AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope : പുഞ്ചിരിക്കുക, തീരുമാനങ്ങൾ ചിന്തിച്ച് എടുക്കുക! 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

Today's Horoscope : നിങ്ങളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക...

Today’s Horoscope : പുഞ്ചിരിക്കുക, തീരുമാനങ്ങൾ ചിന്തിച്ച് എടുക്കുക! 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം
Astrology MalayalamImage Credit source: TV9 Network
ashli
Ashli C | Updated On: 10 Dec 2025 06:51 AM

ഡിസംബർ 10 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം നോക്കാം.

മേടം: നിങ്ങളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പൊരുത്തക്കേടുകൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം മാത്രം ചെയ്യുക.

ഇടവം: ആരോഗ്യത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ മനസ്സമാധാനം ഉണ്ടാകും. പങ്കാളിയുമായി ചെറിയ പൊരുത്തക്കേടുകൾക്ക് സാധ്യത.

മിഥുനം : ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത.. ദാമ്പത്യത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യുക.

കർക്കിടകം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എങ്കിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്തെ ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

ചിങ്ങം : ആരോഗ്യത്തിൽ ശ്രദ്ധ നൽകുക. സാമ്പത്തികമായി വലിയ നേട്ടങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. ചിന്തിച്ച് ക്ഷമയോടെ തീരുമാനങ്ങൾ എടുക്കുക.

കന്നി: സൂക്ഷിച്ചു പണം കൈകാര്യം ചെയ്താൽ ലാഭത്തിന് സാധ്യത. അനാവശ്യ ചിലവുകൾ ഒഴിവാക്കുക. കുടുംബത്തിലും ദാമ്പത്യത്തിലും കുരുത്തക്കേടുകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും.

തുലാം: ആരോഗ്യത്തിൽ ശ്രദ്ധ നൽകുക. സാമ്പത്തികമായി ഇന്ന് ഞെരുക്കം അനുഭവപ്പെടും. കുടുംബത്തിൽ സമാധാനം ഇല്ലാതാക്കുന്ന സംഭവങ്ങൾക്ക് സാധ്യത. വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ എങ്ങനെ ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

വൃശ്ചികം : പുഞ്ചിരിച്ചു കാര്യങ്ങളെ നേരിടുക. ആരോഗ്യത്തിന് ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ഞെരുക്കം അനുഭവപ്പെടും. കുടുംബത്തിലും ദാമ്പത്യത്തിലും പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

ധനു: സാമ്പത്തികമായി ഇന്ന് അല്പം ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. ദാമ്പത്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യുക.

മകരം : ആരോഗ്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ഇന്ന് വലിയ ഞെരുക്കം അനുഭവപ്പെട്ടില്ലെങ്കിലും അനാവശ്യ ചിലവുകൾ ഒഴിവാക്കുക. കുടുംബത്തിൽ ഇന്ന് ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. പങ്കാളിയുമായി പൊരുത്തത്തിൽ ആയിരിക്കും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

കുംഭം: ആരോഗ്യത്തിന് ശ്രദ്ധ നൽകുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. സാമ്പത്തികമായി അല്പം ഞെരുക്കം അനുഭവപ്പെടും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

മീനം: ആരോഗ്യത്തിൽ ശ്രദ്ധ നൽകുക. സാമ്പത്തികമായി ഇന്ന് നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ ഇന്ന് അസ്വസ്ഥതകൾ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.