Todays’ Horoscope: ഈ നക്ഷത്രക്കാര്‍ക്ക് ഇന്ന് ധനയോഗം; പക്ഷെ അല്‍പം കഷ്ടപ്പെടേണ്ടി വരും

September 26 Friday Horoscope: നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളുമായി ജനനരാശികള്‍ക്ക് വലിയ പങ്കുണ്ട്. അവയുടെ സ്വാധീനത്താലാണ് പലതും നമ്മുടെ ജീവിതത്തിലേക്ക് വന്നെത്തുന്നത്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയേണ്ടേ?

Todays Horoscope: ഈ നക്ഷത്രക്കാര്‍ക്ക് ഇന്ന് ധനയോഗം; പക്ഷെ അല്‍പം കഷ്ടപ്പെടേണ്ടി വരും

ഇന്നത്തെ രാശിഫലം

Updated On: 

26 Sep 2025 | 06:02 AM

ഇന്ന് സെപ്റ്റംബര്‍ 26 വെള്ളി, ഓരോ ദിനങ്ങളും നമുക്ക് സമ്മാനിക്കുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. എല്ലാ ദിവസവും ഒരുപോലെ ഇരുന്നാല്‍ ജീവിതം എങ്ങനെ അനുഭവങ്ങളുടേത് കൂടിയാകും അല്ലേ? നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളില്‍ ജനനരാശികള്‍ക്ക് വലിയ പങ്കുണ്ട്. അവയുടെ സ്വാധീനത്താലാണ് പലതും നമ്മുടെ ജീവിതത്തിലേക്ക് വന്നെത്തുന്നത്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയേണ്ടേ?

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, നേട്ടം, ശത്രുക്ഷയം എന്നിവയുണ്ടാകുമെങ്കിലും വൈകുന്നേരം നാലു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, കലഹം, ശരീരക്ഷതം, ശത്രുശല്യം, മനഃപ്രയാസം എന്നിവയാണ് ഫലം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, മത്സരവിജയം, ധനയോഗം, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം, അംഗീകാരം,ആഗ്രഹങ്ങള്‍ നടക്കാം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, സ്വസ്ഥതക്കുറവ് എന്നിവയുണ്ടായാലും വൈകീട്ട് നാലു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, നിയമവിജയം.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യപരാജയം, യാത്രാതടസം, നഷ്ടം, അഭിമാനക്ഷതം, അലച്ചില്‍, ചെലവ്.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം, സല്‍ക്കാരയോഗം ഇവയ്ക്കാണ് ഫലം. എന്നാല്‍ വൈകീട്ട് നാലു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യതടസം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാതടസം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, അഭിമാനം, പരീക്ഷാവിജയം, തൊഴില്‍ ലാഭം ഇവ സംഭവിക്കാം. വൈകീട്ട് നാലു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, മത്സരവിജയം എന്നിവയാണ് ഇന്നത്തെ ഫലം. എന്നാല്‍ വൈകീട്ട് നാലു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

പകല്‍ കാര്യതടസം, നഷ്ടം, അഭിമാനക്ഷതം, അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടായാലും വൈകീട്ട് നാലു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, നിയമവിജയം, ഇഷ്ടഭക്ഷണസമൃദ്ധി.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം എന്നിവയ്ക്കാണ് സാധ്യത. എന്നാല്‍ വൈകീട്ട് നാലു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസം, മനഃപ്രയാസം, ഇച്ഛാഭംഗം.

Also Read: Navratri 2025: ദീര്‍ഘദാമ്പത്യത്തിനും ചൊവ്വാദോഷം അകറ്റാനും സ്കന്ദജനനി; നവരാത്രിയുടെ അഞ്ചാം ദിവസം ദേവിയെ എങ്ങനെ ആരാധിക്കാം

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, നിയമവിജയം, സ്ഥാനക്കയറ്റം, ഉപയോഗസാധനലാഭം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യതടസം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, കലഹം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യപരാജയം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങള്‍.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Related Stories
Today’s Horoscope: സംശയം, അധൈര്യം, വിശ്വാസമില്ലായ്മ നിങ്ങളെ കീഴ്പ്പെടുത്തും; 12 രാശികളുടെ സമ്പൂർണ നക്ഷത്രഫലം
Vasthu Shastra: ജീവിതത്തിൽ പ്രശ്നങ്ങൾ തീർത്താലും തീരില്ല! ഈ വസ്തുക്കൾ അലമാരയിൽ സൂക്ഷിക്കരുത്
Ganesh Jayanti 2026: ഗണേഷ ജയന്തി എപ്പോഴാണ്? ശുഭകരമായ സമയവും ആരാധന രീതിയും അറിയാം
Sarvarth Sidhi Yog 2026: നേട്ടങ്ങൾ മാത്രം… ബുദ്ധിമുട്ടുകൾ മറന്നേക്കൂ! സർവാർത്ത സിദ്ധിയോ​ഗത്തിന്റെ ശുഭകരമായ സംയോജനം
Kerala Kumbh Mela 2026: കേരള കുംഭമേളയ്ക്ക് ഇന്ന് കോടിയേറും; തിരുമൂർത്തി മലയിൽ നിന്നും ശ്രീചക്രവുമായി രഥയാത്ര ഇന്ന് പുറപ്പെടും
Today’s Horoscope: ഉറച്ച തീരുമാനങ്ങൾ എടുക്കുക, എന്തു കാര്യങ്ങൾ ചെയ്യുമ്പോഴും ചിന്തിക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ