരിടാം.

കുംഭം: പകൽ സമയത്തെ കാര്യതടസ്സം മാറി വൈകുന്നേരം 6 മുതൽ സ്ഥാനലാഭവും അംഗീകാരവും ഉണ്ടാകും.

മീനം: പകൽ സമയം മെച്ചമാണെങ്കിലും വൈകുന്നേരത്തോടെ ജാഗ്രത വേണ്ടവരും. കാര്യവിജയവും അംഗീകാരവും ഉണ്ടാകുമെങ്കിലും വൈകുന്നേരം 6 കഴിഞ്ഞാൽ കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യത.

(DISCLAIMER:പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനങ്ങൾ. ഗ്രഹങ്ങളുടെ സ്ഥാനവും ജന്മസമയവുംഅനുസരിച്ച് ഫലങ്ങളിൽ മാറ്റമുണ്ടായേക്കാം. വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ് ഈ ലേഖനം. ഇതിലെ വാദങ്ങൾ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

പ്രമേഹമുള്ളവർക്ക് ചക്ക കഴിക്കാമോ?
തണ്ണിമത്തന്‍ പോപ്പ്‌സിക്കിള്‍സ് ഉണ്ടാക്കാം; സംഗതി സിമ്പിളാണ്
തുണിയിൽ കറ പറ്റിയോ? മാറ്റാൻ ഇതൊന്ന് മതി
വയറിലെ ഗ്യാസ് മാറാൻ ഇഞ്ചി-തേൻ മാജിക്; ഇങ്ങനെ കുടിക്കൂ
ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റും മതിലും ഇടിച്ച് തകർത്തു
കാർ ഓവർടേക്ക് ചെയ്യുന്നു, ബൈക്കാണെങ്കിൽ ഓവർ സ്പീഡും, അപകടത്തിൻ്റെ വീഡിയോ
വയനാട് മേപ്പാടി കാപ്പംകൊല്ലിയിൽ കണ്ട പുലി
ശസ്ത്രക്രിയയെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങി ഗുരുതരാവസ്ഥയിലായ ഉഷയെ ആശുപത്രിയിൽ സന്ദർശിച്ച് രമേശ് ചെന്നിത്തല