Today’s Horoscope: മത്സരപരീക്ഷകളില്‍ വിജയിക്കും, ആത്മവിശ്വാസം അനുഭവപ്പെടും; ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും: ഇന്നത്തെ രാശിഫലം
Today's Horoscope in Malayalam: ഇവരുടെ സാമ്പത്തിക നില മെച്ചപ്പെടും. എന്നാൽ മറ്റ് ചില ചിലര്‍ക്ക് മോശവും മറ്റു ചിലര്‍ക്ക് സമ്മിശ്രവുമായ ഫലങ്ങളുണ്ടാകും. ഇത് നിങ്ങള്‍ക്ക് മാനസിക വെല്ലുവിളിക്ക് കാരണമാകും. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം വായിക്കാം.

ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് സന്തോഷവും സമാധാനവും നിറഞ്ഞതാണ്. ഇവർക്ക് മത്സര പരീക്ഷകളിൽ മികച്ച വിജയം നേടനാകും. കൂടാതെ സർക്കാർ ജോലി ചെയ്യുന്നവർക്ക് ജോലിയിൽ സ്ഥാന കയറ്റം ലഭിക്കും. ഇതോടെ ഇവരുടെ സാമ്പത്തിക നില മെച്ചപ്പെടും. എന്നാൽ മറ്റ് ചില ചിലര്‍ക്ക് മോശവും മറ്റു ചിലര്‍ക്ക് സമ്മിശ്രവുമായ ഫലങ്ങളുണ്ടാകും. ഇത് നിങ്ങള്‍ക്ക് മാനസിക വെല്ലുവിളിക്ക് കാരണമാകും. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം വായിക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് മികച്ച അവസരങ്ങൾ വന്ന് ചേരും. ഇതോടെ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഇന്നത്തെ ദിവസം നിങ്ങൾക്ക് ലഭിക്കും. വ്യാപാരികൾക്ക് ഇന്ന് നല്ല ദിവസമാണ്. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് മികച്ച അവസരങ്ങൾ വന്ന് ചേരും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധിക്കുക. പ്രിയപ്പെട്ടവരെ കണ്ടുമുട്ടാൻ ഇടയുണ്ട്. ഇത് നിങ്ങൾക്ക് മാനസിക സന്തോഷം നൽകുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ആലോചനകൾ വരും. പണം അമിതമായി ചിലവഴിക്കുന്നത് കുറയ്ക്കുക. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകൾക്ക് ഇന്ന് മികച്ച ദിവസമാണ്.
മിഥുനം
മിഥുനം രാശിക്കാർക്ക് ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുക. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്ന് വിജയം നേടാനാകും. ഇന്ന് മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് നിങ്ങൾക്ക് മാനസിക സംഘർഷത്തിനു കാരണമാകും. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുക. അതുമായി ബന്ധപ്പെട്ട് പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
കർക്കടകം
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് മികച്ച ദിവസമാണ്. ജോലിസ്ഥലങ്ങളിൽ സഹപ്രവർത്തകരുമായി നല്ല രീതിയിൽ മുന്നോട്ട് പോകും. നിങ്ങൾ ജോലിയിൽ സത്യസന്ധത പുലർത്തുന്നത് എല്ലാവരിലും വിശ്വാസം നേടിയെടുക്കാൻ സാധിക്കും. പങ്കാളിയിൽ നിന്ന് സന്തോഷകരമായ വാർത്തകൾ കേൾക്കാൻ ഇടവരും. ബിസിനസ്സുകാർക്ക് മികച്ച ലാഭം നേടാനാകും.
ചിങ്ങം
ഇന്നത്തെ ദിവസം നിങ്ങൾക്ക് പരാജയങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാനാകും. ഇത് മാതാപിതാക്കൾക്ക് സന്തോഷത്തിനു വഴിവെക്കും. വ്യാപാരികൾക്ക് നല്ല ദിവസമാണ്. രാഷ്ട്രിയക്കാരുമായി ചില പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ ശ്രമിക്കുക, ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
കന്നി
ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമല്ല. ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾക്ക് കാരണമാകും. പങ്കാളിയുമായി ആവശ്യമില്ലാതെ വാക്ക്തർക്കത്തിനു അവസരമൊരുക്കും.. പണമിടപാട് കാര്യത്തിൽ ശ്രദ്ധ പുലർത്തുക. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർ മുതിർന്നവരുമായി സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കുക.
തുലാം
ഇന്ന് നിങ്ങൾക്ക് ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസമാണ്. കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് സന്തോഷം ലഭിക്കും. സാമ്പത്തിക സഹായം ചെയ്യുന്നത് നല്ലതാണ്. ഭാര്യയും ഭർത്താവും തമ്മിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാതെ മുന്നോട്ട് പോകാൻ ശ്രമിക്കുക. പ്രണയിക്കുന്ന ആളുകൾക്ക് നല്ല ദിവസമായിരിക്കും.
വൃശ്ചികം
ഇന്ന് മികച്ച ദിവസമാണ് നിങ്ങൾക്ക്. നിങ്ങൾ ഏറെ നാളായി വാങ്ങിക്കാൻ ആഗ്രഹിക്കുന്ന കാര്യം സ്വന്തമാക്കും. ബിസിനസ്സിൽ ലാഭം നേടും. ജോലിസ്ഥലത്ത് നല്ലൊരു സ്ഥാനം നേടും. എന്നാൽ ഇത് ജോലിസ്ഥലങ്ങളിൽ പുതിയ ശത്രുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്, അതിനാൽ സൂക്ഷിക്കുക.
ധനു
ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമല്ല. പണമിടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക. നിങ്ങൾക്ക് ചില തടസ്സങ്ങൾ വരാൻ സാധ്യതയുണ്ട്. വ്യാപാരികൾക്ക് വിദേശത്ത് നിന്ന് വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനാകും. ജീവിത പങ്കാളിയിൽ നിന്ന് വിലപ്പെട്ട വസ്തുക്കൾ സമ്മാനമായി ലഭിക്കും.
മകരം
ഇന്ന് നിങ്ങൾക്ക് ഒരു മിതമായ ദിവസമായിരിക്കും. നിങ്ങളുടെ പ്രശ്നങ്ങൾ ജീവിത പങ്കാളിയുമായി പങ്കുവയ്ക്കുക. ഇത് അല്പം ആശ്വാസം നൽകും. ഇന്ന് നിങ്ങൾ ആഗ്രഹിച്ച ജോലി ലഭിക്കും. നിങ്ങൾക്ക് വസ്തുവകകൾ വാങ്ങാനും വിൽക്കാനും സാധിക്കും. വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്നത്തെ ദിവസം നല്ലതാണ്.
കുംഭം
ഇന്ന് നിങ്ങൾക്ക് അനുകൂല ദിവസമാണ്, നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. വിമർശനങ്ങൾ കാര്യമായി എടുക്കാതെ അതിൽ നിന്ന് പഠിക്കാൻ ശ്രമിക്കുക. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല വാർത്തകൾ കേൾക്കാൻ സാധിക്കും.
മീനം
ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമായിരിക്കും. കുട്ടികളുടെ വിജയത്തിൽ നിങ്ങൾ സന്തോഷിക്കും. പ്രണയ ജീവിതത്തിൽ അല്പം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത് മുന്നിൽ കണ്ട് മുന്നോട്ട് പോകുക. ബിസിനസ്സിൽ പുതിയ കാര്യങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു മുൻപ് മുതിർന്നവരുമായി ചർച്ച നടത്തുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)