Today’s Horoscope: ഈ നാളുകാര്‍ ഒന്ന് സൂക്ഷിച്ചാല്‍ നല്ലത്; എന്തെങ്കിലും ചെയ്യുമ്പോള്‍ രണ്ട് വട്ടമെങ്കിലും ആലോചിക്കുക; ഇന്നത്തെ രാശിഫലം
Today’s Astrology in Malayalam 26-03-2026: മാര്‍ച്ച് 26-ലെ മലയാളം രാശിഫലം. ഓരോരുത്തര്‍ക്കും അവരവരുടെ നാളുകളില്‍ നല്‍കിയിരിക്കുന്ന പ്രവചനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാന്‍ ആകാംക്ഷയുണ്ടാകും. ഓരോ നാളുകാരുടെയും ഇന്നത്തെ രാശിഫലം ഇവിടെ വിശദമായി നോക്കാം. ഇന്ന് ഏതൊക്കെ നാളുകാര്‍ക്കാണ് അനുകൂല, പ്രതികൂല സാഹചര്യങ്ങളുള്ളതെന്ന് നോക്കാം.

Image for representation purpose only
ഇന്ന് മാര്‍ച്ച് 26. ഏറെ പ്രതീക്ഷകളുമായി മറ്റൊരു ദിനം കൂടി ആരംഭിക്കുന്നു. ചിലരുടെയെങ്കിലും ജീവിതത്തില്‍ പ്രഭാതത്തില്‍ രാശിഫലം വായിക്കുന്നത് ഒരു ശീലമാണ്. അത് ചിലപ്പോള്‍ വിശ്വാസവുമായി ബന്ധപ്പെട്ടാം, അല്ലെങ്കില്‍ രസത്തിനു വേണ്ടിയാകാം. എന്തായാലും, ഓരോരുത്തര്‍ക്കും അവരവരുടെ നാളുകളില്‍ നല്‍കിയിരിക്കുന്ന പ്രവചനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാന്‍ സ്വഭാവികമായും ആകാംക്ഷയുണ്ടാകും. ഇന്നത്തെ രാശിഫലം വിശദമായി നോക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനമാകാം. കാര്യവിജയം, പ്രവര്‍ത്തനവിജയം, ആരോഗ്യം, അംഗീകാരം ഇവ കാണുന്നു.
ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)
ഈ നാളുകാര്‍ ഇന്ന് ജാഗ്രത പാലിക്കണം. വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. വാക്കുകളിലും പ്രവൃത്തികളിലുമടക്കം ജാഗ്രത വേം. കാര്യതടസം, അസ്വസ്ഥത ഇവയ്ക്ക് സാധ്യത.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യമുക്കാല്‍ഭാഗം)
ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനമാകാം. ആഗ്രഹങ്ങള്‍ നടക്കാം. സാമ്പത്തിക നേട്ടം, ബിസിനസില്‍ വിജയം, സല്‍ക്കാരയോഗം ഇവയ്ക്ക് സാധ്യത.
Also Read: Vishu Phalam 2026: വിവാഹം, കാര്യവിജയം, മനക്ലേശം! മകയിരം, തിരുവാതിര നക്ഷത്രക്കാരുടെ 2026ലെ വിഷുഫലം
കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
ഇന്ന് അത്ര അനുകൂല ദിനമല്ല. വാഹനയാത്രികര്‍ ജാഗ്രത പാലിക്കണം. ശത്രുശല്യം, കലഹം, അമിത ചെലവ്, അലച്ചില്‍ ഇവ കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)
തൊഴില്‍ അന്വേഷണങ്ങള്‍ വിജയിച്ചേക്കാം. തൊഴിലുള്ളവരാണെങ്കില്‍ അനുകൂല സ്ഥലമാറ്റം, സ്ഥാനക്കയറ്റം, അംഗീകാരം ഇവ കാണുന്നു.
കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)
ഇന്ന് മികച്ച ദിനമാകാം. സാമ്പത്തിക നേട്ടങ്ങള്‍ കാണുന്നു. ലോണ്‍ ശ്രമങ്ങള്‍ വിജയിക്കാം. ബിസിനസില്‍ നേട്ടങ്ങള്‍ക്ക് സാധ്യത.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)
വെല്ലുവിളികള്‍ നിറഞ്ഞ ദിവസമാകാം. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയേക്കാം. സാമ്പത്തിക തടസം, അസ്വസ്ഥത, അനാവശ്യ വാഗ്വാദങ്ങള്‍ ഇവയ്ക്ക് സാധ്യത.
വൃശ്ചികം (വിശാകം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യതടസം, പ്രവര്‍ത്തനപരാജയം, യാത്രാതടസം ഇവ കാണുന്നു. കൂടിക്കാഴ്ചകള്‍ പരാജയപ്പെടാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)
സല്‍ക്കാരയോഗം, സുഹൃദ്-ബന്ധുസമാഗമം, മത്സരവിജയം, സാമ്പത്തിക നേട്ടം ഇവ കാണുന്നു. കൂടിക്കാഴ്ചകള്‍ വിജയിക്കാം.
മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം)
കാര്യമായ തടസങ്ങള്‍ ഇന്നുണ്ടായേക്കില്ല. ആഗ്രഹങ്ങള്‍ സഫലമായേക്കാം. കാര്യവിജയം, ശത്രുക്ഷയം ഇവ കാണുന്നു.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)
അസ്വസ്ഥത, വാഗ്വാദം, ആഗ്രഹതടസം, കാര്യതടസം ഇവയ്ക്ക് സാധ്യത.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)
വേദനാജനകമായ അനുഭവങ്ങള്‍ വന്നുചേരാം. ബിസിനസില്‍ നഷ്ടങ്ങളുണ്ടായേക്കാം. അലച്ചില്‍, അസ്വസ്ഥത, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവ കാണുന്നു.
നിരാകരണം
പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനങ്ങള്‍. ഫലങ്ങളില്‍ ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് മാറ്റമുണ്ടായേക്കാം. വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ് ഈ ലേഖനം. ഇതിലെ വാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.