AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: പുതിയ മാസം പുതിയ തുടക്കം; ഇന്നത്തെ ദിവസം ഈ നക്ഷത്രക്കാരുടേത്‌

Malayalam Horoscope On June 1 Sunday: ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നാണ് നക്ഷത്രഫലത്തില്‍ പറയുന്നതെന്ന് നോക്കാം. എന്നാല്‍ ഇതൊരു പൊതുഫലമാണ്. അതിനാല്‍ നക്ഷത്രഫലത്തില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക. നോക്കാം സമ്പൂര്‍ണ നക്ഷത്രഫലം.

Today’s Horoscope: പുതിയ മാസം പുതിയ തുടക്കം; ഇന്നത്തെ ദിവസം ഈ നക്ഷത്രക്കാരുടേത്‌
പ്രതീകാത്മക ചിത്രം Image Credit source: Freepik
Shiji M K
Shiji M K | Updated On: 01 Jun 2025 | 06:07 AM

ഇന്ന് ജൂണ്‍ 1 ഞായറാഴ്ച. പുതിയ മാസത്തിന്റെ ആരംഭം ആയതിനാല്‍ തന്നെ നമ്മുടെ പ്രതീക്ഷകളേറെയാണ്. മാത്രമല്ല ഞായറാഴ്ചകള്‍ പൊതുവേ തിരക്കാണ്. ഇന്നത്തെ ദിവസം പല കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനായുണ്ടാകും.  ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നാണ് നക്ഷത്രഫലത്തില്‍ പറയുന്നതെന്ന് നോക്കാം. എന്നാല്‍ ഇതൊരു പൊതുഫലമാണ്. അതിനാല്‍ നക്ഷത്രഫലത്തില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക. നോക്കാം സമ്പൂര്‍ണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യപരാജയം, നഷ്ടം, ശത്രുശല്യം, ശരീരക്ഷതം, മനഃപ്രയാസം, സ്വസ്ഥതക്കുറവ് എന്നിവയുണ്ടാകും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, അഭിമാനം, അംഗീകാരം, ആരോഗ്യം എന്നിവയ്ക്ക് സാധ്യതയുണ്ട്.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യപരാജയം, അഭിമാനക്ഷതം, വാഗ്വാദം, ശത്രുശല്യം, ധനതടസം, ഇച്ഛാഭംഗം എന്നിവയുണ്ടാകും.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവയാണ് ഇന്നത്തെ ഫലം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, അലച്ചില്‍, ധനതടസം, ചെലവ്, ബിസിനസില്‍ നഷ്ടം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, യാത്രാപരാജയം എന്നിവയുണ്ടായേക്കാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, ബന്ധുസമാഗമം, അവിചാരിതധനയോഗം ഇവ കാണുന്നു.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, നേട്ടം, ദ്രവ്യലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, ആഗ്രഹങ്ങള്‍ നടക്കാം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യതടസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, യാത്രാപരാജയം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, സുഹൃദ്‌സമാഗമം, ആരോഗ്യം, നിയമവിജയം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം എന്നിവ കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Follow Us