AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today’s Horoscope: കാര്യവിജയമുണ്ടാകുമെങ്കിലും കഷ്ടതകള്‍ അനുഭവിക്കേണ്ടി വരും; ഇന്നത്തെ നക്ഷത്രഫലം

April 1 Malayalam Horoscope: ഏപ്രില്‍ മാസത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. വിഷു വന്നെത്തുന്നതും ഈ മാസത്തില്‍ തന്നെ. എങ്കിലും മാസത്തിന്റെ ആരംഭം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയേണ്ടേ, നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം വിശദമായി.

Today’s Horoscope: കാര്യവിജയമുണ്ടാകുമെങ്കിലും കഷ്ടതകള്‍ അനുഭവിക്കേണ്ടി വരും; ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രം Image Credit source: Freepik
Shiji M K
Shiji M K | Updated On: 01 Apr 2025 | 06:22 AM

ഇന്ന് ഏപ്രില്‍ 1 ചൊവ്വാഴ്ച, പുതിയൊരു മാസത്തിന്റെ ആരംഭമാണ്. ഏറെ പ്രതീക്ഷകളുമായാണ് നമ്മള്‍ ഓരോ മാസത്തെയും വരവേല്‍ക്കുന്നത്. എന്നാല്‍ പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കാറില്ല. ഏപ്രില്‍ മാസത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. വിഷു വന്നെത്തുന്നതും ഈ മാസത്തില്‍ തന്നെ. എങ്കിലും മാസത്തിന്റെ ആരംഭം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയേണ്ടേ, നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം വിശദമായി.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം, ശത്രുക്ഷയം എന്നിവയുണ്ടാകുമെങ്കിലും വൈകീട്ട് അഞ്ച് മണി കഴിഞ്ഞാല്‍ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, തര്‍ക്കം, ശത്രുശല്യം, മനഃസമാധാനക്കുറവ്, ധനനഷ്ടം, ശരീരക്ഷതം എന്നിവയാകും ഫലം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യതടസം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം എന്നിവയുണ്ടാകും. വൈകീട്ട് അഞ്ച് മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം എന്നിവയ്ക്ക് സാധ്യതയുണ്ട്.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, ബന്ധുസമാഗമം, ആരോഗ്യം ഇവയ്ക്ക് സാധ്യത. വൈകീട്ട് അഞ്ച് മണി കഴിഞ്ഞാല്‍ മുതല്‍ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ചെലവ്, ധനതടസം, യാത്രാപരാജയം, ശരീരസുഖക്കുറവ്, ചെലവ്.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, ഉത്സാഹം, നേട്ടം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, മത്സരവിജയം, ഉല്ലാസ യാത്രകള്‍ക്കു സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യപരാജയം, നഷ്ടം, കലഹം, അഭിമാനക്ഷതം, അപകടഭീതി, ശത്രുശല്യം എന്നിവ ഉണ്ടാകുമെങ്കിലും വൈകീട്ട് അഞ്ച് മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, ബന്ധുസമാഗമം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യതടസം, അലച്ചില്‍, ചെലവ്, ധനതടസ്സം, ശത്രുശല്യം, ശരീരക്ഷതം എന്നിവയ്ക്ക് സാധ്യത. വൈകീട്ട് അഞ്ച് മണി കഴിഞ്ഞാല്‍ മുതല്‍ ഗുണദോഷസമ്മിശ്രം.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം എന്നിവ ഉണ്ടാകുമെങ്കിലും വൈകീട്ട് അഞ്ച് മണി കഴിഞ്ഞാല്‍ മുതല്‍ കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, നഷ്ടം, മനഃപ്രയാസം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, തൊഴില്‍ ലാഭം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ധനനേട്ടം, സന്തോഷം, ആഗ്രഹങ്ങള്‍ നടക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, അപകടഭീതി, മനഃപ്രയാസം, ധനതടസം, ബിസിനസില്‍ നഷ്ടം, യാത്രാപരാജയം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, അലച്ചില്‍, ചെലവ്, യാത്രാപരാജയം, വേണ്ടപ്പെട്ടവര്‍ അകലാം.

Also Read: Marriage Astrology: വ്യാഴ- ശുക്ര സംക്രമണം ഈ രാശിക്കാർക്ക് വിവാഹം ഉറപ്പാണ്

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ഉണ്ടാകുമെങ്കിലും വൈകീട്ട് അഞ്ച് മണി കഴിഞ്ഞാല്‍ മുതല്‍ കാര്യതടസം, സ്വസ്ഥതക്കുറവ്, യാത്രാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, പരീക്ഷാപരാജയം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, നഷ്ടം, മനഃപ്രയാസം എന്നിവ ഉണ്ടാകുമെങ്കിലും വൈകീട്ട് അഞ്ച് മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, സ്ഥാനലാഭം, സല്‍ക്കാരയോഗം, അംഗീകാരം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Follow Us