AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kaal Bhairav Jayanti 2025: ദോഷങ്ങൾ അകലും, ദുരിതം മാറും; കാലഭൈരവ ജയന്തിക്ക് ഈ വഴിപാടുകൾ നടത്തൂ

Kaal Bhairav Jayanthi 2025:. ഭഗവാൻ ശിവന്റെ കോപത്തിൽ നിന്നാണ് കാലഭൈരവൻ ഉണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. എല്ലാവർഷവും മാർഗ്ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് കാലഭൈരവ ജയന്തി ആഘോഷമാക്കുന്നത്

Kaal Bhairav Jayanti 2025: ദോഷങ്ങൾ അകലും, ദുരിതം മാറും; കാലഭൈരവ ജയന്തിക്ക് ഈ വഴിപാടുകൾ നടത്തൂ
Kaal Bhairav Jayanthi 2025 Image Credit source: facebook
ashli
Ashli C | Updated On: 11 Nov 2025 14:10 PM

ഭഗവാൻ ശിവന്റെ ഉഗ്രരൂപമാണ് കാലഭൈരവൻ. ഈ ലോകത്തിലെ നന്മയെയും തിന്മ
മയെയും ഇരുകൈയ്യും നീട്ടി സ്വീകരിച്ച് എല്ലാം ഒരുപോലെ കണക്കാക്കുന്ന ഭഗവാൻ ശിവന്റെ കോപ രൂപം. ഭഗവാൻ ശിവന്റെ കോപത്തിൽ നിന്നാണ് കാലഭൈരവൻ ഉണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. എല്ലാവർഷവും മാർഗ്ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് കാലഭൈരവ ജയന്തി ആഘോഷമാക്കുന്നത്.

കാലഭൈരവന്റെ അവതാര ദിനമാണ് ഇതെന്നാണ് വിശ്വാസം. ഈ വർഷത്തെ കാലഭൈരവ ജയന്തി നവംബർ 12നാണ്. ഈ ദിവസം കാലഭൈരവനെ ആരാധിക്കുകയും ചില പ്രത്യേക വഴിപാടുകൾ നടത്തുകയും ചെയ്യുന്നത് അദ്ദേഹത്തെ പ്രീതിപ്പെടുത്തുകയും ജീവിതത്തിൽ ദുരിതങ്ങളും ദോഷങ്ങളും മാറി ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരികയും ചെയ്യും എന്നാണ് വിശ്വാസം.

എള്ളണ്ണ: കാലഭൈരവന് ഏറ്റവും പ്രധാനമായി സമർപ്പിക്കേണ്ട ഒരു വഴിപാടാണ് എള്ളെണ്ണ. എള്ളയുടെ വിളക്ക് കത്തിക്കുന്നത് ദുരിതങ്ങളെയും അന്ധകാരത്തെയും അകറ്റാൻ സഹായിക്കും എന്നാണ് വിശ്വാസം.

ALSO READ: ദുശ്ശീലങ്ങൾ മാറ്റാൻ ഉ​ഗ്രരൂപിയായ ശിവൻ വരുന്നു..! കാലഭൈരവ ജയന്തി നവംബർ 11നോ 12നോ?

ഉഴുന്നുപരിപ്പ്: ഉഴുന്നുപരിപ്പ് ചേർത്ത് ഉണ്ടാക്കിയ വിഭവങ്ങൾ കാലഭൈരവന് വളരെ പ്രിയപ്പെട്ടതാണ് എന്നാണ് വിശ്വാസം. പ്രത്യേകിച്ച് ഉഴുന്നുവട അദ്ദേഹത്തിന് വഴിപാടായി സമർപ്പിക്കാറുണ്ട്. ചിലയിടങ്ങളിൽ ഉഴുന്നുപരിപ്പ് നേരിട്ടും സമർപ്പിക്കാറുണ്ട്.

കറുത്ത വസ്ത്രങ്ങൾ: കറുത്ത നിറം കാലഭൈരവന് ഏറെ പ്രിയപ്പെട്ടതായി ആണ് കണക്കാക്കുന്നത്. കറുത്ത തുണികൾ സമർപ്പിക്കുന്നത് ജീവിതത്തിലെ ദുർവിധികളെയും പ്രതിബന്ധങ്ങളെയും നീക്കാൻ സഹായിക്കും എന്നാണ് വിശ്വാസം. അതിനാൽ കാലഭൈരവന് കറുത്ത തുണികൾ അർപ്പിക്കുക.

മദ്യം: ചിലയിടങ്ങളിൽ കാലഭൈരവന് മദ്യവും അർപ്പിക്കാറുണ്ട്. തന്റെ ദുശ്ശീലങ്ങൾ എല്ലാം അവസാനിപ്പിച്ച് ഒരു പുതിയ വ്യക്തി ആകാൻ ഒരുങ്ങുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

കാലഭൈരവജയന്തി ദിനത്തിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതും ഉത്തമമായി കണക്കാക്കുന്നു. അതുപോലെ മധുര പലഹാരങ്ങൾ ആയ ലഡു ജിലേബി പോലുള്ളവയും നിവേദ്യമായി സമർപ്പിക്കാറുണ്ട്.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)