AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ധനയോഗമുണ്ട് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക്, പ്രതീക്ഷയോടെയിരിക്കൂ; നക്ഷത്രഫലം

Horoscope On April 7th in Malayalam: നക്ഷത്രഫലങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമേ ജീവിതത്തില്‍ സംഭവിക്കൂ എന്നല്ല. നിങ്ങളിലേക്ക് വന്നുചേരാന്‍ പോകുന്ന ചില കാര്യങ്ങളുടെ സൂചന നല്‍കാന്‍ നക്ഷത്രഫലങ്ങള്‍ക്ക് സാധിക്കും. ഇന്ന് ഏപ്രില്‍ 7 തിങ്കളാഴ്ച. ഒരു ആഴ്ചയുടെ ആരംഭമാണ്, പല കാര്യങ്ങളും നിങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കാനായി ഉണ്ടാകും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയാണെന്ന് നക്ഷത്രഫലത്തില്‍ പറയുന്നത് നോക്കാം.

Today’s Horoscope: ധനയോഗമുണ്ട് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക്, പ്രതീക്ഷയോടെയിരിക്കൂ; നക്ഷത്രഫലം
പ്രതീകാത്മക ചിത്രം Image Credit source: Freepik
Shiji M K
Shiji M K | Published: 07 Apr 2025 | 06:16 AM

ഓരോ ദിവസവും നക്ഷത്രഫലങ്ങള്‍ മാറി മാറി വരാം. എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഒന്ന് തന്നെ ആയിരിക്കണമെന്നില്ല. എന്നിരുന്നാലും നക്ഷത്രഫലങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമേ ജീവിതത്തില്‍ സംഭവിക്കൂ എന്നല്ല. നിങ്ങളിലേക്ക് വന്നുചേരാന്‍ പോകുന്ന ചില കാര്യങ്ങളുടെ സൂചന നല്‍കാന്‍ നക്ഷത്രഫലങ്ങള്‍ക്ക് സാധിക്കും. ഇന്ന് ഏപ്രില്‍ 7 തിങ്കളാഴ്ച. ഒരു ആഴ്ചയുടെ ആരംഭമാണ്, പല കാര്യങ്ങളും നിങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കാനായി ഉണ്ടാകും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയാണെന്ന് നക്ഷത്രഫലത്തില്‍ പറയുന്നത് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യതടസം, മനഃപ്രയാസം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, തടസങ്ങള്‍ എന്നിവ നിങ്ങളെ തേടിയെത്താം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം, ആഗ്രഹങ്ങള്‍ പൂര്‍ത്തിയാകും.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യപരാജയം, കലഹം, അഭിമാനക്ഷതം, അപകടഭീതി, ഇച്ഛാഭംഗം എന്നിവയുണ്ടാകാം.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവര്‍ത്തനവിജയം എന്നിവയായിരിക്കും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യതടസം, അലച്ചില്‍, ചെലവ്, ശത്രുശല്യം, ശരീരക്ഷതം, യാത്രാപരാജയം, വായ്പാശ്രമങ്ങള്‍ പരാജയപ്പെടാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം, ആഗ്രഹങ്ങള്‍ നടക്കാം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, കായികവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, യാത്രകള്‍ വിജയിക്കാം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യതടസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, ശത്രുശല്യം, ശരീരക്ഷതം, അലച്ചില്‍, ചെലവ്, വേണ്ടപ്പെട്ടവര്‍ അകലാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, വേദനാജനകമായ അനുഭവങ്ങള്‍ വന്നു ചേരാം.

Also Read: Malayalam Astrology: മൂന്ന് രാശിക്കാർക്ക് മികച്ച നേട്ടങ്ങൾ, ശനിയുടെ മാറ്റം വഴി ഗുണം ഇങ്ങനെ

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, ആഗ്രഹങ്ങള്‍ നടക്കാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യപരാജയം, അലച്ചില്‍, ചെലവ്, ഉത്സാഹക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, മനഃപ്രയാസം, വേദനാജനകമായ അനുഭവങ്ങള്‍ വന്നു ചേരാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ഇത് ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

Follow Us