AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: അപ്രതീക്ഷിത ചെലവുകളും നഷ്ടങ്ങളും; ഇന്ന് നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ രാശിഫലം

Today's horoscope in Malayalam: ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? നേട്ടങ്ങളാകുമോ അതോ നഷ്ടങ്ങളോ? നിങ്ങളുടെ സമ്പൂർണ രാശിഫലം അറിയാം....

Today’s Horoscope: അപ്രതീക്ഷിത ചെലവുകളും നഷ്ടങ്ങളും; ഇന്ന് നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ രാശിഫലം
HoroscopeImage Credit source: Freepik
Nithya Vinu
Nithya Vinu | Published: 12 May 2025 | 06:43 AM

ഇന്ന് മെയ് 12 തിങ്കളാഴ്ച. കുടുംബം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി നിങ്ങൾ അഭിമുഖീകരിക്കുന്ന ഉത്തരവാദിത്തങ്ങൾ നിരവധിയാണ്. എന്നാൽ ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? നേട്ടങ്ങളാകുമോ അതോ നഷ്ടങ്ങളോ? നിങ്ങളുടെ സമ്പൂർണ രാശിഫലം അറിയാം….

മേടം
ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയിക്കും. കാര്യവിജയം, അം​ഗീകാരം എന്നിവ കാണുന്നു. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

ഇടവം
ആ​ഗ്രഹങ്ങൾ സഫലീകരിക്കും. അപ്രതീക്ഷിത നേട്ടങ്ങൾ വന്ന് ചേരും. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തുക. ശത്രുശല്യത്തിനും സാധ്യത.

മിഥുനം
സ്വസ്ഥതകുറവ്, മാനസിക സംഘർഷം, കലഹം എന്നിവയ്ക്ക് സാധ്യത. അപ്രതീക്ഷിത ചെലവുകൾ ഉണ്ടായേക്കാം. യാത്രാപരാജയം, അഭിമാനക്ഷതം എന്നിവ കാണുന്നു.

കർക്കടകം
തടസ്സങ്ങൾ ഉണ്ടായേക്കാം. കുടുംബജീവിതത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത. നഷ്ടം, അപ്രതീക്ഷിത ചെലവ്, മന:പ്രയാസം എന്നിവ കാണുന്നു.

ചിങ്ങം
മത്സരങ്ങളിൽ വിജയിക്കും. ആരോ​ഗ്യനില മെച്ചമായിരിക്കും. സ്ഥാനലാഭം, കാര്യവിജയം എന്നിവ കാണുന്നു.

കന്നി
ഈ രാശിക്കാർക്ക് ഇന്ന് പൊതുവെ നഷ്ടങ്ങൾ ഉണ്ടായേക്കാം. വാക്കുകൾ സൂക്ഷിക്കുക. കാര്യതടസ്സം, മാനസിക സംഘർഷം, ശത്രുശല്യം എന്നിവ കാണുന്നു.

തുലാം
ബിസിനസ് സംബന്ധമായ യാത്രകൾ ഉണ്ടായേക്കും. പുതിയ സംരഭങ്ങൾ ആരംഭിക്കും. തൊഴിലിടങ്ങളിൽ അം​ഗീകാരം ഉണ്ടാകും. കാര്യവിജയം, സാമ്പത്തിക നേട്ടം എന്നിവയ്ക്കും സാധ്യത.

വൃശ്ചികം
ആരോ​ഗ്യകാര്യങ്ങൾ ശ്രദ്ധിക്കുക. ധനനഷ്ടം, മന:പ്രയാസം, കാര്യതടസ്സം, അപ്രതീക്ഷിത ചെലവ് എന്നിവയ്ക്ക് സാധ്യത.

ധനു
സ്ഥാനക്കയറ്റമുണ്ടാകും. പരീക്ഷകളിൽ വിജയിക്കും. ധനയോ​ഗം, ബന്ധുസമാ​ഗമം, കാര്യവിജയം എന്നിവ കാണുന്നു.

മകരം
അം​ഗീകാരം, നേട്ടം, കാര്യവിജയം എന്നിവ ഉണ്ടാകും. ചർച്ചകൾ വിജയിക്കും. ശത്രുക്കളുടെ തകർച്ച, സാമ്പത്തിക നേട്ടം എന്നിവയ്ക്ക് സാധ്യത.

കുംഭം
യാത്രകൾ പരാജയപ്പെടും. ധനനഷ്ടം, മാനസിക സംഘർഷം, കാര്യ പരാജയം എന്നിവയ്ക്ക് സാധ്യത.

മീനം
ധനനഷ്ടം, അപകടങ്ങൾ, കാര്യ പരാജയം എന്നിവ ഉണ്ടായേക്കാം. ഇരുചക്രവാഹന യാത്രക്കാർ സൂക്ഷിക്കുക. തൊഴിലിടങ്ങളിൽ നഷ്ടങ്ങൾ ഉണ്ടായേക്കാം.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല