AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today’s Horoscope: സാമ്പത്തിക ലാഭം, നിയമവിജയം; ഇന്നത്തെ നക്ഷത്രഫലം അറിയാം…

Today's Horoscope July 31: ചില രാശിക്കാർക്ക് നേട്ടങ്ങളും വിജയങ്ങളും ഉണ്ടാകുമ്പോൾ മറ്റ് ചിലരെ കാത്തിരിക്കുന്നത് നഷ്ടങ്ങളും തടസങ്ങളുമാകാം. ഇന്നത്തെ ദിവസം എങ്ങനെ എന്ന് അറിയാം.

Today’s Horoscope: സാമ്പത്തിക ലാഭം, നിയമവിജയം; ഇന്നത്തെ നക്ഷത്രഫലം അറിയാം…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 31 Jul 2025 | 06:40 AM

ഇന്ന് ജൂലൈ 31, വ്യാഴാഴ്ച. മാസത്തിന്റെ അവസാനദിവസം നിങ്ങളെ കാത്തിരിക്കുന്നത് എന്താകും? ചില രാശിക്കാർക്ക് നേട്ടങ്ങളും വിജയങ്ങളും ഉണ്ടാകുമ്പോൾ മറ്റ് ചിലരെ കാത്തിരിക്കുന്നത് നഷ്ടങ്ങളും തടസങ്ങളുമാകാം. ഇന്നത്തെ ദിവസം എങ്ങനെ എന്ന് അറിയാം.

മേടം
അം​ഗീകാരം, മത്സരവിജയം. കാര്യവിജയം എന്നിവ കാണുന്നു. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. പുതിയ സൗഹൃദങ്ങൾ ലഭിക്കും. തൊഴിലിടങ്ങളിൽ അം​ഗീകരിക്കപ്പെടും.

ഇടവം
യാത്രാതടസ്സം, കാര്യതടസ്സം, അഭിപ്രായ വ്യത്യാസങ്ങൾ എന്നിവ ഉണ്ടായേക്കാം. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. മാനസിക സംഘർഷങ്ങൾ, അപ്രതീക്ഷിത ചെലവുകൾ ഉണ്ടായേക്കാം.

മിഥുനം
അപ്രതീക്ഷിത ചെലവുകൾ‌ വന്നുചേരാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കാര്യപരാജയം, നഷ്ടം, അലച്ചിൽ ഇവ കാണുന്നു.

കർക്കടകം
മത്സര വിജയം, കാര്യ വിജയം എന്നിവ ഉണ്ടാകും. തൊഴിലിടങ്ങളിൽ അം​ഗീകരിക്കപ്പെടും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. പുതിയ സംരംഭങ്ങൾ ആംരംഭിക്കാൻ സാധ്യത.

ചിങ്ങം
അപകടഭീതി, അപ്രതീക്ഷിത ചെലവ്, കാര്യ തടസം ഇവ കാണുന്നു. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കുടുംബത്തിൽ കലഹങ്ങൾക്ക് സാധ്യത. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടായിരിക്കണം.

കന്നി
മെച്ചപ്പെട്ട ആരോ​ഗ്യം, മത്സര വിജയം, കാര്യ വിജയം എന്നിവ കാണുന്നു. ചർച്ചകളിൽ വിജയം നേടിയേക്കാം. ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. യാത്രകൾക്ക് സാധ്യത.

തുലാം
മാനസിക സംഘർഷങ്ങൾക്കും കലഹത്തിനും സാധ്യത. അപ്രതീക്ഷിത നഷ്ടങ്ങൾ വന്നുചേരാം, ചർച്ചകൾ‌ പരാജയപ്പെടാം. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോ​ഗതി, അം​ഗീകാരം, കാര്യവിജയം എന്നിവ കാണുന്നു. പുതിയ സാധ്യതകൾ ഉണ്ടാകും.

ധനു
കാര്യതടസം, നഷ്ടം, കലഹം എന്നിവ കാണുന്നു. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധിച്ച് തീരുമാനങ്ങൾ എടുക്കുക.

മകരം
മകരം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. കാര്യതടസം, മാനസിക സംഘർഷങ്ങൾ എന്നിവയ്ക്ക് സാധ്യത. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം, കാര്യതടസം, കലഹം എന്നിവ കാണുന്നു. യാത്രതടസം, മാനസിക സംഘർഷങ്ങൾ എന്നിവ ഉണ്ടായേക്കാം.

മീനം
മീനം രാശിക്കാർക്ക് ഇന്ന് നിയമവിജയം, അം​ഗീകാരം, കാര്യവിജയം എന്നിവ ഉണ്ടായേക്കാം. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും, സാമ്പത്തിക ലാഭങ്ങൾ വന്നുചേരും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Follow Us