Navratri 2025: ദീര്‍ഘദാമ്പത്യത്തിനും ചൊവ്വാദോഷം അകറ്റാനും സ്കന്ദജനനി; നവരാത്രിയുടെ അഞ്ചാം ദിവസം ദേവിയെ എങ്ങനെ ആരാധിക്കാം
Worship Maa Skandamata on September 26: അഞ്ചാം ദിവസമായ നാളെ പഞ്ചമിയില്‍ ദേവിയെ സ്കന്ദമാത ഭാവത്തിലാണ് ആരാധിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ സ്കന്ദയെ മടിയിലിരുത്തി ലാളിക്കുന്ന മാതൃഭാവമാണ് ദേവിക്ക്.
ഹൈന്ദവ വിശ്വാസം അനുസരിച്ച് ഏറെ പ്രാധാന്യമുള്ള ആഘോഷമാണ് നവരാത്രി. ആദിപരാശക്തിയുടെ ആരാധനയുടെയും വിദ്യാരംഭത്തിന്റെയും കലകളുടെയും ഉത്സവമാണ് ഇത്. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ആരാധിക്കുന്നത്.
ഒന്നാം ദിവസം ശൈലപുത്രി, രണ്ടാം ദിവസം ബ്രഹ്മചാരിണി, മൂന്നാം ദിവസം ചന്ദ്രഘണ്ട, നാലാം ദിവസം കൂഷ്മാണ്ഡ എന്നിങ്ങനെയാണ് ആരാധിക്കുന്നത്. അഞ്ചാം ദിവസമായ നാളെ പഞ്ചമിയില്‍ ദേവിയെ സ്കന്ദമാത ഭാവത്തിലാണ് ആരാധിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ സ്കന്ദയെ മടിയിലിരുത്തി ലാളിക്കുന്ന മാതൃഭാവമാണ് ദേവിക്ക്. സ്‌കന്ദന്റെ അഥവാ സുബ്രഹ്മണ്യന്റെ അമ്മയാണ് സ്കന്ദമാത. ഈ ഭാവത്തെ ആരാധിക്കുന്നത് ക്ഷേമ- ഐശ്വരങ്ങള്‍ക്ക് കാരണമാകുമെന്ന് കരുതപ്പെടുന്നു.
Also Read:നവരാത്രി വ്രതം ഒമ്പത് ദിവസം അനുഷ്ഠിക്കാൻ കഴിഞ്ഞില്ലേ? ദേവീ പ്രീതിക്ക് ഈ കാര്യങ്ങൾ ചെയ്യൂ!
സിംഹത്തിന്റെ പുറത്ത് ഇരിക്കുന്ന, നാല് കൈകളുള്ള, കുഞ്ഞിനെ പിടിച്ചുനില്‍ക്കുന്ന, ദേവിയെ ആണ് അഞ്ചാം ദിവസം ചിത്രീകരിച്ചിരിക്കുന്നത്. വലതുകൈകളിലൊന്നിൽ ആറു ശിരസ്സോടുകൂടിയ ബാലമുരുകനും മറ്റേതിൽ താമരപൂവുമാണ്. ഇടതുകൈകളില്‍ വരമുദ്രയും താമരപൂവും.
സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സുബ്രഹ്മണ്യനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കും .ഈ ദേവിയെ പൂജിക്കുന്നത് ദാമ്പത്യപരമായ അഭീഷ്ടസിദ്ധികള്‍ക്കും വിശേഷിച്ചും ദീര്‍ഘദാമ്പത്യത്തിന്, വളരെ വിശേഷമാണെന്ന് വിശ്വസം. ചൊവ്വാദോഷമുള്ളവര്‍ സ്‌കന്ദമാതായെ ആരാധിച്ചാല്‍ ദോഷം മാറുമെന്നും പറയപ്പെടുന്നു. ചുവന്ന നിറത്തിലുള്ള പൂക്കളാണ് ദേവിക്ക് പ്രിയം. അഞ്ചാം ദിവസം ദേവിയുടെ വസ്ത്രത്തിന്റെ നിറം പച്ചയാണ്, അത് അഗാധമായ അറിവിനെയും വിശ്വാസത്തെയും പ്രതീകപ്പെടുത്തുന്നു.സമൃദ്ധിയുടെയും നിറമാണ് ഇത്.